മണ്ഡല പരിചയം: തിരുവനന്തപുരം, കോവളം, നെയ്യാറ്റിങ്കര,പാറശ്ശാല

രാവണൻ കണ്ണൂർ May 12, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

137. തിരുവനന്തപുരം

തിരുവനന്തപുരം കോർപ്പറേഷനിലെ 26 മുതൽ 30 വരേയും, 40 മുതൽ 47 വരേയും 59, 60, 69 മുതൽ 75 വരേയും 77, 78, 80 എന്നീ വാർഡുകളും ഉൾപ്പെടുന്ന മണ്ഡലമാണിത്. രണ്ടായിരത്തി എട്ടിലെ മണ്ഡല പുനർ നിർണയത്തിൽ ​തിരുവനന്തപുരം​ വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടിപ്പിക്കപ്പെടുകയും തിരുവനന്തപുരം നിയമസഭാമണ്ഡലം എന്ന പേര് നൽകുകയും ചെയ്തു. അനേകം മത്സ്യത്തൊഴിലാളികൾ ഉൾക്കൊണ്ട മണ്ഡലം കൂടിയാണിത്‌. കേരള കോൺഗ്രസിനും മുസ്ലീംലീഗിനും വ്യക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തിൽ സാധാരണയായി യു.ഡി.എഫ് ആഭിമുഖ്യമുള്ള സ്ഥാനാർത്ഥികൾ ആണ് ജയിച്ചിരുന്നത്,​ രണ്ടു തവണ കോൺഗ്രസ്സിനു വേണ്ടി എം. എം. ഹസ്സനും ഒരു തവണ സി.എം.പിക്ക് വേണ്ടി എം. വി. രാഘവനും ഇവിടെ നിന്നും ജയിച്ചു. രണ്ടായിരത്തി ആറിൽ ഡി.ഐ.സിയിലെ ശോഭന ജോർജിനെ ഇടതുപക്ഷത്തുണ്ടായിരുന്ന കേരള കോൺഗ്രസ്സിലെ വി. സുരേന്ദ്രൻപിള്ള തോൽപ്പിച്ചു. ​മണ്ഡല പുനർക്രമീകരണത്തിന് ശേഷം നടന്ന രണ്ടായിരത്തിപതിനൊന്നിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ വി. എസ്. ശിവകുമാർ ഇടതുമുന്നണിയിലെ വി. സുരേന്ദ്രൻപിള്ളയെ തോൽപ്പിച്ചു മണ്ഡലം നേടി. ഇത്തവണയും യു.ഡി.എഫിന് വേണ്ടി വി. എസ്. ശിവകുമാർ തന്നെ മത്സരിക്കുന്നു. കേരള കോൺഗ്രസ് മാണിഗ്രൂപ്പ് പിളർത്തി പുറത്തുവന്ന ഫ്രാൻസിസ് ജോർജ് വിഭാഗത്തിനാണ് ഇടതുമുന്നണി സീറ്റ് നൽകിയിരിക്കുന്നത്,ആൻറണി രാജു മത്സരിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്ത് ജനവിധി തേടുന്നു. ത്രികോണ മത്സര സാധ്യത നിലനിൽക്കുന്ന ​തിരുവനന്തപുരം ജില്ലയിലെ മറ്റൊരു മണ്ഡലമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ​10.76% വോട്ടു ലഭിച്ചു എങ്കിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അവർ ഒന്നാമതെത്തുന്ന കാഴ്ചയാണ് കണ്ടത്. ​തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഉൾപെടുന്നു ​തിരുവനന്തപുരം നിയമസഭാമണ്ഡലം.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​​

ആകെ വോട്ടുകള്‍ : 177098

പോള്‍ ചെയ്ത വോട്ടുകള്‍ : 107092

പോളിങ്ങ് ശതമാനം : 60.47

സ്ഥാനാർത്ഥി പാർടി വോട്ട്
വി. എസ്. ശിവകുമാർ കോൺഗ്രസ്സ് 49122
(ഭൂരിപക്ഷം - ​5352)
വി. സുരേന്ദ്രൻ പിള്ള കേരള കോൺഗ്രസ്‌ (ടി) 43770
ബി. കെ. ശേഖർ ബിജെപി 11519

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ശശി തരൂര്‍ കോൺഗ്രസ്‌ 39027
ഒ.രാജഗോപാല്‍ ബി.ജെ.പി 40835
ബെന്നറ്റ് അബ്രാഹം സി.പി.ഐ 27385

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​​തിരുവനന്തപുരം
നഗരസഭ
42 21 34 3

138. കോവളം

തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം, കല്ലിയൂർ, വെങ്ങാനൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, പൂവാർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാ മണ്ഡലമാണ് കോവളം. ​ലോകപ്രശസ്തമായ കോവളം ബീച്ച് ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണിത്​. ​രണ്ടായിരത്തി എട്ടിലെ മണ്ഡല പുനർനിർണയത്തിൽ ചില മാറ്റങ്ങൾ ഈ മണ്ഡലത്തിൽ വരുത്തിയിരുന്നു. ചില പ്രദേശങ്ങൾ നേമം മണ്ഡലത്തിൽ ചേർക്കുകയും നേമം മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം പഞ്ചായത്തിനെ പുതിയതായി ഈ മണ്ഡലത്തോട് ചേർക്കുകയും ചെയ്തു. നീലലോഹിതദാസൻ നാടാരുടെ സ്വന്തം മണ്ഡലം എന്ന് വേണമെങ്കിൽ കോവളത്തെ വിളിക്കാം. അഞ്ചു തവണ അദ്ദേഹം ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയായ ജമീല പ്രകാശം ആണ് ഇപ്പോൾ കോവളത്തെ എം.എൽ.എ. ഇത്തവണയും അവർ തന്നെ ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി എം. വിൻസെന്റും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി ടി.എൻ.സുരേഷും മത്സരിക്കുന്നു. ​കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഇവിടെ 7.30% വോട്ടു ലഭിച്ചിരുന്നു. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഉൾപെടുന്നു ​കോവളം നിയമസഭാ മണ്ഡലം. ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ പാറശാല, നെയ്യാറ്റിൻകര, കോവളം നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണു ഇടതുപക്ഷത്തിനു രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത്. ബാക്കി എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 183116

പോള്‍ ചെയ്ത വോട്ടുകള്‍ : 125008

പോളിങ്ങ് ശതമാനം : 68.27

സ്ഥാനാർത്ഥി പാർടി വോട്ട്
ജമീല പ്രകാശം ജെഡിഎസ് 59510
(ഭൂരിപക്ഷം - ​7205)
ജോർജ്ജ് മെർസിയർ സ്വതന്ത്രൻ 52305
വെങ്ങാനൂർ സതീഷ്‌ ബിജെപി 9127

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കോവളം​ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ശശി തരൂര്‍ കോൺഗ്രസ്‌ 51401
ഒ.രാജഗോപാല്‍ ബി.ജെ.പി 36169
ബെന്നറ്റ് അബ്രാഹം സി.പി.ഐ 42112

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​​ബാലരാമപുരം 11 5 4 0
​​​​​കല്ലിയൂർ 5 4 10 2
​​​​​വെങ്ങാനൂർ 8 1 10 1
​​​​​കാഞ്ഞിരംകുളം 3 10 1 0
​​​​​കരുംകുളം 9 6 0 3
​​​​​കോട്ടുകാൽ 6 7 4 2
​​​​​പൂവാർ 8 4 2 1

139. നെയ്യാറ്റിൻകര

തിരുവനന്തപുരം ജില്ലയിലെ തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ഒരു നിയമസഭാ മണ്ഡലമാണ്‌ നെയ്യാറ്റിൻകര. നെയ്യാറ്റിൻകര നഗരസഭ, അതിയന്നൂർ, തിരുപുറം, കുളത്തൂർ, കാരോട്, ചെങ്കൽ തുടങ്ങിയ പഞ്ചായത്തുകൾ ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ നെയ്യാറ്റിൻകര നിയോജക മണ്ഡലം. മണ്ഡലചരിത്രം പരിശോധിച്ചാൽ ആറുതവണ കോൺഗ്രസ്സും നാല് തവണ ഇടതുപക്ഷവും ഇവിടെ ജയിച്ചിട്ടുണ്ട്. രണ്ടായിരത്തി പതിനൊന്നിൽ ഈ മണ്ഡലത്തിൽ തമ്പാനൂർ രവിയെ തോൽപ്പിച്ചു സി.പി.ഐ.എമ്മിലെ ആർ. ശെൽവരാജ് വിജയിച്ചുവെങ്കിലും 2012 മാർച്ചിൽ പാർട്ടിവിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു. തുടർന്ന് 2012 ജൂൺ 2-നു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച ആർ. ശെൽവരാജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ശെൽവരാജ് തന്നെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സി.പി.ഐ.എമ്മിന് വേണ്ടി കെ. എ. ആൻസലനും ബി.ജെ.പിക്ക് വേണ്ടി പുഞ്ചക്കാരിയും മത്സരിക്കുന്നു. രണ്ടായിരത്തി പതിനൊന്നിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഇവിടെ 6.03% വോട്ടുകൾ ലഭിച്ചിരുന്നു. ശെൽവരാജ് രാജിവച്ച ഒഴിവിൽനടന്ന ഉപതെരഞ്ഞെടുപ്പിൽ ഓ. രാജഗോപാൽ ആയിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി. അദ്ദേഹത്തിനു മികച്ച വോട്ടു ലഭിച്ചിരുന്നു ഇവിടെ. മണ്ഡലം കോൺഗ്രസ്സും തിരിച്ചു പിടിക്കാൻ ഇടതുപക്ഷവും കാര്യമായി ശ്രമിക്കും അതുകൊണ്ട് തന്നെ പ്രവചനാതീതമാണ് മത്സരം.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 157004

പോള്‍ ചെയ്ത വോട്ടുകള്‍ : 111698

പോളിങ്ങ് ശതമാനം : 71.14

സ്ഥാനാർത്ഥി പാർടി വോട്ട്
ആർ. ശെൽവരാജ് സിപിഐ(എം) 54711
(ഭൂരിപക്ഷം - ​6702)
തമ്പാനൂർ രവി കോൺഗ്രസ്‌ 48009
അതിയന്നൂർ ശ്രീകുമാർ ബിജെപി 6730

2012 ഉപതിരഞ്ഞെടുപ്പ് ഫലം​

ആകെ വോട്ടുകള്‍ : 163993

പോള്‍ ചെയ്ത വോട്ടുകള്‍ : 131442

പോളിങ്ങ് ശതമാനം : 80.15

സ്ഥാനാർത്ഥി പാർടി വോട്ട്
ആർ. ശെൽവരാജ് കോൺഗ്രസ്‌ 52528
(ഭൂരിപക്ഷം - ​6334)
എഫ്. ലോറൻസ് സിപിഐ(എം) 46194
ഓ. രാജഗോപാൽ ബിജെപി 30507

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ശശി തരൂര്‍ കോൺഗ്രസ്‌ 48009
ഒ.രാജഗോപാല്‍ ബി.ജെ.പി 28958
ബെന്നറ്റ് അബ്രാഹം സി.പി.ഐ 39806

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​​നെയ്യാറ്റിൻകര നഗരസഭ 21 12 5 6
​​​​​അതിയന്നൂർ 7 5 5 0
​​​​​തിരുപുറം 7 7 0 0
​​​​​കുളത്തൂർ 8 10 2 0
​​​​​കാരോട് 10 6 10 2
​​​​​ചെങ്കൽ 8 8 2 3

140. പാറശ്ശാല

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന മണ്ഡലമാണ് പാറശ്ശാല. വെളളറട, പാറശ്ശാല, കൊല്ലയിൽ, കുന്നത്തുകാൽ, ആര്യൻകോട്, അമ്ബൂരി, കളളിക്കാട്, പെരുങ്കടവിള, ഒറ്റശേഖരമംഗലം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു ഈ മണ്ഡലത്തിൽ. കേരള സംസ്ഥാനത്തിൻറെ തെക്കേയറ്റത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നിയമസഭാ മണ്ഡലമാണ്‌ പാറശ്ശാല. 1957 മുതൽ രണ്ടായിരത്തി പതിനൊന്നു വരെ ഒരു ഉപതെരഞ്ഞെടുപ്പു ഉൾപ്പടെ പതിനഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട് ഇവിടെ. അതിൽ ഇടതുപക്ഷം നാല് തവണയും വലതുപക്ഷ സ്ഥാനാർത്ഥികൾ പതിനൊന്നുതവണയും വിജയം കണ്ടു. മിക്കപ്പോഴും കോൺഗ്രസ് ആഭിമുഖം കാണിച്ച മണ്ഡലമാണ് പാറശ്ശാല. 2011ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ആനാവൂർ നാഗപ്പനെ പരാജയപ്പെടുത്തി കോൺഗ്രസിലെ എ. ടി. ജോർജ് ആണ് വിജയിച്ചത്. ഇത്തവണയും എ. ടി. ജോർജ് തന്നെ കോൺഗ്രസ്സിനു വേണ്ടി മത്സരിക്കുന്നു. സി.പി.ഐ.എമ്മിന് വേണ്ടി സി. കെ. ഹരീന്ദ്രനും ബി.ജെ.പി സ്ഥാനാർത്ഥി'യായി കരമന ജയനും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഇവിടെ 7.63% വോട്ടു ലഭിച്ചിരുന്നു. തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ ഉൾപെടുന്നു ​പാറശ്ശാല നിയമസഭാമണ്ഡലം.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 187565

പോള്‍ ചെയ്ത വോട്ടുകള്‍ : 135211

പോളിങ്ങ് ശതമാനം : 72.09

സ്ഥാനാർത്ഥി പാർടി വോട്ട്
എ. ടി. ജോർജ്ജ് കോൺഗ്രസ്‌ 60578
(ഭൂരിപക്ഷം - ​505)
ആനാവൂർ നാഗപ്പൻ സിപിഐ(എം) 60073
എസ്. സുരേഷ് ബിജെപി 10310

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ശശി തരൂര്‍ കോൺഗ്രസ്‌ 50360
ഒ.രാജഗോപാല്‍ ബി.ജെ.പി 39753
ബെന്നറ്റ് അബ്രാഹം സി.പി.ഐ 47953

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​​വെളളറട 11 10 2 0
​​​​​പാറശാല 10 9 2 2
​​​​​കൊല്ലയിൽ 8 2 5 1
​​​​​കുന്നത്തുകാൽ 11 7 3 0
​​​​​ആര്യൻകോട് 7 5 4 0
​​​​​അമ്ബൂരി 6 4 2 1
​​​​​കളളിക്കാട് 8 4 0 1
​​​​​പെരുങ്കടവിള 7 3 4 2
​​​​​ഒറ്റശേഖരമംഗലം 5 5 2 2
Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments