മണ്ഡല പരിചയം: തിരുവമ്പാടി, ഏറനാട്

രാവണൻ കണ്ണൂർ April 3, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

25. തിരുവമ്പാടി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭയും തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തിരുവമ്പാടി നിയമസഭാ മണ്ഡലം. ഇത് വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 1977 മുതൽ കോണ്‍ഗ്രസും തുടർന്ന് ലീഗും മാത്രം വിജയിച്ചു പോന്ന ഈ യു.ഡി.എഫ് കുത്തക മണ്ഡലം 2006ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻറെ മത്തായി ചാക്കോ പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ മരണശേക്ഷം നടന്ന ഉപതെരെഞ്ഞെടുപ്പിൽ ജോർജ് എം. തോമസ്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതൊഴിച്ചാൽ ഈ മണ്ഡലം യു.ഡി.എഫിനൊപ്പമാണ് നിൽക്കുന്നത്. ലീഗിൻറെ സി. മോയിൻ‌കുട്ടി ആണ്‌ 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ലീഗും കോണ്ഗ്രസ്സും തമ്മിൽ ഈ സീറ്റിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. മലയോരവികസനസമിതി അംഗീകരിക്കുന്ന ആളെ സ്ഥാനാർത്ഥി ആക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പക്ഷെ ലീഗ് സ്വന്തം സ്ഥാനാർത്ഥി വി. എം. ഉമ്മറിനെ തന്നെ നിർത്തി. സി.പി.എമ്മിന്റെ ജോർജ് എം. തോമസ് ആണ് വീണ്ടും ഇടതുപക്ഷത്തിനു വേണ്ടി മത്സരിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഇവിടെ 3.36% ശതമാനം വോട്ടാണ് ലഭിച്ചത്.

ആകെ വോട്ട്: 145446

പോൾ ചെയ്യപ്പെട്ട വോട്ട്: 115754

പോളിംഗ് ശതമാനം: 79.59

നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോകസഭയിൽ എത്തിയപ്പോഴേക്കും യു.ഡി.എഫിന് ഭൂരിപക്ഷത്തിൽ കുറവ് വന്നതായി കാണാം. മലയോര വികസനമുന്നണിയുടെ നിലപാടുകൾ ഇത്തവണ ഇടതിന് അനുകൂലമായി മാറിയാൽ എളുപ്പത്തിൽ വിജയിക്കാനുള്ള സാഹചര്യം ഉണ്ടായേക്കും. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

26. ഏറനാട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തും, ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഏറനാട് നിയമസഭാമണ്ഡലം. ഇത് വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. മുസ്ലീം ലീഗിലെ പി. കെ ബഷീർ ആണ് കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് ജയിച്ചത്‌. ഇടതുപക്ഷ മുന്നണി എന്ന രീതിയിൽ ഇവിടെ പ്രവർത്തനം രണ്ടായിരത്തി പതിനൊന്നിൽ ഉണ്ടായിരുന്നില്ല. സി.പി.ഐയുടെ ഒരു സ്ഥാനാർത്ഥിയും സി.പി.ഐ.എമ്മിന്റെ ഒരു സ്വതന്ത്രനും ഇവിടെ മത്സരരംഗത്ത് ഉണ്ടായിരുന്നു. സി.പി.ഐ. സ്ഥാനാർത്ഥി ആയി മത്സരിച്ച അഷറഫലി കാളിയാത്ത്, വെറും രണ്ടായിരത്തി എഴുനൂറു വോട്ട് നേടി, ബി.ജെ.പിക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് പോയി. കോണ്‍ഗ്രസിൽ കെ. കരുണാകരന്റെ അനുയായിയായിരുന്ന അൻവർ സി.പി.എം. പിന്തുണയിലാണ് ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചത്. പി. കെ. ബഷീറിനെതിരെ ഇരട്ടക്കൊലപാതക ആരോപണം നിലനിൽക്കുന്നതിനാൽ ഇത്തവണ വിജയം അത്ര എളുപ്പമാവാൻ വഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും ലോകസഭ തെരഞ്ഞെടുപ്പിലും മണ്ഡലം യു.ഡി.എഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 3.01% വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അതിലും താഴെ 2.36% വോട്ടാണ് സി.പി.ഐ സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 141704

പോൾ ചെയ്യപ്പെട്ട വോട്ട്: 114435

പോളിംഗ് ശതമാനം: 80.76

നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ യു.ഡി.എഫിന് ഭൂരിപക്ഷം കൂടുകയാണ് ചെയ്തത്. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

Assembly Election 2016, constituency analysis 2016, Essay, Politics Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments