മണ്ഡല പരിചയം: പെരുമ്പാവൂർ, അങ്കമാലി, ആലുവ

രാവണൻ കണ്ണൂർ April 21, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

74. പെരുമ്പാവൂർ

​എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം.ചാലക്കുടി ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു . 1957 മുതൽ 2011 വരെ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ എട്ടു തവണ ഇടതുപക്ഷവും ആറു തവണ കോൺഗ്രസ്സും ജയിച്ചിട്ടുണ്ട്. രണ്ടായിരത്തി ഒന്നു മുതൽ മൂന്ന് തവണ തുടർച്ചയായി സി പി ഐ എമ്മിലെ സാജു പോൾ ആണ് ഇവിടെ നിന്നും വിജയിക്കുന്നത് . ഇത്തവണയും ഇടതുപക്ഷത്ത് നിന്നും സാജു പോൾ തന്നെ മത്സരത്തിനു ഇറങ്ങുന്നു. ലോകസഭയിൽ ഇടതുമുന്നണി മുന്നിൽ വന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടെ നേട്ടം കൊയ്തത് യുഡി എഫ് ആയിരുന്നു. കോൺഗ്രസ്സിനുവേണ്ടി എൽദോസ് കുന്നപള്ളിയും ബി ജെ പി ക്ക് വേണ്ടി എസ് എസ് ബിജുവും ജനവിധി തേടുന്നു . കഴിഞ്ഞ തവണ 4.35% വോട്ടുകള്‍ ബി ജെ പി ക്ക് ലഭിച്ചിരുന്നു . പഞ്ചായത്ത് ഇലക്ഷനിൽ വന്ന നേരിയ ഇടിവ് ഇടതുപക്ഷത്തിനു മറികടക്കാൻ കഴിഞ്ഞാൽ സാജു പോൾ ഒരിക്കൽ കൂടി നിയമസഭയിൽ എത്തും. ജനകീയനായ സാജു പോളിന് അനുകൂലമായ തരംഗമാണു മണ്ഡലത്തിൽ ഇപ്പോൾ നിലനിൽക്കുന്നത്.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 154283

പോൾ ചെയ്ത വോട്ടുകൾ : 125739

പോളിങ്ങ് ശതമാനം : 81.50

സ്ഥാനാർത്ഥി പാർടി വോട്ട്
സാജു പോൾ സിപിഐഎം 59628
(ഭൂരിപക്ഷം- 3382)
ജെയ്സൺ ജോസഫ് കോൺഗ്രസ്സ് 56246
ഒ.സി. അശോകൻ ബിജെപി 5464

​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

സ്ഥാനാർത്ഥി പാർടി വോട്ട്
ഇന്നസെന്റ് എൽഡി‌എഫ് സ്വതന്ത്രൻ 51036
(ഭൂരിപക്ഷം- 2807)
പി.സി.ചാക്കോ കോൺഗ്രസ്സ് 48229
ബി.ഗോപാലകൃഷ്ണൻ ബിജെപി 12985

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
പെരുമ്പാവൂർ
നഗരസഭ
13 8 3 3
അശമന്നൂർ 6 7 0 1
കൂവപ്പടി 6 11 3 0
മുടക്കുഴ 5 6 1 1
ഒക്കൽ 6 10 0 0
രായമംഗലം 14 6 0 0
വെങ്ങോല 10 11 0 2
വേങ്ങൂർ 9 6 0 0

75. അങ്കമാലി

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ ഉൾപ്പെടുന്ന അങ്കമാലി നഗരസഭയും; അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം. ​1977 മുതല്‍ രണ്ടായിരത്തി പതിനൊന്നുവരെ നടന്ന തിരെഞ്ഞെടുപ്പില്‍ രണ്ടു തവണ സി പി ഐ എമ്മും രണ്ടു തവണ കേരള കോൺഗ്രസ്സ് ഗ്രൂപ്പും മൂന്ന് തവണ കോൺഗ്രസ്സ് സ്ഥാനാർഥികളും വിജയിച്ചു. കഴിഞ്ഞ രണ്ടു തവണയായി, രണ്ടായിരത്തി ആറിലും രണ്ടായിരത്തി പതിനൊന്നിലും ഇടതുപക്ഷത്തിനു വേണ്ടി ജെ ഡി എസ് സ്ഥാനാർഥി ജോസ് തെറ്റയിൽ ആയിരുന്നു ഇവിടെനിന്നും വിജയിച്ചത്. ​കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽത്തല്ലി കോൺഗ്രസിന് നഷ്ടപ്പെടുത്തിയ മണ്ഡലം ആണ് അങ്കമാലി. കേരള കോൺഗ്രസ് ജേക്കബിലെ ജോണി നെല്ലൂരിനെ പരാജയപ്പെടുത്തിയാണ് ജോസ് തെറ്റയിൽ ഇവിടെ നിന്നും ​രണ്ടായിരത്തി പതിനൊന്നിൽ ജയിച്ചത്‌.​ റോജി ജോൺ കോൺഗ്രസ്സിനു വേണ്ടിയും ബെന്നി മൂഞ്ഞേലി ജെ ഡി എസ്സിന് വേണ്ടിയും ഇവിടെനിന്നും മത്സരിക്കുന്നു. എൻ ഡി എ സ്ഥാനാർഥിയായി കേരളകോൺഗ്രസ് പി സി തോമസ്‌ ഗ്രൂപ്പിൽ നിന്നും പി ജെ ബാബു മത്സരിക്കുന്നു. ബി ജെ പി ക്ക് രണ്ടായിരത്തി പതിനൊന്നിൽ ​3.32 % വോട്ടുകൾ ലഭിച്ചിരുന്നു.ചാലക്കുടി ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു അങ്കമാലി നിയമസഭാമണ്ഡലം. ​

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 152250

പോൾ ചെയ്ത വോട്ടുകൾ : 124086

പോളിങ്ങ് ശതമാനം : 81.50

സ്ഥാനാർത്ഥി പാർടി വോട്ട്
ജോസ് തെറ്റയിൽ ജനതാദൾ (എസ്) 61500
(ഭൂരിപക്ഷം-7170)
ജോണി നെല്ലൂർ കേരളാ കോൺഗ്രസ്സ് (ജേക്കബ്) 54330
എം.എ. ബ്രഹ്മരാജ് ബിജെപി 4117

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​അങ്കമാലി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

സ്ഥാനാർത്ഥി പാർടി വോട്ട്
പി.സി.ചാക്കോ കോൺഗ്രസ്സ് 55431
(ഭൂരിപക്ഷം- 5922)
ഇന്നസെന്റ് എൽഡി‌എഫ് സ്വതന്ത്രൻ 49509
ബി.ഗോപാലകൃഷ്ണൻ ബിജെപി 8009

ലോകസഭാതിരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു മണ്ഡലം നഷ്ടപെട്ടതായി വിലയിരുത്താം. കൂടാതെ അയ്യായിരത്തിൽ കൂടുതൽ വോട്ടുകൾ യു ഡി എഫ് സ്ഥാനാർഥിക്ക് ലഭിച്ചതായും. ലോകസഭയിലെ ലീഡ് നിലനിർത്താൻ യു ഡി എഫും തിരിച്ചു പിടിക്കാൻ ഇടതും ശ്രമിക്കുന്നത് കൊണ്ട് തന്നെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് അങ്കമാലി.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
അങ്കമാലി
നഗരസഭ
19 9 0 2
അയ്യമ്പുഴ 7 3 0 3
കാലടി 10 6 0 1
കറുകുറ്റി 4 12 0 1
മലയാറ്റൂർ-നീലേശ്വരം 8 8 0 1
മഞ്ഞപ്ര 1 12 0 0
മൂക്കന്നൂർ​ 3 9 0 2
പാറക്കടവ്​ 11 5 0 2
തുറവൂർ​ 7 5 1 1

76. ആലുവ

എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം.1977 മുതൽ രണ്ടായിരത്തി പതിനൊന്നുവരെ നടന്ന ഒൻപതു തിരെഞ്ഞെടുപ്പുകളിൽ എട്ടു തവണ കോൺഗ്രസ്സ് സ്ഥാനാർഥികളും ഒരു തവണ സി പി ഐ എം സ്ഥാനാർഥിയും ജയിച്ചു, ആറു തവണ തുടർച്ചയായി കോൺഗ്രസ് ടിക്കെറ്റിൽ മത്സരിച്ചു ജയിച്ച കെ മുഹമ്മദ്‌ അലിയെ രണ്ടായിരത്തി ആറിൽ എ എം യുസഫ് പരാജയപ്പെടുത്തി മണ്ഡലം നേടി. പക്ഷെ കഴിഞ്ഞ തവണ കോൺഗ്രസിന്റെ അൻവർ സാദത്തിലൂടെ 13214 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആലുവ തിരിച്ചു പിടിക്കാനായി. ഇത്തവണയും അൻ‌വർ സാദത്തിനു തന്നെ കോൺഗ്രസ് സീറ്റ് നല്‍കി. സി പി ഐ എമ്മിന് വേണ്ടി വി സലിം, ബി ജെ പി ക്ക് വേണ്ടി ലത ഗംഗാധരനും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ബി ജെ പി ക്ക് 6.46% വോട്ട് ലഭിച്ചിരുന്നു. ചാലക്കുടി മണ്ഡലത്തിൽപ്പെടുന്നു ആലുവ.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 158819

പോൾ ചെയ്ത വോട്ടുകൾ: 127870

പോളിങ്ങ് ശതമാനം: 80.51

സ്ഥാനാർത്ഥി പാർടി വോട്ട്
അൻ‌വർ സാദത്ത് കോൺഗ്രസ്സ് 64244
(ഭൂരിപക്ഷം- 13214)
എം.എ. യൂസഫ് സിപിഐഎം 51030
എം.എൻ. ഗോപി ബിജെപി 8264

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ആലുവ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

സ്ഥാനാർത്ഥി പാർടി വോട്ട്
പി.സി.ചാക്കോ കോൺഗ്രസ്സ് 49725
(ഭൂരിപക്ഷം-13214)
ഇന്നസെന്റ് എൽഡി‌എഫ് സ്വതന്ത്രൻ 47639
ബി.ഗോപാലകൃഷ്ണൻ ബിജെപി 13584

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
ആലുവ
നഗരസഭ
9 14 1 2
ചെങ്ങമനാട് 6 6 4 2
ചൂർണ്ണിക്കര 6 6 0 6
എടത്തല 9 10 0 2
കാഞ്ഞൂർ 6 7 0 2
കീഴ്മാട് 11 5 0 3
നെടുമ്പാശ്ശേരി 10 8 0 1
ശ്രീമൂലനഗരം 6 9 0 1
Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments