മണ്ഡല പരിചയം: മലമ്പുഴ, മണ്ണാർക്കാട്, ​​പാലക്കാട്

രാവണൻ കണ്ണൂർ April 15, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

54. മലമ്പുഴ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടു‌മ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ നിയമസഭാമണ്ഡലം. ഇടതുപക്ഷത്തെ പ്രമുഖർ ജയിച്ചു വരുന്ന മണ്ഡലങ്ങളിൽ ഒന്നാണു മലമ്പുഴ. 1965 മുതല്‍ 2011 വരെ നടന്ന പന്ത്രണ്ടു തിരെഞ്ഞെടുപ്പ് ചരിത്രമെടുത്താൽ എല്ലാ തവണയും സി പി ഐ എം സ്ഥനാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇ. കെ. നായനാർ രണ്ടു തവണയും, ടി ശിവദാസമേനോൻ മൂന്ന് തവണയും വിജയിച്ചിട്ടുണ്ട്. രണ്ടായിരത്തി ഒന്നു മുതൽ മൂന്ന് തവണ പ്രതിപക്ഷ നേതാവ് സി.പി.ഐ.എമ്മിലെ വി.എസ്. അച്യുതാനന്ദൻ ആണ് വിജയിച്ചിരിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ തന്നെയാണ് ഇത്തവണയും ഇവിടെ സി.പിഐ.എമ്മിനെ പ്രതിനിധീകരിക്കുന്നത്. വി.എസ്. ജോയ് കൊണ്‍ഗ്രസ്സിനു വേണ്ടിയും സി. കൃഷ്ണകുമാർ ബി.ജെ.പിക്ക് വേണ്ടിയും ജനവിധി തേടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഇവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. ഇടതുപക്ഷത്തിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ഇത്തവണയും വിജയം ഇടതിനൊപ്പം എന്നതിൽ സംശയം ഉണ്ടാവേണ്ടതില്ല.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 180267

പോൾ ചെയ്ത വോട്ടുകൾ : 136316

പോളിങ്ങ് ശതമാനം : 75.62

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:​

നിയമസഭാമണ്ഡലത്തിൽ കിട്ടിയ ഭൂരിപക്ഷത്തിന്റെ കൂടെ ഏഴായിരിത്തിലധികം വോട്ടുകൾ ഇടതുപക്ഷത്തിനു ലോകസഭയിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്, അതെ സമയം നിയമസഭയിൽ സ്ഥാനാർഥിയെ നിർത്താതെ ഇരുന്ന ബി.ജെ.പിക്ക് ലോകസഭാതിരെഞ്ഞെടുപ്പിൽ മലമ്പുഴമണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടാൻ കഴിഞ്ഞു. മാത്രമല്ല, പാലക്കാട്ട് ലോകസഭാ മണ്ഡലത്തിൽ പാലക്കാട്ട് നിയമസഭാ മണ്ഡലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബി.ജെ.പി ക്ക് വോട്ടു കിട്ടിയ മണ്ഡലം കൂടിയാണ് ​ മലമ്പുഴ.

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

55. മണ്ണാർക്കാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ മണ്ണാർക്കാട് മുന്‍സിപ്പാലിറ്റിയും അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, ​തെങ്കര, പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ​​മണ്ണാർക്കാട് നിയമസഭാമണ്ഡലം. പാലക്കാട്ട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു മണ്ണാർക്കാട് 1977 മുതല്‍ 2011 വരെ നടന്ന ഒൻപതു തിരെഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താൽ നാല് തവണ സി.പി.ഐ. സ്ഥാനാർഥികളും അഞ്ചു തവണ മുസ്ലീം ലീഗ് സ്ഥാനാർഥികളും ജയിച്ചിട്ടുണ്ട് . രണ്ടായിരത്തി പതിനൊന്നിൽ ഇടതുപക്ഷ സ്ഥനാർഥിയെ തോൽപ്പിച്ച് മുസ്ലീം ലീഗിലെ എൻ. ഷംസുദ്ദീൻ നിയമസഭയിൽ എത്തി​. ഇത്തവണയും എൻ. ഷംസുദ്ദീൻ തന്നെ ലീഗിന് വേണ്ടി ഇറങ്ങുമ്പോൾ ഇടതുപക്ഷത്ത് നിന്നും ജനവിധി തേടുന്നത് കെ. പി. സുരേഷ് രാജാണ്, എൻ.ഡി.എ. സ്ഥാനാർഥിയായി ജനവിധി തേടുന്നത് ബി.ഡി.ജെ.എസിൽ നിന്നും കേശവദേവ്‌ പുതുമനയാണ്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ​4.67 % വോട്ടുകള്‍ ലഭിച്ചിട്ടുണ്ട് .

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 166126

പോൾ ചെയ്ത വോട്ടുകൾ : 121195

പോളിങ്ങ് ശതമാനം : 72.95

​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

നിയമസഭയിൽ ഉണ്ടായിരുന്ന 8270 വോട്ടിന്റെ ഭൂരിപക്ഷം വെറും 288 വോട്ടിലേക്ക് മാറിയത് സൂചിപ്പിക്കുന്നത് മണ്ഡലത്തിൽ കാര്യമായ വോട്ടുകൾ ഇടതിന് പോൾ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. കൂടാതെ, ബി.ജെ.പിക്ക് 8616 വോട്ടിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇത്തവണ മുസ്ലീം ലീഗിന് മണ്ഡലം നിലനിർത്താൻ നന്നായി വിയർക്കേണ്ടിവരും .

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

56. പാലക്കാട്

​പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും, പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട് നിയമസഭാമണ്ഡലം. പാലക്കാട് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ഈ മണ്ഡലം. 1977 മുതല്‍ 1991 വരെ തുടർച്ചയായി അഞ്ചു തവണ ​സി.എം.സുന്ദരം ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി നിന്നും കൊണ്ട് വിജയിച്ചിട്ടുണ്ട്. ​1996ൽ സി. എം. സുന്ദരത്തെ തോൽപ്പിച്ചു ടി. കെ. നൌഷാദ് മണ്ഡലം സി.പി.ഐ.എമ്മിന് വേണ്ടി നേടി, 2001-ൽ പ്രമുഖ കോൺഗ്രസ് നേതാവായ കെ. ശങ്കരനാരായണൻ മണ്ഡലം യു.ഡി.എഫിന് വേണ്ടി തിരിച്ചു പിടിച്ചു. 2006-ൽ വീണ്ടും സി.പി.ഐ.എം, കെ.കെ. ദിവാകരനിലൂടെ തിരിച്ചു പിടിച്ചപ്പോള്‍ 2011-ൽ കോൺഗ്രസ്സിലെ യുവനേതാവ് ഷാഫി പറമ്പിൽ മണ്ഡലം വീണ്ടും വലത്തോട്ട് കൊണ്ടുപോയി. പാലക്കാട്‌ നിയമസഭ മണ്ഡലം സ്ഥിരമായ ഒരു ഇടതു ചായവു കാണിക്കാത്തതു കൊണ്ട്തന്നെ ഇത്തവണയവർ മികച്ച സ്ഥാനാർഥിയെ തന്നെയാണു ഇറക്കിയിരിക്കുന്നതു. മുൻ എം.പി., എൻ.എൻ. കൃഷ്ണദാസിനെ ഇറക്കി ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ വേണ്ടി ഇറങ്ങുമ്പോള്‍ കോൺഗ്രസ് ഷാഫിയെ തന്നെ ഇറക്കിയിരിക്കുന്നു. ബി.ജെ.പി സ്ഥാനാർഥിയായി ശോഭാസുരേന്ദ്രന്‍ വരുന്നു. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നിൽ 19.86 % വോട്ടുകൾ കിട്ടിയിരുന്നു. ബി.ജെ.പി യും കാര്യമായ പ്രതീക്ഷ വച്ച് പുലർത്തുന്ന പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിൽ ഒന്നാണ് ഇത്. ലോകസഭാ തിരെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നിയമസഭാമണ്ഡലമാണിത്. പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി ഭരണം നടത്തുന്നതും ബി.ജെ.പി. ആണ്

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ടുകള്‍ : 154101

പോള്‍ ചെയ്ത വോട്ടുകള്‍ : 112347

പോളിങ്ങ് ശതമാനം : 72.90

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം.

Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments