പഴയ നിയമത്തിലെ ഉല്‍പ്പത്തി പുസ്തകം ആരംഭിക്കുന്നു,
"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു, ഭൂമി പാഴായും, ശൂന്യമായും ഇരുന്നു …”
തുടര്‍ന്നു മൂന്നാം ദിവസം, ആകാശത്തിന് കീഴുള്ള വെള്ളം ഒരു സ്ഥലത്ത് കൂടട്ടെയെന്നു ദൈവം കല്പിച്ചപ്പോള് ഉണങ്ങിയ കരയും സമുദ്രവും രൂപം കൊണ്ടു.
സമാനമായ ഒരു കല്പനയാണ് കേരളോല്‍പ്പത്തിക്കും നിദാനം. പരശുരാമന്റെ കല്പന മഴുവിന്റെ മൂര്‍ച്ചയുള്ളതായിരുന്നു. കടല്‍ ഉള്‍വലിഞ്ഞ് കര രൂപം കൊണ്ടു!