മണ്ഡല പരിചയം: കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ

രാവണൻ കണ്ണൂർ April 20, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

71. കയ്പമംഗലം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം. ​​പഴയ നാട്ടിക മണ്ഡലത്തിന്‍റെ പ്രധാന ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ​2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. ​​സിപിഐ യുടെ ശക്തനായ നേതാവ് വി. എസ്. സുനിൽകുമാർ ​ജെ എസ് എസ്സിന്റെ​ ഉമേഷ്‌ ചള്ളിയിലിനെ തോൽപ്പിച്ചു മണ്ഡലം നേടി. ​ ഉമേഷ്‌ ചള്ളിയിലും കൂട്ടരും സിപിഐയിൽ എത്തി എന്നുള്ള നേട്ടം കൂടി ഇത്തവണ ഇടതുപക്ഷത്തിനുണ്ട്. ഇത്തവണ യുഡിഎഫിന് വേണ്ടി മുഹമ്മദ്‌ നഹാസും സിപിഐ ക്ക് വേണ്ടി ഇ. ടി. ടൈസനും മത്സരിക്കുന്നു. ബിഡിജെഎസ് സ്ഥാനാർഥിയായി ഉണ്ണികൃഷ്ണനും ജനവിധി തേടുന്നു. ബിജെപി രണ്ടായിരത്തിപതിനൊന്നിൽ ​9.15% വോട്ടുകൾ നേടിയിരുന്നു. ചാലക്കുടി ലോകസഭമണ്ഡലത്തിൽ ഉൾപ്പെടുന്നു കയ്പമംഗലം. കഴിഞ്ഞ ലോകസഭയിലും , പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും വ്യക്തമായ മേൽക്കൈ ഇടതുപക്ഷതിനുണ്ട്.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 151281

പോൾ ചെയ്ത വോട്ടുകൾ : 117110

പോളിങ്ങ് ശതമാനം : 77.41

സ്ഥാനാർത്ഥി പാർടി വോട്ട്
വി. എസ്. സുനിൽകുമാർ സിപിഐ 58789
(ഭൂരിപക്ഷം-13570)
ഉമേഷ് ചള്ളിയിൽ ജെ‌എസ്‌എസ് 45219
എ.എൻ.രാധാകൃഷ്ണൻ ബിജെപി 10716

​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ കയ്പമംഗലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

സ്ഥാനാർത്ഥി പാർടി വോട്ട്
ഇന്നസെന്റ് എൽഡി‌എഫ് സ്വതന്ത്രൻ 49833
(ഭൂരിപക്ഷം-13258)
പി.സി.ചാക്കോ കോൺഗ്രസ്സ് 36575
ബി.ഗോപാലകൃഷ്ണൻ ബിജെപി 16434

ലോകസഭാതിരെഞ്ഞെടുപ്പിൽ ഇടതുപക്ഷം നിയമസഭയിലെ ലീഡ് കൃത്യമായി നിലനിർത്തി. ആം ആദ്മി സ്ഥാനർഥിക്ക് ഏഴായിരത്തിലധികം വോട്ടുകൾ ഈ മണ്ഡലത്തിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്. ബിജെപി ആറായിരം വോട്ടിന്റെ വർധനവ്‌ ഉണ്ടാക്കിയിട്ടുണ്ട്.

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
എടവിലങ്ങ് 7 3 3 1
എടത്തിരുത്തി 13 5 0 0
എറിയാട് 19 4 0 0
കൈപ്പമംഗലം 8 5 2 5
മതിലകം 14 3 0 0
പെരിഞ്ഞനം 12 2 1 0
ശ്രീനാരായണപുരം​ 12 2 7 0

72. ചാലക്കുടി

​തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയും മുകുന്ദപുരം താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചാലക്കുടി നിയമസഭാമണ്ഡലം. പൊതുവേ ഒരു യുഡിഎഫ് മണ്ഡലമായിരുന്ന ചാലക്കുടി, 2006 ലെ തെരഞ്ഞെടുപ്പിലൂടെ ആണ് സിപിഎമ്മിന് അനുകൂലമായത്. 1996, 2001-ലുമായി രണ്ടു തവണ ജയിച്ച കോൺഗ്രസ് സ്ഥാനാർഥി സാവിത്രി ലക്ഷമണനെ രണ്ടായിരത്തി ആറിൽ തോൽപ്പിച്ച സിപിഐഎം സ്ഥനാർഥി ബി.ഡി. ദേവസ്സി രണ്ടായിരത്തി പതിനൊന്നിൽ കോൺഗ്രസ്സിലെ കെ ടി ബെന്നിയെയും തോല്‍പ്പിച്ചു മണ്ഡലം നിലനിർത്തി. മണ്ഡലത്തിൽ തീർത്തും ജനകീയനായ നേതാവായാണ് ബി.ഡി. ദേവസ്സി അറിയപ്പെടുന്നത്. ഇത്തവണയും അദ്ദേഹം തന്നെയാണ് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. കോൺഗ്രസ്സിനുവേണ്ടി ടി യു രാധാകൃഷ്ണനും ബിഡിജെഎസ് സ്ഥാനാർഥിയായി ഉണ്ണിയും മത്സരിക്കുന്നു. ബിജെപിക്ക് രണ്ടായിരത്തി പതിനൊന്നിൽ 4.53% വോട്ടുകൾ ലഭിച്ചിരുന്നു. ചാലക്കുടി ലോകസഭമണ്ഡലത്തിൽ ഉൾപ്പെടുന്നു ചാലക്കുടി നിയമസഭാമണ്ഡലം. ​

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 172486

പോൾ ചെയ്ത വോട്ടുകൾ : 132037

പോളിങ്ങ് ശതമാനം : 76.55

സ്ഥാനാർത്ഥി പാർടി വോട്ട്
ബി.ഡി.ദേവസ്സി സിപിഐഎം 63610
(ഭൂരിപക്ഷം-2549)
കെ.ടി.ബെന്നി കോൺഗ്രസ്സ് 61061
സുധീർ ബേബി ബിജെപി 5976

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

സ്ഥാനാർത്ഥി പാർടി വോട്ട്
പി.സി.ചാക്കോ കോൺഗ്രസ്സ് 55279
(ഭൂരിപക്ഷം- 617)
ഇന്നസെന്റ് എൽഡി‌എഫ് സ്വതന്ത്രൻ 54662
ബി.ഗോപാലകൃഷ്ണൻ ബിജെപി 13285

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
ചാലക്കുടി
നഗരസഭ
17 16 1 2
അതിരപ്പിള്ളി 7 5 0 1
കാടുകുറ്റി 6 8 1 1
കൊടകര 10 6 3 0
കോടശ്ശേരി 11 8 0 1
കൊരട്ടി 6 7 0 6
മേലൂർ​ 7 6 2 2
പരിയാരം​ 8 6 0 1

73. കൊടുങ്ങല്ലൂർ

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരസഭയും, പഴയ മാള നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്ന പൊയ്യ, അന്നമനട, കുഴൂർ, മാള, പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം. സിപിഐയുടെ ഉറച്ച മണ്ഡലമായിരുന്ന കൊടുങ്ങല്ലൂർ ഇപ്പോൾ കോൺഗ്രസിലെ ടി. എൻ. പ്രതാപൻ ആണ് എം. എൽ. എ. പഴയ മാള മണ്ഡലത്തിന്റെ ചില ഭാഗങ്ങൾ കൊടുങ്ങല്ലൂർ മണ്ഡലത്തോട് കൂട്ടിച്ചേർത്തപ്പോൾ അത് കോൺഗ്രസ്സിനു അനുകൂലമാവുകയും അതുവഴി പ്രതാപന്റെ വിജയം എളുപ്പമാവുകയും ചെയ്തു . ഇത്തവണ കൊടുങ്ങല്ലൂർ തിരിച്ചു പിടിക്കാൻ മുൻ എംഎൽഎ, വി കെ രാജന്റെ മകൻ വി. ആർ. സുനിൽകുമാർ മത്സരിക്കുന്നു. ടി എൻ പ്രതാപന് പകരം കെ പി ധനപാലനും ബിഡിജെഎസ് സ്ഥാനാർഥിയായി സംഗീത വിശ്വനാഥനും ജനവിധി തേടുന്നു. ബിജെപിക്ക് രണ്ടായിരത്തി പതിനൊന്നിൽ 5.23​% വോട്ടു ലഭിച്ചിരുന്നു .ചാലക്കുടി ലോകസഭമണ്ഡലത്തിൽ ഉൾപ്പെടുന്നു കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം. ​

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 168902

പോൾ ചെയ്ത വോട്ടുകൾ: 128714

പോളിങ്ങ് ശതമാനം: 76.21

സ്ഥാനാർത്ഥി പാർടി വോട്ട്
ടി. എൻ. പ്രതാപൻ കോൺഗ്രസ്സ് 64495
(ഭൂരിപക്ഷം- 9432)
കെ.ജി. ശിവാനന്ദൻ സിപിഐ 55063
ഐ.ആർ. വിജയൻ ബിജെപി 6732

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

സ്ഥാനാർത്ഥി പാർടി വോട്ട്
ഇന്നസെന്റ് എൽഡി‌എഫ് സ്വതന്ത്രൻ 51823
(ഭൂരിപക്ഷം-3973)
പി.സി.ചാക്കോ കോൺഗ്രസ്സ് 47850
ബി.ഗോപാലകൃഷ്ണൻ ബിജെപി 18101

ലോകസഭാതിരെഞ്ഞെടുപ്പിൽ ഇടതിന് ഭൂരിപക്ഷം കിട്ടിയിരുന്നു. അത് നിലനിർത്താൻ ഇപ്പോഴായാൽ മണ്ഡലം തിരിചുപിടിക്കാൻ കഴിഞ്ഞേക്കും.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
കൊടുങ്ങല്ലൂർ
നഗരസഭ
24 4 16 0
പൊയ്യ 9 5 1 0
അന്നമനട 9 9 0 0
കുഴൂർ 5 7 2 0
മാള 13 4 2 1
പുത്തൻചിറ 6 5 1 3
വെള്ളാങ്ങല്ലൂർ 11 7 1 2
Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments