മണ്ഡല പരിചയം: കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ

രാവണൻ കണ്ണൂർ April 8, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

36. കൊണ്ടോട്ടി

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കൊണ്ടോട്ടി നഗരസഭയും , ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ കൊണ്ടോട്ടി നിയമസഭാമണ്ഡലം. മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു കൊണ്ടോട്ടി . മുസ്ലീം ലീഗിന്‍റെ പരമ്പരാഗത മണ്ഡലം ആണ് കൊണ്ടോട്ടി. 1977 മുതലുള്ള ചരിത്രം എടുത്താൽ മുസ്ലീം ലീഗ് അല്ലാതെ വേറെരു പാർട്ടിയും ഇവിടെ നിന്നും ജയിച്ചിട്ടില്ല . സീതി ഹാജി നാല് തവണ ഇവിടെ നിന്നും വിജയിച്ചീട്ടുണ്ട്. 2006-ല്‍ 14972 വോട്ടിന്‍റെ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോൾ 2011-ൽ കെ മുഹമ്മദ്‌കുഞ്ഞി ഹാജിക്ക് കിട്ടിയത് 28149 ആണ്. കൊണ്ടോട്ടി ലീഗിന് വേണ്ടി ഇത്തവണ ടി.വി. ഇബ്രാഹീം ആണ് മത്സരിക്കുന്നത്, ഇടതുപക്ഷ സ്വതന്ത്രനായി കെ.പി. വീരാൻകുട്ടിയും, ബി.ജെ.പി. സ്ഥാനാർഥിയായി കെ. രാമചന്ദ്രനും ജനവിധി തേടുന്നു. 2015ലെ പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഇരുപത്തി അഞ്ചു പഞ്ചായത്തിലും, കൊണ്ടോട്ടി , പരപ്പനങ്ങാടി നഗരസഭയിലും ‘സാമ്പാര്‍’ മുന്നണി എന്ന പേരില്‍ ലീഗ് പരിഹസിച്ച സഖ്യമാണ് മത്സരിച്ചത് അത് പലയിടത്തും ലീഗിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി എന്നത് യാഥാർഥ്യമാണ്. ‘സാമ്പാര്‍’ മുന്നണി നിയമസഭാ ഇലക്ഷനിൽ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല എന്ന് ലീഗ് നേതൃത്വം വിലയിരുത്തുന്നു .

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​

ആകെ വോട്ട്: 157911

പോൾ ചെയ്യപ്പെട്ട വോട്ട്: 119675

പോളിംഗ് ശതമാനം: 75.79

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​

37. മഞ്ചേരി

​മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയും, കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട് തൃക്കലങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മഞ്ചേരി നിയമസഭാമണ്ഡലം. വൻഭൂരിപക്ഷത്തിൽ മുസ്ലീം ലീഗ് സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലമാണ് മഞ്ചേരി. 1977 മുതലുള്ള കണക്കെടുത്താൽ ലീഗ് സ്ഥാനാർഥികൾ അല്ലാതെ വേറെ ആരും ഇവിടെ നിന്നും വിജയിച്ച ചരിത്രമില്ല , ഇസഹാക്ക് കുരിക്കൾ നാലുതവണ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട് . 1980 ല്‍ സി.എച്ച്. മുഹമ്മദ്‌ കോയ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട് 2006ൽ പി. കെ. അബ്ദുൾ റബ് വിജയിച്ചപ്പോൾ 2011ൽ എം. ഉമ്മർ 29079 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പിക്ക് 2011ൽ 5.42​ % വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷമുന്നണി മഞ്ചേരി സീറ്റ് സാധാരണ സി.പി.ഐ ക്കാണ് കൊടുക്കുന്നത് കെ. മോഹൻദാസാണ് സി.പി.ഐ.ക്ക് വേണ്ടി ഇത്തവണ മത്സരിക്കുന്നത് ലീഗിന് വേണ്ടി എം. ഉമ്മർ വീണ്ടും ജനവിധി തേടുന്നു ബി.ജെ.പിക്ക് വേണ്ടി സി.ദിനേശാണ് ജനവിധി തേടുന്നത്. മുസ്ലീംലീഗിന്‍റെ പേരിൽ ആരെ നിർത്തിയാലും ഇവിടെ അവർക്ക് വിജയം ഉറപ്പാണ് എന്നതാണ് മണ്ഡലത്തിന്‍റെ ഇതുവരെയുള്ള ചരിത്രം അത് തിരുത്തി കുറിക്കാൻ ഇടതുപക്ഷം നന്നേ വിയർപ്പ് ഒഴുക്കേണ്ടി വരും .

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​

ആകെ വോട്ട്: 164036

പോൾ ചെയ്യപ്പെട്ട വോട്ട്: 116553

പോളിംഗ് ശതമാനം: 71.05

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

ലോകസഭയിൽ ലീഗിന് മൂവായിരം വോട്ടിലധികം കുറവ് വന്നതായി കാണാം. അതെസമയം ഇടതുപക്ഷം തങ്ങളുടെ വോട്ടുകൾ കൃത്യമായി നിലനിര്‍ത്തിയപ്പോള്‍ ബി.ജെ.പി. തങ്ങളുടെ നില കുറച്ചു മെച്ചപ്പെടുത്തി അയ്യായിരം വോട്ടിന്‍റെ വർദ്ധനരേഖപ്പെടുത്തി .

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​

38. പെരിന്തൽമണ്ണ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നഗരസഭയും, ആലിപ്പറമ്പ്, എലംകുളം, പുലാമന്തോൾ, താഴേക്കോട്, ​വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പെരിന്തൽമണ്ണ നിയമസഭാമണ്ഡലം. ​ 1957 മുതല്‍ 2011 വരെ നടന്ന 14 തിരെഞ്ഞെടുപ്പ് ചരിത്രമെടുത്താൽ രണ്ടു തവണ സി.പി.ഐ സ്ഥാനാർഥികളും മൂന്ന് തവണ സി.പി.ഐ.എം. സ്ഥാനാർഥികളും ഒമ്പത് തവണ മുസ്ലീം ലീഗു സ്ഥാനാർഥികളും ജയിച്ചിട്ടുണ്ട്. മുൻ മന്ത്രി നാലകത്ത് സൂപി ആറ്‌ തവണ ഇവിടെ നിന്നും വിജയിച്ചു നിയമസഭയിൽ എത്തിയിട്ടുണ്ട്. 2006ൽ ശശികുമാർ ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലം പിടിച്ചുവെങ്കിലും 2011ൽ മഞ്ഞളാം കുഴി അലി ലീഗിന് വേണ്ടി തിരിച്ചു പിടിച്ചു. ഇടതുപക്ഷത്തിനു വേണ്ടു വി. ശശികുമാറും യു..ഡി.എഫിന് വേണ്ടി, ലീഗില്‍ നിന്നും അലിയും ബി.ജെ.പി യിൽ നിന്നും എം.കെ. സുനിലും ഇത്തവണ ജനവിധി തേടുന്നു. 2011ൽ ബി.ജെ.പിക്ക് വളരെ കുറഞ്ഞ ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത് ​1.48% മാത്രം. ഇടതുപക്ഷം മണ്ഡലം തിരിച്ചു പിടിക്കാൻ ശക്തമായ ശ്രമം നടത്തും അതുകൊണ്ട് തന്നെ മത്സരം കടുക്കുമെന്നു തന്നെ പ്രതീക്ഷിക്കാം . മണ്ഡലത്തിലെ ശക്തമായ ജനപിന്തുണ ശശികുമാറിന് ഗുണം ചെയ്തേക്കും. അതെ സമയം മന്ത്രി എന്ന നിലയിൽ അലിയുടെ വിലയിരുത്തപ്പെടലുകൾ കൂടിയാവും ജനവിധി .

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​​

ആകെ വോട്ട്: 164998

പോൾ ചെയ്യപ്പെട്ട വോട്ട്: 134087

പോളിംഗ് ശതമാനം: 81.27

​2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

​ ​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​ ​​

Assembly Election 2016, constituency analysis 2016, Essay, Politics Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments