മണ്ഡല പരിചയം: അടൂർ, ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ

രാവണൻ കണ്ണൂർ May 6, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

119. അടൂര്‍

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ, പന്തളം എന്നീ മുനിസിപ്പാലിറ്റികളും പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് സംവരണ മണ്ഡലമായ അടൂര്‍​. 1965 മുതല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ അഞ്ചു തവണ ഇടതുപക്ഷവും ആറുതവണ കോൺഗ്രസ്സും ഒരു തവണ കേരള കോൺഗ്രസ്സും ഈ മണ്ഡലത്തില്‍ ജയിച്ചു. 1991 മുതല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നാല് തവണ തുടര്‍ച്ചയായി ജയിച്ചു എം.എല്‍.എ ആയി. രണ്ടായിരത്തി പതിനൊന്നില്‍ അടൂര്‍ സംവരണ മണ്ഡലം ആയതിനെ തുടര്‍ന്നു തിരുവഞ്ചൂര്‍ കോട്ടയത്ത് മത്സരിച്ചപ്പോള്‍ പന്തളം സുധാകരന്‍ പകരം വന്നു. പക്ഷെ സി.പി.ഐയിലെ ചിറ്റയം ഗോപകുമാര്‍ പന്തളത്തെ തോല്‍പ്പിച്ചു. ഇടതു പക്ഷത്തിനും വലതുപക്ഷത്തിനും ഒരു പോലെ സ്വാധീനം ഉള്ള മണ്ഡലം ആണ് അടൂര്‍​. അതിനാല്‍തന്നെ ഇത്തവണയും ഇവിടെ കനത്ത മത്സരം നടക്കും. സി.പി.ഐക്ക് വേണ്ടി നിലവിലെ എം.എല്‍.എ ചിറ്റയം ഗോപകുമാറും ജെ.എസ്.എസില്‍ നിന്ന് കോൺഗ്രസ്സില്‍ ചേര്‍ന്ന കെ. കെ. ഷാജു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും പി. സുധീര്‍ ബി.ജെ.പിക്ക് വേണ്ടിയും ജനവിധി തേടുന്നു. ​പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു അടൂര്‍ നിയമസഭാ മണ്ഡലം. രണ്ടായിരത്തി പതിനാലിലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും യു.ഡി.എഫിന് ആയിരുന്നു ഭൂരിപക്ഷം. രണ്ടായിരത്തി പതിനൊന്നിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ​4.60% വോട്ടു നേടിയിരുന്നു, ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കാര്യമായ വോട്ട് വര്‍ധന ഇവിടെ വരുത്തിയിട്ടുണ്ട്.

​​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​​

ആകെ വോട്ടുകള്‍ : 192721

പോള്‍ ചെയ്ത വോട്ടുകള്‍ : 135057

പോളിങ്ങ് ശതമാനം : 70.08 ​

സ്ഥാനാർത്ഥി പാർടി വോട്ട്
ചിറ്റയം ഗോപകുമാർ സിപിഐ 63501
(ഭൂരിപക്ഷം - ​607​)
പന്തളം സുധാകരൻ കോൺഗ്രസ് 62894
കെ. കെ. ശശി ബിജെപി 6210

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ അടൂര്‍​ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ആന്റോ ആന്റണി കോൺഗ്രസ് 52312
(ഭൂരിപക്ഷം - ​1958​)
പീലിപ്പോസ് തോമസ് സ്വതന്ത്രൻ 50354
എം. ടി. രമേഷ് ബിജെപി 22796

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​അടൂർ മുനിസിപ്പാലിറ്റി 14 13 0 1
​​​​​പന്തളം മുനിസിപ്പാലിറ്റി 15 11 7 0
​പന്തളം തെക്കേക്കര 5 3 5 1
തുമ്പമൺ 4 7 1 1
കൊടുമൺ 9 8 0 1
​ഏഴംകുളം 11 7 1 1
​ഏറത്ത് 8 7 1 0
പള്ളിക്കൽ 17 4 1 1
കടമ്പനാട് 9 7 0 1

120. ചവറ

കേരളത്തിലെ കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍റെ 1 മുതൽ 5 വരേയും 49,50 എന്നീ വാർഡുകളും ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചവറ നിയമസഭാമണ്ഡലം. ആര്‍.എസ്.പിയുടെ കുത്തക മണ്ഡലമാണിത്. 1977 മുതല്‍ ഇവിടെ നടന്ന ഒന്‍പതു തെരഞ്ഞെടുപ്പുകളില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥികൾ മാത്രമേ വിജയിചിട്ടുള്ളൂ. ആര്‍.എസ്.പിയുടെ പിളര്‍പ്പിനു മുന്നേ ആറു തവണ മുന്‍മന്ത്രി ബേബി ജോണ്‍ ഇവിടെ നിന്നും വിജയിച്ചു. പിളര്‍പ്പിനു ശേഷം ആര്‍.എസ്.പി ബി യുടെ സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി വി. പി. രാമകൃഷ്ണ പിള്ളയെ തോല്‍പ്പിച്ചു യു.ഡി.എഫിന് വേണ്ടി മണ്ഡലം നേടി. അതിനു ശേഷം രണ്ടായിരത്തി ആറില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ ആര്‍.എസ്.പിക്ക് വേണ്ടി ആര്‍.എസ്.പി(ബി) സ്ഥാനാര്‍ത്ഥി ഷിബുവിനെ തോല്‍പ്പിച്ചു. രണ്ടായിരത്തി പതിനൊന്നില്‍ എത്തിയപ്പോഴേക്കും ഷിബു ബേബി ജോണ്‍ യു.ഡി.എഫിന് വേണ്ടി മണ്ഡലം തിരിച്ചു പിടിച്ചു. പക്ഷെ ലോകസഭ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നു ആര്‍.എസ്.പി ഇടതുപക്ഷ മുന്നണി വിട്ടു യു.ഡി.എഫില്‍ എത്തി. തുടര്‍ന്നു ആര്‍.എസ്.പി (ബി) ആര്‍.എസ്.പി യും ലയിക്കുകയും ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്നും വിജയിക്കുകയും ചെയ്തു. ഇത്തവണ ഷിബു ബേബി ജോണ്‍ ആണു ചവറയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സി.എം.പി വിഭാഗത്തിലെ വിജയന്‍ പിള്ളയാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എം. സുനില്‍ മത്സരിക്കുന്നു. ശക്തമായ മത്സരം നടക്കുന്ന കൊല്ലം ജില്ലയിലെ ഒരു മണ്ഡലമാണിത്. അഭിമാന പോരാട്ടം എന്ന് തന്നെ പറയാം രണ്ടു മുന്നണിക്കും. കൊല്ലം ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ചവറ. രണ്ടായിരത്തി പതിനൊന്നിലെ തെരഞ്ഞെടുപ്പില്‍ 1.59% വോട്ടു നേടിയിരുന്നു ബി.ജെ.പി.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 159260

പോള്‍ ചെയ്ത വോട്ടുകള്‍ : 127068

പോളിങ്ങ് ശതമാനം : 79.79 ​

സ്ഥാനാർത്ഥി പാർടി വോട്ട്
ഷിബു ബേബി ജോൺ ആർഎസ്പി(ബി) 65002
(ഭൂരിപക്ഷം - ​6061​)
എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 58941
നളിനി ശങ്കരമംഗലം ബിജെപി 2026

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ചവറ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്. ​

സ്ഥാനാർത്ഥി പാർടി വോട്ട്
എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 68878
(ഭൂരിപക്ഷം - ​24441​)
എം. എ. ബേബി സിപിഐ(എം) 44437
പി. എം. വേലായുധൻ ബിജെപി 6739

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​കൊല്ലം കോര്‍പറേഷൻ 35 16 2 2
​​​​​ചവറ 10 10 0 3
​നീണ്ടകര 10 2 1 0
പന്മന 13 9 0 1
തെക്കുംഭാഗം 7 5 1 0
​തേവലക്കര 11 10 0 2

121. പുനലൂർ

കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയും ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണിത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് പുനലൂർ. ഇടതുപക്ഷത്തിനും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. സി.പി.ഐ ആണ് ഈ മണ്ഡലത്തില്‍ പൊതുവില്‍ മത്സരിക്കുന്നത്. 1957 മുതല്‍ രണ്ടായിരത്തി പതിനൊന്നുവരെ നടന്ന, രണ്ടു ഉപതെരഞ്ഞെടുപ്പുകൾ അടക്കം, പതിനാറു തെരഞ്ഞെടുപ്പുകളില്‍ പന്ത്രണ്ടു തവണ സി.പി.ഐ മണ്ഡലം കയ്യില്‍ വച്ചു. രണ്ടായിരത്തി ആറില്‍ എം. വി. രാഘവനെ പരാജയപ്പെടുത്തിയ കെ. രാജു രണ്ടായിരത്തി പതിനൊന്നില്‍ യു.ഡി.എഫിലെ ജോണ്‍സൺ എബ്രഹാമിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തി. സി.പി.ഐക്ക് തന്നെയാണു ഇത്തവണയും ഇടതുമുന്നണി മണ്ഡലം നല്‍കിയിരിക്കുന്നത്. ഇത്തവണയും കെ. രാജു തന്നെ മത്സരിക്കുന്നു ഈ സീറ്റ് ഇത്തവണ യു.ഡി.എഫ് മുസ്ലീം ലീഗിന് നല്‍കി, എ. യൂനസ് കുഞ്ഞു ആണ് ലീഗ് സ്ഥാനാർത്ഥി. എന്‍.ഡി.എ മുന്നണിക്ക്‌ വേണ്ടി കേരള കോൺഗ്രസ് പി. സി. തോമസ്‌ ഗ്രൂപ്പില്‍ നിന്നും സൈസില്‍ ഫെര്‍ണാണ്ടസ് മത്സരിക്കുന്നു. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നില്‍ 3.12% വോട്ടു ലഭിച്ചിരുന്നു. രണ്ടായിരത്തി പതിനാലിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ പുനലൂര്‍, ചടയമംഗലം നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും യു.ഡി.എഫിന് ആയിരുന്നു ഭൂരിപക്ഷം. എങ്കിലും പുനലൂരില്‍ ഇടതുപക്ഷത്തിനു കിട്ടിയ വോട്ടുകളില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 186470

പോള്‍ ചെയ്ത വോട്ടുകള്‍ : 133245

പോളിങ്ങ് ശതമാനം : 71.46 ​

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. രാജു സിപിഐ 72648
(ഭൂരിപക്ഷം - ​18005​)
ജോൺസൺ ഏബ്രഹാം കോൺഗ്രസ്സ് 54643
ബി. രാധാമണി ബിജെപി 4155

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 58587
എം. എ. ബേബി സിപിഐ(എം) 63227
(ഭൂരിപക്ഷം - ​4640​)
പി. എം. വേലായുധൻ ബിജെപി 8961

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​പുനലൂർ മുനിസിപ്പാലിറ്റി 20 15 0 0
​​​​​ആര്യങ്കാവ് 10 2 0 1
​തെന്മല 10 6 0 0
കുളത്തൂപ്പുഴ 10 8 0 2
ഏരൂർ 15 4 0 0
​കരവാളൂർ 8 2 0 2
​അഞ്ചൽ 12 4 3 0
​ഇടമുളയ്ക്കൽ 14 6 2 0

122. ചടയമംഗലം

കൊല്ലം ജില്ലയിലെ ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും, പത്തനാപുരം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാ മണ്ഡലം. സിപിഐയുടെ പരമ്പരാഗതമായ ശക്തികേന്ദ്രമാണ് ഈ മണ്ഡലം. 1957 മുതല്‍ ഇതുവരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മാത്രമേ സി.പി.ഐയെ ചടയമംഗലം കൈവിട്ടിട്ടുള്ളൂ. രണ്ടായിരത്തി ആറുമുതല്‍ ​സി.പി.ഐയുടെ മുല്ലക്കര രത്നാകരന്‍ ആണ് ജനപ്രതിനിധി. ഇത്തവണയും മുല്ലക്കര തന്നെ മത്സരിക്കുന്നു. കോൺഗ്രസ്സിനു വേണ്ടി എം എം ഹസ്സനും ബി.ജെ.പി ക്ക് വേണ്ടി ​ഡി. കെ. ശിവദാസനും ജനവിധി തേടുന്നു. ഇടതുകോട്ടയില്‍ മുല്ലക്കരയ്ക്ക് വിജയം എളുപ്പമായിരിക്കും എന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നു. ബി.ജെ.പി രണ്ടായിരത്തി പതിനൊന്നില്‍ ​ 3.26% വോട്ടു നേടിയിരുന്നു. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ ചടയമംഗലം ​ നിയമസഭാ മണ്ഡലം​. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ പുനലൂര്‍, ചടയമംഗലം നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും യു.ഡി.എഫിന് ആയിരുന്നു ഭൂരിപക്ഷം എങ്കിലും ചടയമംഗലത്ത് ഇടതുപക്ഷത്തിനു കിട്ടിയ വോട്ടുകളില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.

ആകെ വോട്ടുകള്‍ : 177021

പോള്‍ ചെയ്ത വോട്ടുകള്‍ : 127429

പോളിങ്ങ് ശതമാനം : 71.99 ​

സ്ഥാനാർത്ഥി പാർടി വോട്ട്
മുല്ലക്കര രത്നാകരൻ സിപിഐ 71231
(ഭൂരിപക്ഷം - ​23624​)
ഷാഹിദ കമാൽ കോൺഗ്രസ്സ് 47607
സാജു കുമാർ ബിജെപി 4160

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 52761
എം. എ. ബേബി സിപിഐ(എം) 59567
(ഭൂരിപക്ഷം - ​6806​)
പി. എം. വേലായുധൻ ബിജെപി 9473

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​ചടയമംഗലം 13 0 1 1
​​​​​ചിതറ 11 8 2 2
​ഇളമാട് 11 3 3 0
ഇട്ടിവ 10 8 2 1
കടയ്ക്കൽ 17 2 0 0
​കുമ്മിൾ 10 4 0 0
​നിലമേൽ 5 8 0 0
​വെളിനെല്ലൂർ 10 5 2 0

123. കുണ്ടറ

കൊല്ലം ജില്ലയിലെ കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ നിയമസഭാ മണ്ഡലം. 1965 മുതല്‍ ഇതുവരെ സി.പി.ഐ.എമ്മും കോൺഗ്രസ്സും ഏതാണ്ട് ഒപ്പത്തിനൊപ്പം ഇവിടെ ജയിച്ചിട്ടുണ്ട്. ആറു തവണ കോൺഗ്രസ് ഈ മണ്ഡലം കയ്യില്‍ വച്ചപ്പോള്‍ ആറു തവണ സി.പി.ഐ(എം) ഇവിടെ നിന്ന് വിജയിച്ചു. മുന്‍മന്ത്രിയായ എം. എ. ബേബി ആണ് നിലവിലെ ജനപ്രതിനിധി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു ഭൂരിപക്ഷം ഇല്ലായിരുന്നു​. ഇത്തവണ ഇവിടെ ജെ മേഴ്സികുട്ടിയമ്മയെയാണ് സി.പി.ഐ(എം) സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. യു.ഡി.എഫ് പാളയത്തില്‍ നിന്നും കോൺഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എം. എസ്. ശ്യാംകുമാറും ജനവിധി തേടുന്നു. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കുണ്ടറ എങ്കിലും ഇടതിന് കൃത്യമായ മുന്‍‌തൂക്കം കാണാം.​ കഴിഞ്ഞ തവണ ബി.ജെ.പിക്ക് ​4.68% വോട്ടു ലഭിച്ചിരുന്നു. കൊല്ലം ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു കുണ്ടറ മണ്ഡലം.

​​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​​

ആകെ വോട്ടുകള്‍ : 178050

പോള്‍ ചെയ്ത വോട്ടുകള്‍ : 127924

പോളിങ്ങ് ശതമാനം : 71.85 ​

സ്ഥാനാർത്ഥി പാർടി വോട്ട്
എം. എ. ബേബി സിപിഐ(എം) 67135
(ഭൂരിപക്ഷം - ​14793​)
പി. ജെർമിയാസ് കോൺഗ്രസ്സ് 52342
വെള്ളിമൺ ദിലീപ് ബിജെപി 5990

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
എൻ. കെ. പ്രേമചന്ദ്രൻ ആർഎസ്പി 64351
(ഭൂരിപക്ഷം - ​6911​)
എം. എ. ബേബി സിപിഐ(എം) 57440
പി. എം. വേലായുധൻ ബിജെപി 8724

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​കുണ്ടറ 6 5 2 1
​​​​​ഇളമ്പല്ലൂർ 9 6 6 0
​കൊറ്റംകര 16 4 1 0
നെടുമ്പന 13 6 1 3
പേരയം 6 8 0 0
​പെരിനാട് 14 3 3 0
​തൃക്കോവിൽ വട്ടം 12 5 2 4
Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments