മണ്ഡല പരിചയം: ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി

രാവണൻ കണ്ണൂർ April 17, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

60. ആലത്തൂർ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ നിയമസഭാമണ്ഡലം. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ആലത്തൂർ നിയമസഭാ മണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ കുഴൽമന്ദവും ആലത്തൂരും കൂട്ടി യോജിപ്പിച്ച് ഉണ്ടായ മണ്ഡലമാണ് ആലത്തൂർ. കഴിഞ്ഞ തവണ കേരളകോൺഗ്രസ് എമ്മിന് കൊടുത്ത സീറ്റിൽ കുശലകുമാറിനെ പരാജയപ്പെടുത്തി ഇടതുപക്ഷത്തുനിന്നും എം. ചന്ദ്രൻ വിജയിച്ചു. ഇത്തവണ സി.പി.ഐ.എമ്മിൽ നിന്നും കെ.ഡി. പ്രസേനൻ ഇറങ്ങുമ്പോൾ കേരളകോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും കെ. കുശലകുമാറും ബി.ജെ.പിയിൽ നിന്നും ശ്രീകുമാർ എം.പിയും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ആലത്തൂർ മണ്ഡലത്തിൽ 4.71​% വോട്ടു ലഭിച്ചിരുന്നു.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 152355

പോള്‍ ചെയ്ത വോട്ടുകൾ : 116045

പോളിങ്ങ് ശതമാനം : 76.17

​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

ലോകസഭാ തിരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു ഭൂരിപക്ഷത്തിൽ പതിനാലായിരം വോട്ടിന്റെ കുറവ് വന്നിട്ടുണ്ട് , കൂടാതെ ബിജെപിക്ക് മൂവായിരത്തിലധികം വോട്ടു വർധനവും.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

61. ചേലക്കര

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ, വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ചേലക്കര നിയമസഭ നിയോജകമണ്ഡലം. ചേലക്കര സംവരണ മണ്ഡലമാണ്​. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു . ​1977മുതൽ 2011 വരെ നടന്ന എട്ടു തിരെഞ്ഞെടുപ്പുകളിൽ നാല് തവണ കോൺഗ്രസ്സും നാലു തവണ സി. പി. ഐ. എമ്മും ജയിച്ചു, കഴിഞ്ഞ നാല് തിരെഞ്ഞെടുപ്പുകളിൽ ജയിച്ചത്‌ മുൻ സ്പീക്കറും സി.പി.ഐ.എം. നേതാവുമായ കെ. ​രാധാകൃഷ്ണനാണ്​. ഓരോ പ്രാവശ്യവും അദ്ദേഹത്തിന് ഇവിടെ ഭൂരിപക്ഷം കൂടുകയാണ് ചെയ്തത്. ഇത്തവണ കോൺഗ്രസ്സ് സ്ഥാനാർഥിയായി കെ. എ. തുളസിയും സി.പി.ഐ.എം സ്ഥനാർഥിയായി യു.ആർ. പ്രദീപും ബി.ജെ.പിക്ക് വേണ്ടി ഷാജുമോന്‍ വട്ടേക്കാടും ജനവിധി തേടുന്നു. രണ്ടായിരത്തി പതിനൊന്നിൽ ബി.ജെ.പിക്ക് ​​5.31% വോട്ടുകൾ ഉണ്ടായിരുന്നു.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ: 173352

പോള്‍ ചെയ്ത വോട്ടുകൾ : 132942

പോളിങ്ങ് ശതമാനം : 76.69

​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ ചേലക്കര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

ലോകസഭയിൽ ഇടതുപക്ഷത്തിനു ഭൂരിപക്ഷത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇരുപതിനായിരം വോട്ടിന്റെ വൻ ഇടിവാണ് വന്നിരിക്കുന്നത്. അത് നിയമസഭാതിരെഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാൻ ഇടതുപക്ഷം കാര്യമായ ശ്രദ്ധ ചെലുത്തേണ്ടി വരും. ബി.ജെ.പി. വോട്ടുകൾ ഇരട്ടിപ്പിച്ചിട്ടുണ്ട് .

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

62. കുന്നംകുളം

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലം ആണ് കുന്നംകുളം നിയോജകമണ്ഡലം. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു കുന്നംകുളം. 1957 മുതൽ 2011 പതിനാലു തിരെഞ്ഞെടുപ്പുകളിൽ ഒൻപതു തവണ ഇടതുപക്ഷവും അഞ്ചുതവണ കോൺഗ്രസ്സ് സ്ഥാനാർഥികളും വിജയിച്ചിട്ടുണ്ട്, രണ്ടായിരത്തിആറിലും പതിനൊന്നിലും ബാബു എം. പാലിശേരിയാണ് ഇവിടെ നിന്നും സി.പി.ഐ.എമ്മിന് വേണ്ടി മത്സരിച്ചു ജയിച്ചത്. കഴിഞ്ഞ തവണ സി.എം.പിയുടെ സി.പി. ജോണിനെയാണ് തോൽപ്പിച്ചത്. ഇത്തവണയും യു.ഡി.എഫിന് വേണ്ടി സി. പി. ജോൺ തന്നെയാണ് മത്സരിക്കുന്നത്. സി.പി.ഐ.എം.തൃശൂർ ജില്ലാ സെക്രട്ടറി എ. സി. മൊയ്തീൻ ആണ് ഇടതുപക്ഷത്തിനു വേണ്ടി ജനവിധി തേടുന്നത്. ബി.ജെ.പിയിൽ നിന്നും കെ.കെ. അനീഷ്‌കുമാറും ഇറങ്ങുന്നു. കഴിഞ്ഞതവണ ചെറിയഭൂരിപക്ഷത്തിനാണ് ബാബു എം പാലിശ്ശേരി ജയിച്ചത്‌. അത് കൊണ്ട് തന്നെ ഇത്തവണയും മത്സരം കടുത്തതാകും. ബി.ജെ.പിക്ക് കഴിഞ്ഞതവണ ​8.93% വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ടുകൾ : 173993

പോൾ ചെയ്ത വോട്ടുകൾ : 131344

പോളിങ്ങ് ശതമാനം: 75.49

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കുന്നംകുളം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:​

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

63. വടക്കാഞ്ചേരി

തൃശ്ശൂർ ജില്ലയിലെ ​വടക്കാഞ്ചേരി നഗരസഭയും അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ, തെക്കുംകര എന്നീ പഞ്ചായത്തുകളും ​ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് വടക്കാഞ്ചേരി നിയമസഭാമണ്ഡലം. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു​. 1957 മുതല്‍ 2011 വരെ നടന്ന പതിനഞ്ചു തിരെഞ്ഞെടുപ്പുകളിൽ എട്ടു തവണ കോൺഗ്രസ്സും നാല് തവണ ഇടതുപക്ഷവും രണ്ടു തവണ എസ്.എസ്.പി., ഒരു തവണ പി.എസ്.പിയും വിജയിച്ചിട്ടുണ്ട്.2004 ലെ ഉപതെരെഞ്ഞെടുപ്പില്‍ കെ. മുരളിധരനെ തോൽപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ​ ഈ ​മണ്ഡലം സി.പി.എം. പിടിച്ചെടുക്കുന്നത്. രണ്ടു തവണത്തെ എ.സി. മൊയ്തീൻ തുടർച്ചയായി ഇവിടെ നിന്നും വിജയിച്ചതിനു ശേക്ഷം 2011-ൽ സി. എൻ. ബാലകൃഷ്ണനിലൂടെ ഈ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിന് വേണ്ടി അനിൽ അക്കരയും സി.പി.ഐ.എമ്മിന് വേണ്ടി മേരി​ തോമസും ബി.ജെ.പിക്ക് വേണ്ടി ടി.എസ്. ഉല്ലാസ് ബാബുവും ജനവിധി തേടുന്നു. ​ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നിൽ ​5.35% വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

​2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​​

ആകെ വോട്ടുകൾ : 177837

പോൾ ചെയ്ത വോട്ടുകൾ : 139184

പോളിങ്ങ് ശതമാനം : 78.26

​2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:​

നിയസഭാതിരെഞ്ഞെടുപ്പിൽ നിന്നും ലോകസഭയിൽ എത്തിയപ്പോൾ ഇടതുപക്ഷത്തിനു രണ്ടായിരത്തി അറുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയതായി കാണാം, ഇത് നിലനിർത്താൻ കഴിഞ്ഞാലും മത്സരം കടുത്തതാകും എന്നതിൽ സംശയമില്ല.

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments