മണ്ഡല പരിചയം: കടുത്തുരുത്തി, ഏറ്റുമനൂർ, കോട്ടയം, പുതുപ്പള്ളി

രാവണൻ കണ്ണൂർ April 28, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

95. കടുത്തുരുത്തി

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളും വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം. 1957 മുതൽ 2011 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളും കോൺഗ്രസ് സ്ഥാനാർത്ഥികളും മാത്രമാണ് മിക്കപ്പോഴും ഇവിടെ വിജയിച്ചിട്ടുള്ളത്. പക്ഷേ രണ്ടു തവണ പി. സി. തോമസ്‌ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇവിടെ നിന്നും മത്സരിച്ചു ജയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണയായി മോൻസ് ജോസഫാണ് ഇവിടെ നിന്നും വിജയിക്കുന്നത്. കേരള കോൺഗ്രസ്സിനു വ്യക്തമായ ആധിപത്യമുള്ള മണ്ഡലമാണ് കടുത്തുരുത്തി. കേരള കോൺഗ്രസിലെ മോൻസ് ജോസഫ്‌ തന്നെയാണു ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി. ഇടതുപക്ഷ മുന്നണിയിൽ നിന്നും സ്കറിയ തോമസ്‌ മത്സരിക്കുന്നു ബി.ജെ.പിക്ക് വേണ്ടി സ്റ്റീഫൻ ചാഴിക്കാടൻ ജനവിധി തേടുന്നു. കോട്ടയം ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു കടുത്തുരുത്തി നിയമസഭാ മണ്ഡലം. ലോകസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് വ്യക്തമായ ആധിപത്യം ഈ മണ്ഡലതിലുണ്ട്.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകൾ : 171075

പോൾ ചെയ്ത വോട്ടുകൾ : 122026

പോളിങ്ങ് ശതമാനം : 71.33 ​

സ്ഥാനാർത്ഥി പാർടി വോട്ട്
മോൻസ് ജോസഫ് കേരളാ കോൺഗ്രസ്സ് (എം) 68787
(ഭൂരിപക്ഷം - ​23057)
സ്റ്റീഫൻ ജോർജ്ജ് കേരളാ കോൺഗ്രസ്സ്(ടി) 45730
പി. ജി. ബിജു കുമാർ ബിജെപി 5340

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ജോസ് കെ മാണി കേരളാ കോൺഗ്രസ്സ് (എം) 63554
(ഭൂരിപക്ഷം- ​31399)
മാത്യു ടി തോമസ് ജെഡി(എസ്) 38594
നോബിൾ മാത്യു സ്വതന്ത്രൻ 6218

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​കടപ്ലാമറ്റം 6 7 0 0
​​​​കാണക്കാരി 2 10 1 2
​കിടങ്ങൂർ 2 9 3 1
കുറവിലങ്ങാട് 0 12 0 2
മരങ്ങാട്ടുപിള്ളി 4 9 1 0
​ഉഴവൂർ 0 6 1 6
വെളിയന്നൂർ 6 4 0 3
കടുത്തുരുത്തി 11 6 1 1
മാഞ്ഞൂർ 2 15 0 1
മുളക്കുളം 4 9 0 4
ഞീഴൂർ 6 8 0 0

96. ഏറ്റുമാനൂർ

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭ, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. കേരള കോൺഗ്രസിന് സ്വാധീനമുള്ള ഈ മണ്ഡലത്തിൽ സി.പി.ഐ(എം) രണ്ടു തവണ വിജയം കൈവരിച്ചിട്ടുണ്ട്. 1980ൽ വൈക്കം വിശ്വനും 2011ൽ സുരേഷ് കുറുപ്പും. കഴിഞ്ഞ തവണ സുരേഷ് കുറുപ്പ് തോൽപ്പിച്ചത് 1991 മുതൽ നാലു തവണ കേരള കോൺഗ്രസ്(എം) ടിക്കറ്റിൽ മത്സരിച്ചു ജയിച്ച തോമസ്‌ ചാഴിക്കാടിനെയാണ്, 1801 വോട്ടിൻറെ ഭൂരിപക്ഷത്തിനു തോൽപ്പിച്ചു കൊണ്ടാണ് സുരേഷ് കുറുപ്പ് മണ്ഡലം പിടിച്ചെടുത്തത്. മണ്ഡല പുനർനിർണ്ണയത്തിൽ ചില പഞ്ചായത്തുകൾ ഏറ്റുമാനൂർ മണ്ഡലത്തോട് കൂട്ടിച്ചേർത്തത് സി.പി.ഐ.എമ്മിന് ഇവിടെ മുൻ‌തൂക്കം ലഭിക്കാൻ കാരണമായി. ലോകസഭ തെരഞ്ഞെടുപ്പിൽ ഇവിടെ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നു. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികൾക്കും ഏതാണ്ട് തുല്യ മുൻതൂക്കമാണുള്ളത്. കടുത്ത മത്സരം നടക്കുന്ന കോട്ടയത്തെ ഈ മണ്ഡലത്തിൽ ഇക്കുറിയും ഇടതുപക്ഷത്തിനു വേണ്ടി സുരേഷ് കുറുപ്പും യു.ഡി.എഫിന് വേണ്ടി തോമസ്‌ ചാഴിക്കാടനും എൻ.ഡി.എ മുന്നണിയിൽ നിന്നും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി എ. ജി. തങ്കപ്പനും ജനവിധി തേടുന്നു. കോട്ടയം ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു ഏറ്റുമാനൂർ നിയമസഭാമണ്ഡലം. കഴിഞ്ഞ തവണ ബി.ജെ.പി ഇവിടെ 2.86% വോട്ടുകൾ നേടിയിരുന്നു.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകൾ : 150427

പോൾ ചെയ്ത വോട്ടുകൾ : 118257

പോളിങ്ങ് ശതമാനം : 78.61 ​

സ്ഥാനാർത്ഥി പാർടി വോട്ട്
സുരേഷ് കുറുപ്പ് സിപിഐ(എം) 57381
(ഭൂരിപക്ഷം - ​1801)
തോമസ് ചാഴിക്കാടൻ കേരളാ കോൺഗ്രസ്സ് (എം) 55580
വി. ജി. ഗോപകുമാർ ബിജെപി 3385

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ജോസ് കെ മാണി കേരളാ കോൺഗ്രസ്സ് (എം) 56429
(ഭൂരിപക്ഷം- ​12508)
മാത്യു ടി തോമസ് ജെഡി(എസ്) 43921
നോബിൾ മാത്യു സ്വതന്ത്രൻ 5184

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​ഏറ്റുമാനൂർ നഗരസഭ 10 14 5 0
​​​​അയ്മനം 8 2 5 5
​ആർപ്പൂക്കര 3 11 1 1
അതിരമ്പുഴ 2 16 0 4
കുമരകം 9 3 2 2
​നീണ്ടൂർ 6 8 1 0
തിരുവാർപ്പ് 9 8 0 1

97. കോട്ടയം

കോട്ടയം ജില്ലയിലെ കോട്ടയം മുനിസിപ്പാലിറ്റിയും പനച്ചിക്കാട്, വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് കോട്ടയം നിയോജകമണ്ഡലം. 1957 മുതൽ ഇതുവരെ നടന്ന പതിനാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പത്തു തവണ ഇടതുപക്ഷം കയ്യിൽ വച്ച ഈ മണ്ഡലം, രണ്ടു തവണ കോൺഗ്രസ്സിനെയും ഒരു തവണ കോൺഗ്രസ് സ്വതന്ത്രനെയും പിൻതുണച്ചു. മുൻമന്ത്രി ടി. കെ. രാമകൃഷ്ണൻ മൂന്ന് തവണ തുടർച്ചയായി ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. കോട്ടയത്തെ നിലവിലെ എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്. കഴിഞ്ഞ തവണ വി. എൻ. വാസവനെ 711 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തോൽപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷം ആണ് ഈ മണ്ഡലത്തിൽ യു.ഡി.എഫിന് കിട്ടിയിരിക്കുന്നത്. ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നും നിന്നും യു.ഡി.എഫ് സ്വാധീന മേഖലയായ കുമാരനല്ലൂർ കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായതും യു.ഡി.എഫിനു കാര്യങ്ങൾ എളുപ്പമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ്സിനു വേണ്ടിയും റെജി സക്കറിയ സി.പി.ഐ.എം സ്ഥാനാർത്ഥിയായും എം. എസ്. കരുണാകരൻ ബി.ജെ.പി സ്ഥാനാർത്ഥിയായും ജനവിധി തേടുന്നു. കോട്ടയം മണ്ഡലം കോട്ടയം ലോകസഭാസീറ്റിൽ ഉൾപ്പെടുന്നു. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നിൽ ​ 4.74% വോട്ടുകൾ കിട്ടിയിരുന്നു.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​​

ആകെ വോട്ടുകൾ : 147990

പോൾ ചെയ്ത വോട്ടുകൾ : 114901

പോളിങ്ങ് ശതമാനം : 77.64 ​

സ്ഥാനാർത്ഥി പാർടി വോട്ട്
തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ്സ് 53825
(ഭൂരിപക്ഷം - ​711)
വി. എൻ. വാസവൻ സിപിഐ(എം) 53114
നാരായണൻ നമ്പൂതിരി ബിജെപി 5449

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ജോസ് കെ മാണി കേരളാ കോൺഗ്രസ്സ് (എം) 56395
(ഭൂരിപക്ഷം- ​16452)
മാത്യു ടി തോമസ് ജെഡി(എസ്) 39943
നോബിൾ മാത്യു സ്വതന്ത്രൻ 6783

​​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​കോട്ടയം മുനിസിപ്പാലിറ്റി 13 29 5 5
​​​​പനച്ചിക്കാട് 8 9 3 3
​ആർപ്പൂക്കര 7 10 0 2

98. പുതുപ്പള്ളി

കോട്ടയം ജില്ലയിലെ പുതുപ്പള്ളി, പാമ്പാടി, അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകൾ ചേർന്ന നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി ​ നിയമസഭാ മണ്ഡലം. ഈ മണ്ഡലത്തിൽ ഇതുവരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളിൽ 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസ്സിൽ നിന്നും പി. സി. ചെറിയാൻ ആയിരുന്നു. ഇദ്ദേഹം തന്നെ 1960ലും വിജയിച്ചു. 1965ലും 1967ലും സി.പി.ഐ.എമ്മിലെ ഇ. എം. ജോർജ് വിജയിച്ചത് ഒഴിച്ചാൽ ഒരിക്കൽ പോലും ഇടതുപക്ഷത്തിനു ഈ മണ്ഡലത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല. 1970 മുതൽ തുടർച്ചയായി ഉമ്മൻ ചാണ്ടിയാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. ​കഴിഞ്ഞ തവണ സി.പി.ഐ.എമ്മിലെ സുജ സൂസൻ ജോർജിനെ പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്​.​ ഇത്തവണ ഇവിടെ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്നത് എസ് എഫ് ഐ നേതാവ് ജെയിക് സി തോമസാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി ജോർജ് കുര്യനും ജനവിധി തേടുന്നു​. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയർന്ന ​അഴിമതിക്കെതിരായ ആദർശരാഷ്ട്രീയ മത്സരത്തിനാണ് ഇടതുപക്ഷം ഇവിടെ ശ്രമിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ​​5.71% വോട്ടുകൾ ലഭിച്ചിരുന്നു. കോട്ടയം ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു ​ പുതുപ്പള്ളി ​ നിയമസഭാ മണ്ഡലം.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​​

ആകെ വോട്ടുകൾ : 157002

പോൾ ചെയ്ത വോട്ടുകൾ : 117035

പോളിങ്ങ് ശതമാനം : 74.54 ​

സ്ഥാനാർത്ഥി പാർടി വോട്ട്
ഉമ്മൻ ചാണ്ടി കോൺഗ്രസ്സ് 69922
(ഭൂരിപക്ഷം - ​33255)
സുജ സൂസൻ ജോർജ്ജ് സിപിഐ(എം) 36667
പി. സുനിൽ കുമാർ ബിജെപി 6679

​ ​ 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ജോസ് കെ മാണി കേരളാ കോൺഗ്രസ്സ് (എം) 61552
(ഭൂരിപക്ഷം- ​24759)
മാത്യു ടി തോമസ് ജെഡി(എസ്) 36793
നോബിൾ മാത്യു സ്വതന്ത്രൻ 7372

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​പുതുപ്പള്ളി 5 11 0 2
​​​​പാമ്പാടി 4 13 1 2
​അകലക്കുന്നം 4 8 0 3
അയർക്കുന്നം 2 13 2 3
കൂരോപ്പട 5 8 1 3
​മണർകാട് 3 12 1 1
മീനടം 4 8 4 1
വാകത്താനം 8 9 1 2
Assembly Election 2016, constituency analysis 2016, Essay, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments