മണ്ഡല പരിചയം: നിലമ്പൂർ, വണ്ടൂര്‍, ബാലുശ്ശേരി

രാവണൻ കണ്ണൂർ April 3, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

27. നിലമ്പൂർ

​മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭാ മണ്ഡലം. ഈ മണ്ഡലം വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. കോൺഗ്രസിലെ ആര്യാടൻ മുഹമ്മദ്‌ ആണ് വർഷങ്ങൾ ആയി ഈ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ രണ്ടു തവണ മാത്രമേ ഇടതിന് ഇവിടെ ജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 1967ൽ ഇടതുപക്ഷത്ത് നിന്നും കെ. കുഞ്ഞാലി ഇവിടെ വിജയിച്ചു. തുടർന്ന് വീണ്ടും കോൺഗ്രസ്സ് നേടി. 1982ൽ ടി. കെ. ഹംസ ആര്യാടനെ തോൽപ്പിച്ചു മണ്ഡലം ഇടതിന് വേണ്ടി നേടിയെങ്കിലും 1987ൽ ആര്യാടൻ മണ്ഡലം തിരിച്ചു പിടിച്ചു. പിന്നീട് ഒരിക്കലും നിലമ്പൂരിൽ ഇടതിന് വിജയിക്കാനായിട്ടില്ല. എം. പി. ഗംഗാധരൻ രണ്ടു തവണയും ആര്യാടൻ മുഹമ്മദ് ആറു തവണയും ഇവിടെ നിന്നും ജയിച്ചു. ഇത്തവണ ആര്യാടൻ മുഹമ്മദിന് പകരം മകൻ ആര്യാടൻ ഷൌക്കത്ത് സ്ഥാനാർത്ഥി ആകാനാണ് സാധ്യത. പി.വി. അൻവർ ഇടതു സ്വതന്തൻ ആയി മത്സരിക്കും. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ആയിരിക്കും എൻ.ഡി.എ മുന്നണിക്ക്‌ വേണ്ടി മത്സരിക്കുക. കഴിഞ്ഞ തവണ 3.25​% വോട്ടുകളാണ് ബി ജെ പിക്ക് ഇവിടെ നിന്ന് ലഭിച്ചത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 174633

പോൾ ചെയ്യപ്പെട്ട വോട്ട്: 136358

പോളിംഗ് ശതമാനം: 78.08

കഴിഞ്ഞ ലോകസഭയിൽ സ്വതന്ത്രൻ ആയി മത്സരിച്ച പി. വി. അൻവർ തന്നെയാണ് ഇത്തവണ നിയമസഭയിലേക്ക് ഇടതു സ്വതന്ത്രൻ ആയി മത്സരിക്കുന്നത്. അത് കൊണ്ട് തന്നെ ഇടതു വോട്ടുകളും മണ്ഡലത്തിലെ മറ്റു വോട്ടുകളും നേടി വിജയിക്കാം എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. നിയമസഭയിൽ നിന്നും ലോകസഭയിലേക്ക് എത്തുമ്പോൾ 2300ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫിന് കുറഞ്ഞിട്ടുണ്ട് അതും പി. വി. അൻവറിന് കിട്ടിയ ആറായിരം വോട്ടിലുമാണ് ഇടതുപക്ഷം പ്രതീക്ഷ വയ്ക്കുന്നത്. പക്ഷെ ആര്യാടൻ ഷൌക്കത്തിനു മണ്ഡലത്തിൽ വലിയ ജനപിന്തുണയുണ്ട്. ബി.ജെ.പിയുടെ വോട്ടുകൾ 4425 നിന്ന് 13120 ആയി വർദ്ധിച്ചു എന്നതും എടുത്ത് പറയേണ്ട വസ്തുതയാണ്.

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

28. വണ്ടൂർ

​മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ വണ്ടൂർ നിയമസഭാമണ്ഡലം. ഇത് വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. ഈ മണ്ഡലം ഒരു തികഞ്ഞ യു.ഡി.എഫ് മണ്ഡലം ആണ്. 1977 മുതലുള്ള ഒൻപതു തെരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൽ 1996ൽ സി.പി.ഐ.എമ്മിലെ എൻ. കണ്ണൻ വിജയിച്ചതൊഴിച്ചാൽ ഒരിക്കൽ പോലും ഇടതിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മണ്ഡലമാണിത്. എ. പി. അനിൽ കുമാർ ആണ്‌ 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എ. പി. അനിൽ കുമാർ തന്നെയാകും ഈ സംവരണ മണ്ഡലത്തിൽ ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി. കെ നിഷാന്ത് ആണ് ഇടതുപക്ഷ സ്ഥാനാർത്ഥി. ബി.ജെ.പിക്ക് 2011ൽ 2.18% ആണ് വോട്ടുകൾ ഇവിടെ നിന്ന് ലഭിച്ചത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 180536

പോൾ ചെയ്യപ്പെട്ട വോട്ട്: 132610

പോളിംഗ് ശതമാനം: 73.45

നിയമസഭയെ അപേക്ഷിച്ച് ലോകസഭയിലേക്ക് എത്തിയപ്പോൾ പതിനാറായിരം വോട്ടിൻറെ ഭൂരിപക്ഷ കുറവ് ഇവിടെ കോൺഗ്രസ്സിനു വന്നിട്ടുണ്ട്​, ബി.ജെ.പിക്ക് എഴായിരത്തിൽപ്പരം വോട്ടുകൾ കൂടിയിട്ടുമുണ്ട്. ഇടതുപക്ഷം സ്വന്തം വോട്ടുകൾ ഏതാണ്ട് കൃത്യമായി നിലനിർത്തി എന്നും കാണാം. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

29. ബാലുശ്ശേരി

കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണിക്കുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബാലുശേരി നിയമസഭാമണ്ഡലം. കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു ബാലുശ്ശേരി. എൽ.ഡി.എഫ് മണ്ഡലം എന്നതിൽ ഉപരി എ.സി. ഷൺമുഖദാസിൻറെ കുത്തക മണ്ഡലമാണ് എന്ന് പറയേണ്ടിവരും. 1977 മുതൽ നടന്ന ഒൻപതു തെരഞ്ഞെടുപ്പിൽ എ. സി. ഷൺമുഖദാസ് ഇവിടെ നിന്നും ആറു തവണ മത്സരിച്ചു വിജയിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അദ്ദേഹത്തിന് തോൽവി രുചിക്കേണ്ടി വന്നിട്ടില്ല. എ. സി. ഷൺമുഖദാസ് ആദ്യം കോൺഗ്രസിലും പിന്നീട് എൻ.സി.പിയിലും ആയിരുന്നു. 2006ൽ എൻ.സി.പിയിലെ എ. കെ. ശശീന്ദ്രൻ ഇവിടെ നിന്ന് വിജയിച്ചു. 2011 മുതൽ സംവരണ മണ്ഡലം ആയപ്പോൾ ബാലുശ്ശേരി സി.പി.എം ഏറ്റെടുക്കുകയും പുരുഷൻ കടലുണ്ടി മത്സരിച്ചു വിജയിക്കുകയും ചെയ്തു. പുരുഷൻ കടലുണ്ടി തന്നെയാണു ഇത്തവണയും ഇടതുപക്ഷ സ്ഥാനാർത്ഥി. 2011ൽ ​ബി.ജെ.പിക്ക് 6.16% വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 183851

പോൾ ചെയ്യപ്പെട്ട വോട്ട്: 151004

പോളിംഗ് ശതമാനം: 82.13

നിയമസഭാ തെരഞ്ഞെടുപ്പിൽനിന്നും ലോകസഭയിലേക്ക് എത്തിയപ്പോൾ ഇടതുപക്ഷത്തിനു കിട്ടിയ ഭൂരിപക്ഷം നഷ്ടപ്പെട്ട് യു.ഡി.എഫിന് മേൽക്കൈ കിട്ടിയതായി കാണാം. അത് കൊണ്ട് തന്നെ ഇത്തവണ കനത്ത മത്സരം ഉണ്ടാവാനാണ് സാധ്യത. ബി.ജെ.പിക്ക് ഇവിടെ ആറായിരം വോട്ടിൻറെ വർദ്ധനവ്‌ ഉണ്ടായിട്ടുണ്ട്. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ബാലുശേരി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

Assembly Election 2016, constituency analysis 2016, Essay, Politics Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments