66A.

xdfdfd
ചിത്രം: Ahdieh Ashrafi @ Flickr ശബ്ദം: ബിരൺജിത്ത് 66A. ഇവിടെ ഞാന്‍ ഒരു കവിത കുറിച്ച് മായ്ച് കളഞ്ഞിരിക്കുന്നു ആഴ്ചപ്പതിപ്പുകള്‍ മടക്കി അയച്ച കവിത കടം കൊണ്ട വാക്കുകള്‍ പകര്‍ത്തിയെഴുതിയ കവിത റേഷന്‍ കടയില്‍ മണ്ണെണ്ണ വാങ്ങാന്‍ വന്ന കിളവി എനിക്കൊരു നെടുവീര്‍പ്പ് തന്നു ചുവപ്പു ബസ്സിന് കാത്തുനിന്നുമടുത്തൊരു അമ്മയും കുഞ്ഞും എനിക്കൊരു ഗദ്ഗദം തന്നു കുളിമുറിയിലെ വെള്ളം നക്കിക്കുടിച്ച് മരിക്കവെ സത്‌നാം സിങ്ങില്‍ നിന്നൊരു പിടച്ചില്‍