മണ്ഡല പരിചയം: പീരുമേട്, ​​ദേവികുളം, പാലാ

രാവണൻ കണ്ണൂർ April 26, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

88. പീരുമേട്

ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളും, ചേർന്ന നിയമസഭാ മണ്ഡലമാണ് പീരുമേട് നിയമസഭാ മണ്ഡലം​. ​​1977 മുതൽ 2011 വരെ നടന്ന ഒൻപതു തെരഞ്ഞെടുപ്പുകളിൽ ​മൂന്ന് തവണ കോൺഗ്രസ് സ്ഥാനാർത്ഥികളും ​ഒരു തവണ കോൺഗ്രസ്സ് സ്വതന്ത്ര സ്ഥാനാർത്ഥിയും നാല് തവണ സി.പി.ഐ സ്ഥാനാർത്ഥികളും ഇവിടെ നിന്ന് വിജയിച്ചു. സി.പി.ഐ ക്ക് കാര്യമായ വേരോട്ടമുള്ള ​തോട്ടം തൊഴിലാളികൾ അനവധി അധിവസിക്കുന്ന ഈ മണ്ഡലത്തിൽ സി.പി.ഐയുടെ സി. എ. കുര്യൻ മൂന്ന് തവണ വിജയിച്ചിരുന്നു​.​ കഴിഞ്ഞ രണ്ടു തവണയായി സി.പി.ഐയുടെ ഇ. എസ്. ബിജിമോൾ ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. ഇ. എസ്. ബിജിമോൾ ജനകീയമായ ഇടപെടലുകൾ വഴി തോട്ടം തൊഴിലാളികൾക്കിടയിലും പൊതുജനത്തിനിടയിലും പിന്തുണ ആർജ്ജിച്ച നേതാവാണ്. അതുകൊണ്ട് തന്നെ ബിജിമോളെ തന്നെയാണു ഇത്തവണയും സി.പി.ഐ സ്ഥാനാർത്ഥി ആക്കിയിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി സിറിയക്ക് തോമസും ബി.ജെ.പി സ്ഥാനാർത്ഥിയായി കെ. കുമാറും ജനവിധി തേടുന്നു. ബി ജെ പിക്ക് കഴിഞ്ഞ തവണ ​​​​2.93% വോട്ടുകൾ ഇവിടെ നിന്ന് കിട്ടിയിരുന്നു.​​​

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകൾ : 165179

പോൾ ചെയ്ത വോട്ടുകൾ : 115204

പോളിങ്ങ് ശതമാനം : 69.74 ​ ​

സ്ഥാനാർത്ഥി പാർടി വോട്ട്
ഇ. എസ്. ബിജി മോൾ സിപിഐ 56748
(ഭൂരിപക്ഷം- ​4777)
ഇ. എം. അഗസ്തി കോൺഗ്രസ്സ് 51971
പി. പി. സാനു ബിജെപി 3380

​ ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പീരുമേട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ജോയ്സ് ജോർജ്ജ് സ്വതന്ത്രൻ 54351
(ഭൂരിപക്ഷം- ​5979)
ഡീൻ കുര്യാക്കോസ് കോൺഗ്രസ്സ് 48372
സാബു വർഗീസ്‌ ബിജെപി 6347

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
അയ്യപ്പൻ കോവിൽ 6 6 1 0
ചക്കുപള്ളം 11 4 0 0
​ഏലപ്പാറ 10 6 0 1
കൊക്കയാർ 6 7 0 0
കുമിളി 4 14 0 2
പീരുമേട് 7 9 0 2
മാറാടി 7 6 0 1
പെരുവന്താനം 6 2 0 6
ഉപ്പുതറ 11 4 0 3
വണ്ടിപ്പെരിയാർ 12 9 0 2

89. ദേവികുളം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും; ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ, പള്ളിവാസൽ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ദേവികുളം നിയമസഭാമണ്ഡലം. ​1977 മുതൽ 2011 വരെ നടന്ന ഒൻപതു തെരഞ്ഞെടുപ്പുകളിൽ അഞ്ചു തവണ സി.പി.ഐ(എം) സ്ഥാനാർത്ഥികളും നാല് തവണ കോൺഗ്രസ് സ്ഥാനാർത്ഥികളും വിജയിച്ചു. കഴിഞ്ഞ രണ്ടു തവണയായി സി.പി.ഐ.എമ്മിലെ എസ്. രാജേന്ദ്രൻ കോൺഗ്രസ്സിലെ എ. കെ. മണിയെ പരാജയപ്പെടുത്തി മണ്ഡലം ഇടതിനൊപ്പം നിർത്തി. തമിഴ് വംശജർ അടങ്ങിയ തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന മണ്ഡലത്തിൽ ​പെമ്പിളൈ ഒട്രുമൈയുടെ സമരം രാഷ്ട്രീയ പാർട്ടികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. ഇത്തവണ സി.പി.ഐ.എമ്മിലെ എസ്. രാജേന്ദ്രൻ ഇടതുപക്ഷത്തിനു വേണ്ടിയും എ. കെ. മണി കോൺഗ്രസിന് വേണ്ടിയും എൻ. ചന്ദ്രൻ ബി.ജെ.പിക്ക് വേണ്ടിയും ജനവിധി തേടുന്നു. ഇടുക്കി ലോകസഭമണ്ഡലത്തിലാണ് ദേവികുളം നിയമസഭാമണ്ഡലം ഉൾപ്പെടുന്നത്. ബി.ജെ.പിക്ക് 2011ൽ ഇവിടെ നിന്ന് ​3.35% വോട്ടുകൾ ലഭിച്ചിരുന്നു. സംവരണ മണ്ഡലങ്ങളിൽ ഒന്നാണ് ദേവീകുളം ​ നിയമസഭാമണ്ഡലം.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​

ആകെ വോട്ടുകൾ : 147765

പോൾ ചെയ്ത വോട്ടുകൾ : 107059

പോളിങ്ങ് ശതമാനം : 72.45

സ്ഥാനാർത്ഥി പാർടി വോട്ട്
എസ്. രാജേന്ദ്രൻ സിപിഐ(എം) 51849
(ഭൂരിപക്ഷം- ​4078)
എ. കെ. മണി കോൺഗ്രസ്സ് 47771
എസ്. രാജഗോപാൽ ബിജെപി 3582

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്

സ്ഥാനാർത്ഥി പാർടി വോട്ട്
ജോയ്സ് ജോർജ്ജ് സ്വതന്ത്രൻ 53647
(ഭൂരിപക്ഷം- ​9121)
ഡീൻ കുര്യാക്കോസ് കോൺഗ്രസ്സ് 44526
സാബു വർഗീസ്‌ ബിജെപി 5592

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​അടിമാലി 8 9 0 4
കാന്തല്ലൂർ 8 3 1 1
​മറയൂർ 5 7 0 1
മാങ്കുളം 6 7 0 0
മൂന്നാർ 10 8 0 3
വട്ടവട 7 2 4 0
വെള്ളത്തൂവൽ 9 8 0 0
ദേവികുളം 10 7 0 1
ഇടമലക്കുടി 5 5 3 0
ബൈസൺവാലി 5 7 0 1
ചിന്നക്കനാൽ 7 5 0 1
പള്ളിവാസൽ 7 6 0 1

90. പാലാ

കോട്ടയം ജില്ലയിലെ പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ, ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എലിക്കുളം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം. കെ. എം. മണിയുടെ കുത്തക മണ്ഡലമാണ് പാലാ. 1965 മുതൽ 2011 വരെ പന്ത്രണ്ടു തവണ തുടർച്ചയായി കെ. എം. മാണി ഇവിടെ നിന്നും വിജയിച്ചു വരുന്നു. ​ഒരു മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ തുടർച്ചയായി എം.എൽ.എ ആയ റെക്കോർഡ് കെ. എം. മാണിക്ക് സ്വന്തമാണ്. എങ്കിലും അദ്ദേഹത്തിന് 2011ൽ വിജയം അത്ര എളുപ്പമായിരുന്നില്ല, അയ്യായിരത്തിനടുപ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു അന്ന് ജയിച്ചത്‌. ഇത്തവണ മന്ത്രിസഭയിൽ നിന്നും ബാർ കോഴ അഴിമതി ആരോപണത്തെ തുടർന്ന് നാണക്കേട്‌ കൊണ്ട് രാജി വച്ചത് കേരളത്തിൽ മാത്രമല്ല പാലാ ​നിയമസഭാമണ്ഡലതിലും ശക്തിയായി ആഞ്ഞടിക്കും. അത് വോട്ടാക്കി മാറ്റാൻ ഇടതുപക്ഷത്തിനു കഴിഞ്ഞാൽ കെ. എം. മാണി ഇത്തവണ പരാജയം നേരിട്ടേക്കും. എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥിയായി പി. സി. തോമസിനെ ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. പാലാക്കാർ അവരുടെ മാണിയെ ഇത്തവണ കൈവിടുമോ എന്നത് കണ്ടു തന്നെ അറിയണം. ശക്തമായ മത്സരം ഇത്തവണ നടക്കും എന്ന് തന്നെ കരുതാം. ഇത്തവണയും പതിവ് പോലെ കെ. എം. മാണി യു.ഡി.എഫിന് വേണ്ടിയും എൻ.സി.പിയുടെ മാണി സി കാപ്പൻ ഇടതുപക്ഷത്തിനു വേണ്ടിയും എൻ. ഹരി ബി.ജെ.പിക്ക് വേണ്ടിയും ജനവിധി തേടും. 2011ൽ ​5.10% വോട്ടുകൾ ബി.ജെ.പി നേടിയിരുന്നു. കോട്ടയം ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു പാലാ.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​

ആകെ വോട്ടുകൾ : 168981

പോൾ ചെയ്ത വോട്ടുകൾ : 124619

പോളിങ്ങ് ശതമാനം : 73.75

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. എം. മാണി കേരളാ കോൺഗ്രസ്സ് (എം) 61239
(ഭൂരിപക്ഷം- ​5259)
മാണി സി കാപ്പൻ എൻസിപി 55980
ബി. വിജയകുമാർ ബിജെപി 6359

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്. ​

സ്ഥാനാർത്ഥി പാർടി വോട്ട്
ജോസ് കെ മാണി കേരളാ കോൺഗ്രസ്സ് (എം) 66968
(ഭൂരിപക്ഷം- ​31399)
മാത്യു ടി തോമസ് ജെഡി(എസ്) 35569
നോബിൾ മാത്യു സ്വതന്ത്രൻ 8533

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​പാലാ മുനിസിപ്പാലിറ്റി 3 20 1 2
​ഭരണങ്ങാനം 0 8 0 5
​കടനാട് 7 7 0 0
കരൂർ 1 10 0 4
കൊഴുവനാൽ 3 6 3 1
മീനച്ചിൽ 2 7 4 0
മേലുകാവ് 4 8 0 1
മൂന്നിലവ് 4 8 0 1
മുത്തോലി 1 7 3 2
രാമപുരം 3 9 2 4
തലനാട് 8 4 0 1
തലപ്പലം 5 8 0 0
എലിക്കുളം 2 7 2 5
Assembly Election 2016, constituency analysis 2016, Essay, Politics Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments