മണ്ഡല പരിചയം: അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി

രാവണൻ കണ്ണൂർ April 30, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

102. അമ്പലപ്പുഴ

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരസഭയിലെ 25 വാർഡുകൾ, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ എന്നിവ ചേർന്ന മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം. ഇടതുപക്ഷ അനുകൂല മണ്ഡലമായ അമ്പലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ 1977ൽ ആർ.എസ്.പിയിലെ കെ. കെ. കുമാര പിള്ള സി.പി.ഐ.എമ്മിലെ വി. എസ്. അച്യുതാനന്ദനെ പരാജയപ്പെടുത്തിയിട്ടുണ്ട്. 1980ൽ പി. കെ. ചന്ദ്രാനന്ദനിലൂടെ സി.പി.ഐ(എം) മണ്ഡലം തിരിച്ചു പിടിച്ചു. 1982ലും 1987ലും 2001ലും മണ്ഡലം കോൺഗ്രസ്സിനെ പിന്തുണച്ചപ്പോൾ 1991ൽ സി. കെ. സദാശിവനെയും 1996ൽ സുശീലാ ഗോപാലനെയും വിജയിപ്പിച്ചു. രണ്ടായിരത്തി ആറിലും രണ്ടായിരത്തി പതിനൊന്നിലും മുൻമന്ത്രി ജി. സുധാകരൻ ഇവിടെ നിന്നും വിജയിച്ചു. രണ്ടായിരത്തി പതിനൊന്നിൽ എം. ലിജുവിനെ തോൽപ്പിച്ചാണ് സുധാകരൻ ഇവിടെ നിന്നും വിജയിച്ചത്. ഇത്തവണയും സി.പി.ഐ(എം) ജി. സുധാകരനെ നിർത്തി മണ്ഡലം നിലനിർത്താൻ ശ്രമിക്കുമ്പോൾ യു.ഡി.എഫ് ഇത്തവണ മണ്ഡലം ജെ.ഡി.യുവിനു കൊടുത്തു. ഷെയിക്ക് പി ഹാരിസാണ് ജെ.ഡി.യു സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥിയായി എൽ. പി. ജയചന്ദ്രൻ മത്സരിക്കുന്നു. രണ്ടായിരത്തി പതിനൊന്നിൽ ബി.ജെ.പിക്ക് ഇവിടെ നിന്ന് 2.28% വോട്ടു ലഭിച്ചിരുന്നു. ആലപ്പുഴ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു അമ്പലപ്പുഴ നിയമസഭാമണ്ഡലം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകൾ : 146369

പോൾ ചെയ്ത വോട്ടുകൾ : 116966

പോളിങ്ങ് ശതമാനം : 79.91 ​

സ്ഥാനാർത്ഥി പാർടി വോട്ട്
ജി. സുധാകരൻ സിപിഐ(എം) 63728
(ഭൂരിപക്ഷം - ​16580)
എം. ലിജു കോൺഗ്രസ്സ് 47148
പി. കെ. വാസുദേവൻ ബിജെപി 2668

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. സി. വേണുഗോപാൽ കോൺഗ്രസ്സ് 54553
(ഭൂരിപക്ഷം - ​3237)
സി. ബി. ചന്ദ്രബാബു സിപിഐ(എം) 51316
എ. വി. താമരാക്ഷൻ ആർ.എസ്.പി
(ബോൾഷെവിക്)
5454

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​ആലപ്പുഴ നഗരസഭ 19 26 4 3
​പുന്നപ്ര വടക്ക് 10 4 1 2
പുന്നപ്ര തെക്ക് 7 6 2 2
അമ്പലപ്പുഴ വടക്ക് 7 2 4 5
​അമ്പലപ്പുഴ തെക്ക് 10 2 2 1
പുറക്കാട് 8 8 2 0

103. ഹരിപ്പാട്

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നഗരസഭ, കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കുമാരപുരം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം.1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ എട്ടു തവണ വലതുപക്ഷത്തിനൊപ്പവും അഞ്ചു തവണ ഇടതുപക്ഷതിനൊപ്പവും നിന്ന മണ്ഡലമാണ് ഹരിപ്പാട്. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ആണ് നിലവിലെ എം.എൽ.എ. സി.പി.ഐയിലെ ജി. കൃഷണപ്രസാദിനെ തോൽപ്പിച്ചാണ് രമേശ്‌ ചെന്നിത്തല വിജയിച്ചത്. മണ്ഡലം നിലനിർത്താൻ കോൺഗ്രസ്സും തിരിച്ചു പിടിക്കാൻ ഇടതുപക്ഷവും ശ്രമം നടത്തുന്നു. അതുകൊണ്ട് തന്നെ ആലപ്പുഴയിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഹരിപ്പാട് നിയമസഭാമണ്ഡലം. സി.പി.ഐയുടെ പ്രമുഖനായ നേതാവും പരിസ്ഥിതി പ്രവർത്തകനും ജനകീയനുമായ പി. പ്രസാദിനെ ഇറക്കി മണ്ഡലം പിടിക്കാൻ ഇടതു പക്ഷം ശ്രമിക്കുന്നു. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചരണം വച്ച് നോക്കിയാൽ രമേശ്‌ ചെന്നിത്തലയേക്കാൾ പി. പ്രസാദ് ബഹുദൂരം മുന്നിലാണ് എന്ന് വിലയിരുത്താം. ബി.ജെ.പി സ്ഥാനാർത്ഥിയായി ഡി. അശ്വനിദേവ് മത്സരിക്കുന്നു. രണ്ടായിരത്തി പതിനൊന്നിൽ 2.34% വോട്ടു ലഭിച്ചിരുന്നു ബി.ജെ.പിക്ക് ഈ മണ്ഡലത്തിൽ. ആലപ്പുഴ ലോകസഭയിൽ ഉൾപ്പെടുന്നു ഹരിപ്പാട്.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.

ആകെ വോട്ടുകൾ : 168698

പോൾ ചെയ്ത വോട്ടുകൾ : 134680

പോളിങ്ങ് ശതമാനം : 79.83 ​

സ്ഥാനാർത്ഥി പാർടി വോട്ട്
രമേഷ് ചെന്നിത്തല കോൺഗ്രസ്സ് 67378
(ഭൂരിപക്ഷം - ​5520)
ജി. കൃഷ്ണപ്രസാദ് സിപിഐ 61858
അജിത് ശങ്കർ ബിജെപി 3145

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. സി. വേണുഗോപാൽ കോൺഗ്രസ്സ് 66687
(ഭൂരിപക്ഷം - ​8865)
സി. ബി. ചന്ദ്രബാബു സിപിഐ(എം) 57822
എ. വി. താമരാക്ഷൻ ആർ.എസ്.പി
(ബോൾഷെവിക്)
4794

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​ഹരിപ്പാട് നഗരസഭ 5 22 1 1
​​​​കരുവാറ്റ 6 9 0 0
​ചെറുതന 5 7 0 1
പള്ളിപ്പാട് 2 9 0 2
ചേപ്പാട് 7 7 0 0
​കാർത്തികപ്പള്ളി 5 5 0 0
ചിങ്ങോലി 3 9 1 0
മുതുകുളം 3 8 1 3
ആറാട്ടുപുഴ 3 14 1 0
തൃക്കുന്നപ്പുഴ 6 9 1 1
കുമാരപുരം 10 4 0 1

104. കായംകുളം

ആലപ്പുഴ ജില്ലയിലെ ​കായംകുളം നഗരസഭയും, കൃഷ്ണപുരം, ദേവികുളങ്ങര, പത്തിയൂർ, കണ്ടല്ലൂർ, ചെട്ടികുളങ്ങര, ഭരണിക്കാവ് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം.1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ഒരേ പോലെ പിന്തുണച്ച മണ്ഡലമാണ് കായംകുളം, അഞ്ചു തവണ വലതുപക്ഷത്തെയും നാലു തവണ ഇടതുപക്ഷത്തെയും പിന്തുണച്ചു. മുൻമന്ത്രി ജി. സുധാകരൻ ഒരു തവണ ഇവിടെ നിന്നും വിജയിക്കുകയും ഒരു തവണ എം. എം. ഹസ്സനോടു പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടായിരത്തി ആറിലും പതിനൊന്നിലും കടുത്ത മത്സരത്തിലൂടെയാണ് സി.പി.എമ്മിൻറെ സി. കെ. സദാശിവൻ ഇവിടെ നിന്നും വിജയിച്ചത്‌. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് പ്രതിഭാ ഹരി സി.പി.ഐ(എം) സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോൺഗ്രസ്സിൽ നിന്നും എം. ലിജുവും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി ഷാജി പണിക്കരും ജനവിധി തേടുന്നു. ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു കായംകുളം നിയമസഭാ മണ്ഡലം. ആലപ്പുഴ ലോക്സഭയിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ ഒഴിച്ച് ബാക്കി എല്ലായിടത്തും രണ്ടായിരത്തി പതിനാലിലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കെ. സി. വേണുഗോപാലിന് ആയിരുന്നു മുൻ‌തൂക്കം കിട്ടിയത് പക്ഷെ ഇവിടെ ലീഡ് നിലനിർത്താൻ ഇടതുപക്ഷത്തിനായി. ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ​2.21% വോട്ടു ലഭിച്ചിരുന്നു.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​

ആകെ വോട്ടുകൾ : 179130

പോൾ ചെയ്ത വോട്ടുകൾ : 139626

പോളിങ്ങ് ശതമാനം : 77.95 ​

സ്ഥാനാർത്ഥി പാർടി വോട്ട്
സി. കെ. സദാശിവൻ സിപിഐ(എം) 67409
(ഭൂരിപക്ഷം - ​1315)
എം. മുരളി കോൺഗ്രസ്സ് 66094
ടി. ഒ. നൗഷാദ് ബിജെപി 3083

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കായംകുളം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. സി. വേണുഗോപാൽ കോൺഗ്രസ്സ് 62662
സി. ബി. ചന്ദ്രബാബു സിപിഐ(എം) 65948
(ഭൂരിപക്ഷം - ​3286)
എ. വി. താമരാക്ഷൻ ആർ.എസ്.പി
(ബോൾഷെവിക്)
6442

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​കായംകുളം നഗരസഭ 18 16 7 3
​​​​കൃഷ്ണപുരം 7 7 2 1
​ദേവികുളങ്ങര 7 6 1 1
പത്തിയൂർ 10 7 0 2
കണ്ടല്ലൂർ 9 6 0 0
​ചെട്ടികുളങ്ങര 11 6 3 1
ഭരണിക്കാവ് 12 8 1 0

105. കരുനാഗപ്പള്ളി

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന കരുനാഗപ്പള്ളി നഗരസഭയും ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവാ, തൊടിയൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കരുനാഗപ്പള്ളി നിയമസഭാമണ്ഡലം.1957 മുതലുള്ള ഇലക്ഷൻ ചരിത്രം പരിശോധിച്ചാൽ ഏഴുതവണ ഇവിടെ സി.പി.ഐ സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്. കൃത്യമായ ഇടതുപക്ഷചായ്വ് കാണിക്കുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി. രണ്ടായിരത്തി ആറു മുതൽ കഴിഞ്ഞ രണ്ടു തവണകളായി മുൻമന്ത്രിയും സി.പി.ഐ നേതാവുമായ സി. ദിവാകരനാണ് ഇവിടെ വിജയിക്കുന്നത്. രണ്ടു തവണയും ജെ.എസ്.എസിലെ രാജൻ ബാബുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇത്തവണ കോൺഗ്രസ്സിനു വേണ്ടി സി. ആർ. മഹേഷും സി.പി.ഐ സ്ഥനാർത്ഥിയായി ആർ. രാമചന്ദ്രനും ബി.ഡി.ജെ.എസ്സിനു വേണ്ടി വി. സദാശിവനും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ബി.ജെ.പി 3.70 % വോട്ടും എസ്.ഡി.പി.ഐ 5.55 % വോട്ടും ഇവിടെ നിന്ന് നേടിയിരുന്നു. ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകൾ : 181575

പോൾ ചെയ്ത വോട്ടുകൾ : 137807

പോളിങ്ങ് ശതമാനം : 75.90 ​

സ്ഥാനാർത്ഥി പാർടി വോട്ട്
സി. ദിവാകരൻ സിപിഐ 69086
(ഭൂരിപക്ഷം - ​14522)
എ. എൻ. രാജൻ ബാബു ജെഎസ്എസ് 54564
നസറുദ്ദീൻ എളമരം എസ്ഡിപിഐ 7645
എം. സുരേഷ് ബിജെപി 5097

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. സി. വേണുഗോപാൽ കോൺഗ്രസ്സ് 63662
സി. ബി. ചന്ദ്രബാബു സിപിഐ(എം) 62959
(ഭൂരിപക്ഷം - ​703)
എ. വി. താമരാക്ഷൻ ആർ.എസ്.പി
(ബോൾഷെവിക്)
9433

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​കരുനാഗപ്പള്ളി നഗരസഭ 17 15 1 2
​​​​ആലപ്പാട് 8 5 3 0
​ക്ലാപ്പന 6 9 0 0
കുലശേഖരപുരം 15 7 0 1
ഓച്ചിറ 7 10 0 0
​തഴവാ 10 8 4 0
തൊടിയൂർ 15 7 0 1
Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments