മണ്ഡല പരിചയം: തരൂർ, ചിറ്റൂർ, നെന്മാറ

രാവണൻ കണ്ണൂർ April 16, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

57. തരൂർ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂർ നിയമസഭാമണ്ഡലം. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്ന തരൂർ, 2008-ലെ നിയമസഭാ പുനഃനിർണ്ണയത്തോടെയാണ് നിലവിൽ വന്നത്. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി മുൻ മന്ത്രി എ. കെ. ബാലനാണ് ഇവിടെനിന്നും രണ്ടായിരത്തി പതിനൊന്നിൽ വിജയിച്ചത്. തരൂർ പട്ടികജാതി സംവരണ മണ്ഡലമാണ്. ഇത്തവണയും ഇടതുപക്ഷത്തു നിന്നും എ.കെ. ബാലൻ തന്നെ മത്സരിക്കുന്നു. കേരളകോൺഗ്രസ്സിൽ നിന്നും മണ്ഡലം കോൺഗ്രസ് ഏറ്റെടുത്തു സി. പ്രകാശൻ ജനവിധി തേടുമ്പോൾ ബി.ജെ.പിയിൽ നിന്നും കെ.വി. ദിവാകരനും മത്സരിക്കുന്നു. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലം ഇടതിനൊപ്പമായിരുന്നു. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നിൽ 4.80​% വോട്ടുകൾ ഉണ്ടായിരുന്നു

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 148716

പോൾ ചെയ്ത വോട്ടുകൾ : 112288

പോളിങ്ങ് ശതമാനം : 75.50

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ തരൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

നിയമസഭാ തിരെഞ്ഞെടുപ്പിൽ നിന്നും ലോകസഭയിൽ എത്തിയപ്പോഴേക്കും ഇടതുപക്ഷത്തിനു ഭൂരിപക്ഷത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ​ ഭൂരിപക്ഷം 25756 ആയിരുന്നു രണ്ടായിരത്തി പതിനൊന്നിലെങ്കിൽ രണ്ടായിരത്തി പതിനാലിൽ എത്തിയപ്പോഴേക്കും അത് 4947 ആയി കുറഞ്ഞു എന്നത്കൊണ്ട് തന്നെ ഇത്തവണ മത്സരം കടുത്തത്‌ ആയിരിക്കും എന്നതിൽ സംശയമില്ല, തദ്ദേശതിരെഞ്ഞെടുപ്പുകളില്‍ മണ്ഡലം ഇടതിനൊപ്പം ആയിരുന്നു എന്നതു ഇടതിന് ആശ്വാസം പകരുന്നു .

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം.

58. ചിറ്റൂർ

​പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയും എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ നിയമസഭാമണ്ഡലം. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ചിറ്റൂർ. 1957 മുതൽ 2011 വരെ നടന്ന പതിനാലു തിരെഞ്ഞെടുപുകളിൽ അഞ്ചു തവണ കൊൺഗ്രസ്സും മൂന്ന് തവണ സിപിഐ സ്ഥാനാർഥികളും വിജയിച്ചിട്ടുണ്ട്. ഇടതു വലതു മുന്നണികളെ ഒരേ പോലെ സഹായിച്ചിട്ടുണ്ട് ഈ മണ്ഡലം. പൊതുവിൽ ജനതാദൾ ആണ് ഇവിടെ മത്സരിക്കുന്നത് . നാല് തവണ കെ അച്യുതൻ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട് , മൂന്ന് തവണ കെ കൃഷ്ണൻ കുട്ടിയും. ഇത്തവണയും ഇവർ രണ്ടുപേരും തന്നെയാണു മത്സരം. അതിനാൽ കടുത്ത പോരിനു സാധ്യതയുണ്ട് എന്ന് കരുതാം. ബി ജെ പി സ്ഥാനാർഥിയായി ശശികുമാർ എം മത്സരിക്കുന്നു. കോൺഗ്രസിനും ജനതാദളിനും സ്വാധീനമുള്ള മണ്ഡലമാണിത്. കെ. കൃഷ്ണൻകുട്ടി വീരേന്ദ്രകുമാർ ഭാഗത്തിനോപ്പം സോഷ്യലിസ്റ്റ്‌ ജനതാദളിൽ നിന്നും മാറി ഇപ്പോൾ ജെ ഡി എസ്സ് (മാത്യു ടി തോമസ്‌ വിഭാഗം) വിഭാഗവുമായി ചേർന്ന് നിൽക്കുന്നു. കൃഷൻ കുട്ടിയും അച്യുതനും തമ്മിലുള്ള പോര് ഈ മണ്ഡലത്തിൽ പ്രസിദ്ധമാണ്. ലോകസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ചിറ്റൂർ ഇടതുമുന്നണിക്കൊപ്പം ആയിരുന്നു. ബിജെപി രണ്ടായിരത്തി പതിനൊന്നിൽ 3.32​ % വോട്ടുകൾ നേടിയിരുന്നു.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ടുകൾ : 167503

പോൾ ചെയ്ത വോട്ടുകൾ : 136199

പോളിങ്ങ് ശതമാനം : 81.31

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

നിയമസഭാ തിരെഞ്ഞെടുപ്പിൽ നിന്നും ലോകസഭയിൽ എത്തിയപ്പോഴേക്കും ഇടതിന് ഭൂരിപക്ഷം കിട്ടിയതായി കാണാം .

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

59. നെന്മാറ

​പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നെന്മാറ നിയമസഭാമണ്ഡലം. ​​കൊല്ലങ്കോട് എന്ന പേരിൽ അറിയപ്പെടുന്ന മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ​നെന്മാറ ആയതു. കൊല്ലങ്കോട് പൊതുവിൽ ഇടതു അനുകൂല മണ്ഡലം ആയിരുന്നു. കഴിഞ്ഞ തവണ സിഎംപിയുടെ എം. വി രാഘവനെ മത്സരിപ്പിച്ചത് നെന്മാറയിൽ ആയിരുന്നു. സിപിഎമ്മിലെ വി. ചെന്താമരാക്ഷൻ ഈ മണ്ഡലത്തിൽ എം വി രാഘവനെ തോൽപ്പിച്ചു എം എൽ എ ആയി. ഇത്തവണ കോൺഗ്രസ്സ് മണ്ഡലം ഏറ്റെടുത്തു എ വി ഗോപിനാഥ് മത്സരിക്കും. ഇടതുപക്ഷത് നിന്നും കെ ബാബുവും ബി ജെ പിക്ക് വേണ്ടി എൻ.ശിവരാജനും ജനവിധി തേടുന്നു. ബിജെപിക്ക് ​6.80% വോട്ടുകള്‍ ലഭിച്ചിരുന്നു രണ്ടായിരത്തി പതിനൊന്നിൽ . ആലത്തൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു നെന്മാറ.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ടുകൾ : 171567

പോൾ ചെയ്ത വോട്ടുകൾ : 134074

പോളിങ്ങ് ശതമാനം : 78.15

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ നെന്മാറ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments