ഭക്ഷ്യവസ്തുക്കളുടെ ഇടതടവില്ലാതെ കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ ഇന്ത്യന്‍ ജനത എരിപിരി കൊള്ളുന്ന നേരം, ഭൂമിയുടെ മറ്റൊരു കോണില്‍, ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍, യു.പി.എ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഇന്ത്യന്‍ വളര്‍ച്ചയുടെ അത്ഭുത കഥകള്‍ അഭിമാനപൂര്‍വം വിവരിക്കുകയായിരുന്നു. ഇതിനിടെ, ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിന്റെ കാരണം, ഇന്ത്യന്‍ ജനതയ്‌ക്ക് പൊതുവെ ഉണ്ടായ അഭിവൃദ്ധി മൂലമുള്ള അധിക-ഭക്ഷണ-ഉപഭോഗമാണ് എന്ന വിചിത്രമായ കണ്ടെത്തല്‍ നടത്തിയ പ്ലാനിങ്ങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, മോണ്ടെക് സിങ്ങ് അലുവാലിയ നടത്തിയ നിരീക്ഷണം ശ്രദ്ധേയമായി.

ഒരു സര്‍ക്കാരിന്റെ ബജറ്റ് എന്ന് പറയുന്നത് ആ സര്‍ക്കാരിന്റെ പൊതു നയത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്. അതാതു കാലത്തെ സാമ്പത്തിക അവസ്ഥയോടുള്ള സര്‍ക്കാരിന്റെ സക്രിയമായിട്ടുള്ള പ്രതികരണവുമാണ് ഓരോ ബജറ്റും. അതിലുമുപരി, ഡോ. തോമസ്‌ ഐസക്ക് അവതരിപ്പിച്ച "ബജറ്റ് 2011-12" 2006 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയായിരുന്നു.

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്റെ നേര്‍സാക്ഷ്യമാണീ അനുഭവ കുറിപ്പ്. ചിന്താശേഷിയും വിവേകവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായം വഹിക്കുന്ന പങ്കു വ്യക്തമായി വരച്ചിടുന്ന നിരീക്ഷണങ്ങള്‍. പൊതു വിദ്യാഭ്യാസത്തെയും അറിവുനിര്‍മ്മാണത്തെയും ബോധന രീതികളെയും സംബന്ധിച്ച് സുനില്‍ പെഴുങ്കാട് എഴുതുന്ന ലേഖന പരമ്പരയില്‍ ആദ്യത്തേത്.

‘മാഷേ….ഞങ്ങളുടെ വീടിനടുത്തും കുന്നുകള്‍ നശിക്കുന്നുണ്ട്'

ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷനായ ശ്രീ. മോണ്ടെക് സിംഗ് അലുവാലിയ പറഞ്ഞത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അഭിവൃദ്ധിയുടെ ലക്ഷണം ആണെന്നാണ്1, 2. അദ്ദേഹത്തിന്റെ വാദം വെറും പൊള്ളത്തരമാണെന്നതിന്റെ കാരണങ്ങളാണ് താഴെ പറയുന്നവ.

കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. അതില്‍ നല്ലൊരു വിഭാഗം പുലരുമ്പോള്‍ നഗരങ്ങളിലേക്കു ചേക്കേറുന്നുണ്ടെങ്കിലും അവരുടെ ദൈനംദിനജീവിതം ഗ്രാമങ്ങളില്‍ തുടങ്ങുന്നു. അവര്‍ ഗ്രാമങ്ങളില്‍ അന്തിയുറങ്ങുന്നു. ആരോഗ്യസംപുഷ്ടവും സ്വസ്ഥവുമായ ഗ്രാമജീവിതത്തെ താത്കാലികമായെങ്കിലും ഈയിടെയുണ്ടായ സാംക്രമികരോഗങ്ങള്‍ അലോസരപ്പെടുത്തിയിട്ടുണ്ട്. ഈ രോഗങ്ങളില്‍ മിക്കതും കൊതുകുകള്‍ പരത്തുന്നതു കൊണ്ടു തന്നെ, വര്‍ദ്ധിച്ചു വരുന്ന കൊതുകുശല്യവും അവയുടെ പ്രഭവകേന്ദ്രമായ മാലിന്യകൂമ്പാരങ്ങളുടെ സംസ്കരണവും കുടുതല്‍ പ്രസക്തിയാര്‍ജിക്കുന്നു.

Today morning, I asked a friend of mine:
"Did you read about Tunisia?"
The reply:
"Who is she?"

I was a bit relieved. At least I knew that it is the name of a country. To be honest, that was all that I knew till last week. But, in last couple of days, the puzzles (ya plural) that Tunisia poses is nearly filling my thoughts.

കമ്പ്യൂട്ടറിനു ഒരു നല്ല മലയാളം പേര് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവന്‍ നന്നായി മലയാളം പഠിച്ചു വരുന്നുണ്ട്. എന്നിരുന്നാലും ചില അക്ഷരങ്ങളുടെ കാര്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ ചില്ലക്ഷരങ്ങളുടെ കാര്യത്തില്‍, അവന്‍ ചിലപ്പോള്‍ ചില ചില്ലറ വികൃതികള്‍ കാണിക്കുന്നതു കണ്ണില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ. "പാവം. പഠിച്ചു വരുന്നതേയുള്ളു." എന്നു പറഞ്ഞ് നമ്മള്‍ പലപ്പോഴും അത് കണ്ടില്ല എന്ന് നടിക്കും. ചിലര്‍ ചില ഫോണ്ടുകളൊക്കെ മാറി മാറി പരീക്ഷിച്ച് ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറ്റും.

നാരായണ്‍ സുര്‍വേയുടെ കവിതകളുടെ നിറം കറുപ്പും വെളുപ്പുമായിരുന്നു. എന്റെ സര്‍വകലാശാല എന്ന പുസ്തകത്തിന്റെ മുഖചിത്രം പോലെതന്നെ. പഴയ ബോംബെയിലെ ഒരു തെരുവിന്റെ ചിത്രമായിരുന്നു അത്. ഇന്നത്തേതുപോലെ തിരക്കുപിടിച്ച മഹാനഗരമല്ല. നായ്ക്കളും മനുഷ്യരും ഒരുപോലെ പങ്കിട്ട നഗരത്തിന്റെ ഒരു കോണില്‍ ഫുട്പാത്തില്‍ തളര്‍ന്നുറങ്ങുന്ന ഒരു മധ്യവയസ്കന്‍. തലെ രാത്രിയിലെ ജോലിയുടെ ക്ഷീണം കൊണ്ടാവാം, ഇന്നു ജോലിക്കു പോയില്ലെങ്കില്‍ ഇന്നത്തെ ദിവസം പട്ടിണിയാവും എന്നറിഞ്ഞിട്ടും അയാള്‍ക്ക് ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ പറ്റുനില്ല. റോഡിന്റെ മറുവശമാകട്ടെ, ഉണര്‍ന്നിരിക്കുകയാണ്.

We can't compromise on the blasphemy law. It's a divine law and nobody can change it. Our belief in the sanctity of our prophet is firm and uncompromising and we cannot tolerate anyone who blasphemes. Whoever blasphemes will face the same fate as Salman Taseer. - Qari Ahsaan, from the banned group Jamaat ud Dawa, while addressing a rally in Karachi