ഒരു കാലം..

സിബില്‍കുമാര്‍ ടി ബി October 18, 2011

Credits: madamepsychosis@flickr


ഇത് രാഷ്ട്രീയത്തിന്നരാഷ്ട്രീയ കാലം..
നീ നിന്റെ നാക്കെടുത്താല്‍ ഞാന്‍ എന്റെ
തോക്കെടുക്കുമെന്നധികാര ന്യായം..

കണ്ണാല്‍ കണ്ടതും, തല തകര്‍ന്നുതിര്‍ന്ന രക്തവും..
അസത്യ സ്വപ്നം..
ഉറക്ക ചടവില്‍ അധികാരി ഒപ്പിട്ടതെന്തോ?
അതാണു സത്യം... സുക്തവാക്യം..

തെരുവില്‍ അലറും കാലന്‍ കഴുകനും..
സ്വയം പട്ടാഭിഷേകം..
അവനായ് സാത്വികനാം രാജാവിന്‍ മൌന പ്രാര്‍ത്ഥന..

മരക്കിളിയുടെ കണ്ണെയ്ത "ക്രൂരനാം" വിദ്യാര്‍ത്ഥിക്ക് ഇനിയില്ല വിദ്യ..
കണ്ണിനുന്നം ചെയ്തും.. ഇലപോലും വീഴ്ത്താമാ.
"പാവം ദയാലു"വിനിനി പുതു ധനുര്‍ വിദ്യ.
അതിനായ്‌ ത്യാഗിയാം രാജാവിന്‍ തല സ്വയം ദക്ഷിണ

ന്യായം തേടിയെത്തും നീതിപീഠത്തിന്നരുകില്‍
രാജകിങ്കരന്‍റെ കുന്തമുനയില്‍ പിടയും
ന്യായാധിപന്‍റെ ദീനരോദനം..

ശിഖണ്ടിയെ മുന്‍നിര്‍ത്തി ജയിച്ച യുദ്ധം വെറും പുരാതനം..
സ്ത്രീയെ മുന്നിലിറക്കി ജയിക്കാമെന്ന് പുതിയ തന്ത്രം..

രാജാവ്‌ നഗ്നനെന്നു പറഞ്ഞ കുട്ടീ..
അവനായ് ന്യായം പറഞ്ഞൊരു "വിഡ്ഢീ"..
നിങ്ങള്‍ "രാജ്യ ദ്രോഹി"
ദേഹം മറയ്ക്കുന്നവനത്രേ നഗ്നന്‍.
ദേഹം മറക്കാകിലത് മാന്യന്‍

ഇത് രാഷ്ട്രീയത്തിന്നരീഷ്ട്രീയ കാലം..
രാജകിങ്കരന്‍മാര്‍ക്കിനി രാജയോഗം..

Calicut firing, education, Politics, Kerala, Neo-liberalism, Poem, Struggles Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

(ഒരു ഈ-മെയിലില്‍ നിന്നും)

(ഒരു ഈ-മെയിലില്‍ നിന്നും)

എപ്പോഴുമെപ്പോഴും ഞങ്ങള്‍ക്കീ ചോരക്കൊടി
പകുതി താഴ്ത്തിക്കെട്ടി പതറി നില്‍ക്കാനാവില്ല
എപ്പോഴുമെപ്പോഴും ഞങ്ങള്‍ക്കീ കറുത്ത കൊടി
ഇടതു നെഞ്ചില്‍ കുത്തി കുനിഞ്ഞിരിക്കാനാവില്ല

ഞങ്ങളില്‍ ചാടി വീണ് ശൗര്യം കാണിക്കുന്ന
ഈ തെമ്മാടിത്തം
ഞങ്ങള്‍ പൊറുക്കുന്നതെങ്ങിനെ
ഞങ്ങള്‍ മറക്കുന്നതെങ്ങിനെ

Politics

stop politics and starts social service.