മണ്ഡല പരിചയം: കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര

രാവണൻ കണ്ണൂർ April 23, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

81. ​​കൊച്ചി

​​എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി കോർപ്പറേഷന്റെ 1 മുതൽ 10 വരേയും 19 മുതൽ 25 വരേയും വാർഡുകളും; കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ് കൊച്ചി നിയമസഭാമണ്ഡലം.​ എറണാകുളം ലോകസഭമണ്ഡലത്തിൽ ഉൾപ്പെടുന്നു കൊച്ചി. യു ഡി എഫിന് മുൻതൂക്കമുള്ള ഈ മണ്ഡലത്തിൽ കോൺഗ്രസിലെ ഡൊമിനിക്ക് പ്രസന്റേഷൻ കഴിഞ്ഞ തവണ എം സി ജോസഫൈനെ തോൽപ്പിച്ചു മണ്ഡലം നേടി. ​ഇത്തവണയും കോൺഗ്രസിന് വേണ്ടി ഡൊമിനിക്ക് പ്രസന്റേഷൻ തന്നെ മത്സരിക്കും. കെ ജെ മാക്സി സി പി ഐ എം സ്ഥാനാർഥിയാവും. പ്രവീണ്‍ ദാമോദര പ്രഭു ബി ജെ പി സ്ഥാനാർഥിയാവും. ലോകസഭ തിരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം കൂട്ടുകയും, തദ്ദേശ തെരഞ്ഞെടുപ്പിലും അത് പ്രകടമാവുകയും ചെയ്തപ്പോൾ ഇത്തവണ യു ഡി എഫ് വിജയം അനായാസം ആയി കാണുന്നു. എങ്കിലും മണ്ഡലം നേടാൻ ഇടതുപക്ഷം കാര്യമായ ശ്രമം നടത്തുന്നു. ബി ജെ പി ക്ക് രണ്ടായിരത്തി പതിനൊന്നിൽ ​5.19% വോട്ടുകൾ കിട്ടിയിരുന്നു.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 157604

പോൾ ചെയ്ത വോട്ടുകൾ : 105592

പോളിങ്ങ് ശതമാനം : 67.00

സ്ഥാനാർത്ഥി പാർടി വോട്ട്
ഡൊമിനിക് പ്രസന്റേഷൻ കോൺഗ്രസ്സ് 56352
(ഭൂരിപക്ഷം- ​16503)
എം.സി.ജോസഫൈൻ സിപിഐഎം 39849
കെ.ശശീധരൻ മാസ്റ്റർ ബിജെപി 5480

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കൊച്ചി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ.വി. തോമസ് കോൺഗ്രസ്സ് 50548
(ഭൂരിപക്ഷം- 20362)
ക്രിസ്റ്റി ഫെർണാൻഡെസ് എൽഡി‌എഫ് സ്വതന്ത്രൻ 30186
എ.എൻ. രാധാകൃഷ്ണൻ ബിജെപി 9984

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
കൊച്ചി
കോർപ്പറേഷൻ
23 38 2 11
കുമ്പളങ്ങി 4 11 0 2
ചെല്ലാനം 13 7 1 0

82. എറണാകുളം

എറണാകുളം ജില്ലയിലെ കൊച്ചി നഗരസഭയുടെ 26-ആം വാർഡും​ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകളും ​ചേരാനല്ലൂർ പഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലം ആണ് എറണാകുളം നിയമസഭാമണ്ഡലം. 1957 മുതൽ രണ്ടായിരത്തി പതിനൊന്നു വരെ പതിനാലു തിരെഞ്ഞെടുപ്പുകളും രണ്ടു ഉപതിരെഞ്ഞെടുപ്പുകളും നടന്നപ്പോൾ പതിനാലു തവണയും കോൺഗ്രസ് മണ്ഡലം കയ്യിൽ വച്ചപ്പോൾ ആകെ രണ്ടു തവണ സി പി ഐ എം സ്വതന്ത്രമാരെ നിർത്തി മണ്ഡലം നേടി. 1987-ൽ എം കെ സാനുമാഷും 1998-ൽ സെബാസ്റ്റ്യൻ പോളും. തികഞ്ഞ ഒരു കോൺഗ്രസ് മണ്ഡലമാണ് ​എറണാകുളം. കഴിഞ്ഞ തവണ ഡോക്ടർ സെബാസ്റ്റ്യൻ പോളെ തോൽപ്പിച്ചു ഹൈബി ഈഡൻ മണ്ഡലം നേടി. ഇത്തവണയും ഹൈബി തന്നെ കോൺഗ്രസ്സിനു വേണ്ടി മത്സരിക്കുമ്പോൾ ഇടതുപക്ഷത്തുനിന്നും എം. അനിൽകുമാറും ബി ജെ പിക്ക് വേണ്ടി എൻ കെ മോഹൻദാസും ജനവിധി തേടുന്നു. ബിജെ പി ക്ക് രണ്ടായിരത്തി പതിനൊന്നിൽ 6.54 % വോട്ടുകൾ കിട്ടിയിരുന്നു . എറണാകുളം ലോകസഭാ മണ്ഡലത്തിലുൾപ്പെടുന്നു എറണാകുളം നിയമസഭാമണ്ഡലം.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 135516

പോൾ ചെയ്ത വോട്ടുകൾ : 97297

പോളിങ്ങ് ശതമാനം : 71.80

സ്ഥാനാർത്ഥി പാർടി വോട്ട്
ഹൈബി ഈഡൻ കോൺഗ്രസ്സ് 59919
(ഭൂരിപക്ഷം-​32437)
സെബാസ്റ്റ്യൻ പോൾ സിപിഐഎം സ്വതന്ത്രൻ 27482
രാജഗോപാൽ ബിജെപി 6362

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ.വി. തോമസ് കോൺഗ്രസ്സ് 43516
(ഭൂരിപക്ഷം- 16893)
ക്രിസ്റ്റി ഫെർണാൻഡെസ് എൽഡി‌എഫ് സ്വതന്ത്രൻ 26623
എ.എൻ. രാധാകൃഷ്ണൻ ബിജെപി 14375

നിയമസഭയിൽ നിന്നും ലോകസഭതിരെഞ്ഞെടുപ്പിൽ എത്തിയപ്പോഴേക്കും ഭൂരിപക്ഷത്തിൽ കോൺഗ്രസ്സിനു പതിനയ്യായിരത്തിലധികം വോട്ടിന്റെ കുറവ് വന്നിട്ടുണ്ട്. ആ അവസരം മുതലെടുത്ത് മണ്ഡലം നേടാൻ ഇടതുപക്ഷം കാര്യമായ ശ്രമം നടത്തും.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
കൊച്ചി
കോർപ്പറേഷൻ
23 38 2 11
ചേരാനല്ലൂർ 6 7 2 2

83. തൃപ്പൂണിത്തുറ

​എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, മരട് നഗരസഭകളും കുമ്പളം, ഉദയംപേരൂർ എന്നീ പഞ്ചായത്തുകളും; കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം. 1965 മുതൽ രണ്ടായിരത്തി പതിനൊന്നുവരെ നടന്ന പന്ത്രണ്ടു തിരെഞ്ഞെടുപ്പുകളിൽ അഞ്ചു തവണ സി പി ഐ എമ്മും ആറു തവണ കോൺഗ്രസ്സും ഒരുതവണ സ്വതന്ത്രനും വിജയിച്ചു. സിപിഐഎമ്മിലെ പ്രമുഖ നേതാവായ ടി കെ രാമകൃഷ്ണൻ ഇവിടെ നിന്നും നാല് തവണ ജയിച്ചു എംഎൽഎആയിട്ടുണ്ട്‌. 1991 മുതൽ കഴിഞ്ഞ അഞ്ചു തവണ തുടർച്ചയായി മന്ത്രി കെ ബാബുവാണ് ഇവിടെ നിന്നും വിജയിക്കുന്നത്. എക്സൈസ് മന്ത്രി കെ. ബാബുവിന് എതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ശക്തമായി മണ്ഡലത്തിൽ പ്രതിഫലിക്കുന്നത് മുതലെടുക്കാൻ സി പി ഐ എം രംഗത്ത്‌ ഇറക്കിയിരിക്കുന്നത് ഡി വൈ എഫ് ഐ നേതാവ് എം സ്വരാജിനെയാണ്. അഴിമതി ആരോപണത്തിന്റെ നിഴലിൽ നിൽക്കുന്ന മന്ത്രിയെ പരാജയപ്പെടുത്തുക എന്നാ ദൌത്യമാണ് സ്വരാജിൽ നിക്ഷിപ്തമായിരിക്കുന്നത്. കനത്ത മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് തൃപ്പൂണിത്തുറ. ലോകസഭ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കിട്ടിയിരുന്നു എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം ഇടതുപക്ഷത്തിനൊപ്പം നിന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ദിനേശ് മണിയെ തോൽപ്പിച്ചാണ് കെ ബാബു ഇവിടെ നിന്നും വജയിച്ചത്. കഴിഞ്ഞ തവണ ബി ജെ പി ക്ക് 3.77% വോട്ടുകൾ ലഭിച്ചിരുന്നു. എറണാകുളം ലോകസഭമണ്ഡലത്തിൽ ഉൾപ്പെടുന്നു തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 171429

പോൾ ചെയ്ത വോട്ടുകൾ: 130977

പോളിങ്ങ് ശതമാനം: 76.40

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. ബാബു കോൺഗ്രസ്സ് 69886
(ഭൂരിപക്ഷം- 15778)
സി.എം. ദിനേശ് മണി സിപിഐഎം 54108
സാബു വർഗീസ് ബിജെപി 4942

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ.വി. തോമസ് കോൺഗ്രസ്സ് 51605
(ഭൂരിപക്ഷം- ​6571)
ക്രിസ്റ്റി ഫെർണാൻഡെസ് എൽഡി‌എഫ് സ്വതന്ത്രൻ 45034
എ.എൻ. രാധാകൃഷ്ണൻ ബിജെപി 16676

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
കൊച്ചി
കോർപ്പറേഷൻ
23 38 2 11
തൃപ്പൂണിത്തുറ
നഗരസഭ
25 9 13 2
മരട്
നഗരസഭ
15 15 0 3
കുമ്പളം 7 9 1 1
ഉദയംപേരൂർ 3 16 0 1

84. തൃക്കാക്കര

​​എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക് ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന നിയമസഭ മണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. 2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. രണ്ടായിരത്തി പതിനോന്നിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബെന്നി ബഹനാന്‍ വിജയിച്ചത് എം ഇ ഹസൈനാറെ തോൽപ്പിച്ചാണ്. സോളാർ അഴിമതി ആരോപണവും ആയി ബെന്നി ബെഹനാന്റെ പേര്‍ ഉയർന്നു വന്ന സാഹചര്യത്തിൽ അദേഹത്തിന് കോൺഗ്രസ് സീറ്റ് കൊടുത്തില്ല. പകരം പി ടി തോമസും ഇടതുപക്ഷത്ത് നിന്നും സെബാസ്റ്റ്യൻ പോളും മത്സരിക്കുന്നു. എൻ ഡി എ മുന്നണിക്ക്‌ വേണ്ടി ബി ജെ പി യിൽ നിന്നും എസ് സജി ജനവിധി തേടുന്നു. ബി ജെ പി ക്ക് രണ്ടായിരത്തി പതിനൊന്നിൽ 5.04​% വോട്ടുകള്‍ ലഭിച്ചിരുന്നു. ലോകസഭ തിരെഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഈ മണ്ഡലം വലതുപക്ഷ ചായവ് കാണിച്ചിരുന്നു. എറണാകുളം ലോകസഭമണ്ഡലത്തിൽ ഉൾപ്പെടുന്നു തൃക്കാക്കര നിയമസഭാമഡലം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 159701

പോൾ ചെയ്ത വോട്ടുകൾ: 117853

പോളിങ്ങ് ശതമാനം: 73.80

സ്ഥാനാർത്ഥി പാർടി വോട്ട്
ബെന്നി ബഹനാൻ കോൺഗ്രസ്സ് 65854
(ഭൂരിപക്ഷം- 22406)
എം.ഇ.ഹുസൈനാർ സിപിഐഎം 43448
എൻ.സജികുമാർ ബിജെപി 5935

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ ​തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ.വി. തോമസ് കോൺഗ്രസ്സ് 52210
(ഭൂരിപക്ഷം- 17314)
ക്രിസ്റ്റി ഫെർണാൻഡെസ് എൽഡി‌എഫ് സ്വതന്ത്രൻ 34896
എ.എൻ. രാധാകൃഷ്ണൻ ബിജെപി 15099

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
കൊച്ചി
കോർപ്പറേഷൻ
23 38 2 11
തൃക്കാക്കര
നഗരസഭ
13 21 0 9
Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments