മണ്ഡല പരിചയം: മൂവാറ്റുപുഴ, കോതമംഗലം, പിറവം

രാവണൻ കണ്ണൂർ April 24, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

85. മൂവാറ്റുപുഴ

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാ മണ്ഡലം. കേരള കോൺഗ്രസ്സുകാരുടെ മണ്ഡലമായാണ് ​മൂവാറ്റുപുഴ അറിയപ്പെടുന്നത്. കേരള കോൺഗ്രസുകളുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് വേദിയാവുന്ന ഇടം കൂടിയാണ് ​ പാർട്ടിയുടെ ജന്മസ്ഥലം കൂടിയായ മുവാറ്റുപുഴ. കേരള കോൺഗ്രസ് രൂപീകരിക്കുന്നതിന് മുന്നേ ​കെ. എം. ജോർജ് 1957ലും 1960ലും ഇവിടെ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചിട്ടുണ്ട്. അതിന് ശേഷം ഈ സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നതും ജയിക്കുന്നതും രണ്ടായിരത്തിപതിനൊന്നിലാണ്. 2011ൽ സി.പി.ഐയിലെ ബാബു പോളിനെ തോൽപ്പിച്ചു ജോസഫ് വാഴക്കൻ നിയമസഭയിൽ എത്തി. 1967ലും 2006ലും ഇവിടെ നിന്നും സി.പി.ഐ സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്.

ഇത്തവണ ഇടതുപക്ഷത്തിനു വേണ്ടി സി.പി.ഐയുടെ എൽദോ ഏബ്രഹാം, കോൺഗ്രസ്സിനു വേണ്ടി ജോസഫ് വാഴക്കൻ ബി.ജെ.പിക്ക് വേണ്ടി പി. ജെ. തോമസ്‌ എന്നിവർ ജനവിധി തേടുന്നു. ഇടുക്കി ലോകസഭാമണ്ഡലത്തിലാണ്​ മൂവാറ്റുപുഴ നിയമസഭാമണ്ഡലം ഉൾപ്പെടുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി ഇവിടെ ​3.76 % വോട്ടുകൾ നേടിയിരുന്നു.​

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 154304

പോൾ ചെയ്ത വോട്ടുകൾ : 116261

പോളിങ്ങ് ശതമാനം : 75.35

സ്ഥാനാർത്ഥി പാർടി വോട്ട്
ജോസഫ് വാഴക്കൻ കോൺഗ്രസ്സ് 58012
(ഭൂരിപക്ഷം- ​5163)
ബാബു പോൾ സിപിഐ 52849
ജിജി ജോസഫ് ബിജെപി 4367

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ജോയ്സ് ജോർജ്ജ് സ്വതന്ത്രൻ 46842
ഡീൻ കുര്യാക്കോസ് കോൺഗ്രസ്സ് 52414
(ഭൂരിപക്ഷം- ​5572)
സാബു വർഗീസ്‌ ബിജെപി 8137

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
മൂവാറ്റുപുഴ
മുനിസിപ്പാലിറ്റി
15 10 2 1
ആരക്കുഴ 6 6 0 1
ആവോലി 7 6 0 1
ആയവന 2 11 0 1
കല്ലൂർക്കാട് 2 3 1 7
മഞ്ഞള്ളൂർ 5 6 0 2
മാറാടി 7 6 0 0
പായിപ്ര 9 13 0 0
പാലക്കുഴ 8 5 0 0
വാളകം 8 5 1 0
പൈങ്ങോട്ടൂർ 6 6 0 1
പോത്താനിക്കാട് 5 8 0 0

86. കോതമംഗലം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന കോതമംഗലം നഗരസഭയും കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോതമംഗലം​. ഇടുക്കി ലോകസഭമണ്ഡലത്തിലാണ് ഈ ​നിയമസഭാമണ്ഡലം ഉൾപ്പെടുന്നത്. കേരള കോൺഗ്രസിന് സ്വാധീനമുള്ള ​​എറണാകുളം ജില്ലയിലെ മറ്റൊരു മണ്ഡലമാണിത്. മുൻ മന്ത്രി ടി. എം. ജേക്കബ് ഇവിടെ നിന്നും മൂന്ന് തവണ വിജയിച്ചിട്ടുണ്ട്. 1967ൽ മാത്രമാണ് ഈ മണ്ഡലം സി.പി.ഐ.എമ്മിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കി എല്ലാ തവണയും കേരള കോൺഗ്രസ്സിന്റെ വ്യത്യസ്ത ഗ്രൂപുകളോ കോൺഗ്രസ് സ്ഥാനാർത്ഥികളോ ആണ് ഇവിടെ നിന്ന് ജയിച്ചിട്ടുള്ളത്. കേരള കോൺഗ്രസിലെ ലയനവിരുദ്ധ വിഭാഗം നേതാവ് സ്കറിയ തോമസിനെ പരാജയപ്പെടുത്തിയ, കേരള കോൺഗ്രസ് ജോസഫ്‌ ഗ്രൂപ്പുകാരനായ ടി. യു. കുരുവിള ആണ് നിലവിലെ എം.എൽ.എ. യാക്കോബായ സഭയ്ക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ അവരുടെ വോട്ടുകൾ നിർണായകമാണ്. ഇത്തവണ ഇടതുപക്ഷത്തിനു വേണ്ടി സി.പി.ഐ.എമ്മിൽ നിന്നും ആന്റണി ജോണും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വേണ്ടി ടി. യു. കുരുവിളയും എൻ.ഡി.എ മുന്നണിക്ക്‌ വേണ്ടി പി. സി. സിറിയക്കും ഇവിടെ നിന്ന് ജനവിധി തേടുന്നു. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നിൽ ​5.37% വോട്ടുകൾ ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ലോകസഭ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോഴേക്കും മണ്ഡലത്തിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​

ആകെ വോട്ടുകൾ : 144146

പോൾ ചെയ്ത വോട്ടുകൾ : 107437

പോളിങ്ങ് ശതമാനം : 74.53

സ്ഥാനാർത്ഥി പാർടി വോട്ട്
ടി. യു. കുരുവിള കേരള കോൺഗ്രസ്സ് (എം) 52924
(ഭൂരിപക്ഷം- ​12222)
സ്കറിയ തോമസ് കേരള കോൺഗ്രസ്സ് (ടി) 40702
കെ. രാധാകൃഷ്ണൻ ബിജെപി 5769

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ജോയ്സ് ജോർജ്ജ് സ്വതന്ത്രൻ 45102
ഡീൻ കുര്യാക്കോസ് കോൺഗ്രസ്സ് 47578
(ഭൂരിപക്ഷം- ​2476)
സാബു വർഗീസ്‌ ബിജെപി 7349

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​കോതമംഗലം
നഗരസഭ
7 19 0 5
​കവളങ്ങാട് 7 9 1 1
കീരംപാറ 3 8 0 2
കോട്ടപ്പടി 5 6 0 2
കുട്ടമ്പുഴ 10 6 0 1
നെല്ലിക്കുഴി 11 7 3 0
പല്ലാരിമംഗലം 3 8 0 2
പിണ്ടിമന 5 7 0 1
വാരപ്പെട്ടി 7 6 0 0

87. പിറവം

എറണാകുളം ജില്ലയിലെ പിറവം, കൂത്താട്ടുകുളം മുനിസിപാലിറ്റികളും, തിരുമാറാടി, ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, മണീട്‌, രാമമംഗലം, പാമ്പാക്കുട, ഇലഞ്ഞി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് പിറവം നിയമസഭാ മണ്ഡലം. യശഃശരീരനായ മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി. എം. ജേക്കബിന്റെ പേരിലാണ് ഈ മണ്ഡലം പൊതുവിൽ അറിയപ്പെടുന്നത്. 1977ൽ ഇവിടെ നിന്നും ജയിച്ച അദ്ദേഹം അതിനു ശേഷം നാല് തവണ വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടു തവണ സി.പി.ഐ എം ഈ മണ്ഡലം കൈവശം വച്ചിട്ടുണ്ട്. 1987ൽ ഗോപി കോട്ടമുറിക്കലും 2006ൽ എം. ജെ. ജേക്കബും ഇവിടെ നിന്നും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 157 വോട്ടിന് ടി. എം. ജേക്കബ്‌ എം. ജെ. ജേക്കബിനെ പരാജയപ്പെടുത്തി എങ്കിലും ആകസ്മികമായി മരണത്തിന് കീഴടങ്ങി. 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 12070 വോട്ടുകൾക്ക് അദ്ദേഹത്തിന്റെ മകൻ അനൂപ്‌ ജേക്കബ് എം. ജെ. ജേക്കബിനെ പരാജയപ്പെടുത്തി. ഇത്തവണയും അനൂപ് തന്നെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇടതുപക്ഷത്തിനു വേണ്ടി എം. ജെ. ജേക്കബും മത്സരിക്കുന്നു. കോട്ടയം ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു പിറവം.

2011 ലെ തെരഞ്ഞെടുപ്പ് ഫലം കാണുക.

ആകെ വോട്ടുകൾ : 175995

പോൾ ചെയ്ത വോട്ടുകൾ : 139928

പോളിങ്ങ് ശതമാനം : 79.51

സ്ഥാനാർത്ഥി പാർടി വോട്ട്
ടി. എം. ജേക്കബ് കേരള കോൺഗ്രസ്സ് (ജേക്കബ്) 66503
(ഭൂരിപക്ഷം- ​157)
എം. ജെ. ജേക്കബ് സിപിഐ(എം) 66346
എം. എൻ. മധു ബിജെപി 4234

2012 ൽ നടന്ന ഉപതെരെഞ്ഞെടുപ്പിലെ ഫലം

സ്ഥാനാർത്ഥി പാർടി വോട്ട്
അനൂപ് ജേക്കബ് കേരള കോൺഗ്രസ്സ് (ജേക്കബ്) 82756
(ഭൂരിപക്ഷം- ​12070)
എം. ജെ. ജേക്കബ് സിപിഐ(എം) 70686
കെ. രാജഗോപാലൻ നായർ ബിജെപി 3241

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പിറവം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ജോസ് കെ മാണി കേരള കോൺഗ്രസ്സ് (എം) 63942
(ഭൂരിപക്ഷം- ​8331)
മാത്യു ടി തോമസ് ജെഡി(എസ്) 55611
അനിൽ ഐക്കര എഎപി 5954

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​പിറവം
നഗരസഭ
9 15 1 2
​കൂത്താട്ടുകുളം
നഗരസഭ
10 12 0 3
തൃപ്പൂണിത്തുറ
നഗരസഭ
25 9 13 2
തിരുമാറാടി 9 4 0 0
ചോറ്റാനിക്കര 5 8 0 1
മുളന്തുരുത്തി 2 13 0 1
ആമ്പല്ലൂർ 11 5 0 0
എടക്കാട്ടുവയൽ 5 8 1 0
മണീട്‌ 4 9 0 0
രാമമംഗലം 6 6 0 1
പാമ്പാക്കുട 6 6 0 1
ഇലഞ്ഞി 2 6 0 5
Assembly Election 2016, constituency analysis 2016, Essay, Politics Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments