കുറ്റകൃത്യങ്ങൾ അതിവേഗം ബഹുദൂരം കുതിച്ച UDF കാലം

ക്രമസമാധാന പരിപാലനത്തിന് ഇന്ത്യ ടുഡേ ഏർപ്പെടുത്തിയ അവാർഡ്‌ തുടർച്ചയായി മൂന്നു തവണ ഏറ്റുവാങ്ങിയ സർക്കാരായിരുന്നു കഴിഞ്ഞ LDF സർക്കാരെങ്കിൽ, ഉമ്മൻചാണ്ടി സർക്കാരിന്റെ ആഭ്യന്തര വകുപ്പിൻറെ പ്രകടനം പരിഹാസ്യമാണ്. UDF സർക്കാരിന്റെ പരസ്യം പോലെയായിരുന്നു കേരളത്തിലെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ സർക്കാറിൻറെ കുറ്റകൃത്യങ്ങളുടെ കണക്കും "അതിവേഗം, ബഹുദൂരം"...! ഒരു നാട്ടിലെ ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട അളവുകോലുകളിലൊന്ന് അവിടെ നിലനിൽക്കുന്ന ജനസുരക്ഷയാണ്. അധികാരത്തിൻറെ മൂർത്ത ഭരണഘടനാ അവകാശം നിലനില്‍ക്കുന്ന വകുപ്പാണ് ആഭ്യന്തരവകുപ്പ്. മന്ത്രിയുടെ ഉത്തരവ് (ആ ഉത്തരവ് തെറ്റാണെങ്കിൽ പോലും) നടപ്പാക്കുക എന്ന കടമ ഉദ്യോഗസ്ഥവർഗം കൈയൊഴിഞ്ഞാൽ അത് ആ വകുപ്പിൻറെ ദയനീയതയാണ് സൂചിപ്പിക്കുന്നത്. മന്ത്രിക്ക് മുകളിൽ ഒരു ഉദ്യോഗസ്ഥൻ ഉണ്ടാവുക എന്നതാണ് ക്രമസമാധാനത്തിൻറെ ആദ്യ തകർച്ച. മറ്റൊന്ന് മന്ത്രിയുടെ താല്പര്യം കുറ്റകൃതൃങ്ങളോട് തുലനപ്പെടുക എന്നതാണ്. തീർച്ചയായും അത് പൂർണ്ണമായി സംഭവിക്കില്ല എന്ന് കരുതട്ടെ. ഈ രണ്ടു കാര്യങ്ങളുടെ കീഴ്മേല്‍ മറിച്ചിലിൻറെ ആകെ തുകയാണ് രമേശ്‌ ചെന്നിത്തല സാരഥ്യം നല്കുന്ന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിന്റെ പൊരുൾ.

ഇനി ചില കണക്കുകൾ സംസാരിക്കുന്നത് കാണാം.

ഇന്ന് ഇന്ത്യയിൽ ജനസംഖ്യ അനുപാതത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകൾ നമ്മളെയെല്ലാം ലജ്ജിപ്പിക്കുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കഴിഞ്ഞ LDF സർക്കാറിൻറെ അവസാന വർഷങ്ങൾ മുതല്‍ 2015 വരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകൾ നോക്കാം.

ലൈംഗിക കുറ്റകൃത്യങ്ങൾ

1. ബലാൽസംഗത്തിനു ഇരയായവർ

xdfdfd

കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തില്‍ 6616 സ്ത്രീകളും കുട്ടികളും ബലാൽസംഗത്തിന് ഇരയായിട്ടുണ്ട്. ദിവസവും ശരാശരി മൂന്നു സ്ത്രീകളെയാണ് മലയാളി പുരുഷൻ അവൻറെ കാമവെറിക്ക് ഇരയാക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണിതിൽ നിന്ന് വെളിവാകുന്നത്. LDF സർക്കാരിൻറെ കാലത്തേതിനേക്കാള്‍ ഇരട്ടിയോളം ബലാൽസംഗങ്ങളാണ് കേരളത്തിൽ UDF ഭരണ കാലത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും കാണാം. കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ മാത്രം ലൈംഗിക പീഡനം ഏല്ക്കേണ്ടി വന്നത് 2531 സ്ത്രീകൾക്കാണ്. അതായത് രണ്ട് ദിവസത്തിനിടെ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത് മൂന്നു ലൈംഗിക പീഡനങ്ങൾ.

2. ലൈംഗികോപദ്രവത്തിനിരയായവർ

xdfdfd

ആറ് വർഷത്തിനിടെ 23147 വനിതകളെ, അതായത് ദിവസത്തിൽ പതിമൂന്നോളം സ്ത്രീകള്‍ക്ക് ലൈംഗികമായി ഉപദ്രവമേൽക്കുന്നുണ്ട്. രണ്ടു സർക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം ഈ കണക്കുകളിൽ നിന്ന് മനസ്സിലാക്കാം.

3. ലൈംഗിക പീഡനത്തിനിരയായ കുട്ടികൾ

xdfdfd

അതായത് കഴിഞ്ഞ ആറ് വർഷത്തിനിടെ മാത്രം ക്രൂരബലാൽസംഗത്തിന് ഇരയായ കുട്ടികളുടെ എണ്ണം 3207 എണ്ണം വരും. 2010ല്‍ അത് 208 ആയിരുന്നെങ്കില്‍ 2015 ആവുമ്പോഴേക്കും മൂന്നിരട്ടിയാണ് വർദ്ധിച്ചത്.

മേൽ പറഞ്ഞതൊക്കെ ഔദ്യോഗികമായ കണക്കുകളാണ്. പോലീസിൽ പരാതി നൽകിയത് മാത്രം. എന്നാൽ പൊതുവിൽ ശാരീരികോപദ്രവം മുതൽ ബലാൽസംഗം വരെയുള്ള കുറ്റകൃത്യങ്ങളുടെ ഇരകളായ പെൺകുട്ടികളിൽ വലിയൊരു ശതമാനവും ഒന്നുകിൽ പുറത്ത് പറയാറില്ല അല്ലെങ്കിൽ ബന്ധുക്കളുടെയും മറ്റും സമ്മർദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ പരാതി നൽകാറില്ല. അതുകൊണ്ട് ഔദ്യോഗിക കണക്കുകളുടെ മൂന്നിരട്ടിയെങ്കിലും വരും യാഥാർത്ഥത്തിലുള്ള കണക്കുകൾ.

ചുരുക്കത്തിൽ കാശ്മീരിൽ പട്ടാളത്തിൻറെ ദുരിതം അനുഭവിക്കാത്ത ഒരൊറ്റ വീടും ഉണ്ടാവില്ല എന്ന് പറയുന്നത് പോലെയാണ് കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ, ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗികമായ ഉപദ്രവം ഏറ്റുവാങ്ങാത്ത സ്ത്രീകളുള്ള ഒരു വീടും ഇന്ന് കേരളത്തില്‍ ഉണ്ടാവില്ല.

മറ്റ് കുറ്റകൃത്യങ്ങൾ

1. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങൾ

സംസ്ഥാനത്ത് മൊത്തം രജിസ്റ്റർ ചെയ്ത കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്ക് നോക്കാം.

xdfdfd

വളരെ ദയനീയമാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍. LDF ഭരണത്തിലിരുന്ന കാലത്തേതിനെക്കാൾ നാലിരട്ടിയിൽ അധികമാണ് UDF ഭരണകാലത്ത് ഇത്തരം കേസുകൾ വർദ്ധിച്ചത്.

2) സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട സ്പെഷ്യൽ ലോക്കൽ നിയമ കേസുകൾ

xdfdfd

സ്പെഷ്യൽ, ലോക്കൽ, ലോ കേസുകൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൂടിയത് ഇരട്ടിയോളമാണ്.

3. കൊഗ്നസിബിള്‍ ക്രൈമുകൾ

xdfdfd

സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ട കൊഗ്നസിബിള്‍ ക്രൈമുകളുടെ മൊത്തത്തിലുള്ള കണക്കിലും ഈ വ്യത്യാസം കാണാം. LDF സർക്കാറിൻറെ കാലത്തേതിനേക്കാള്‍ ഇരട്ടിയോളമാണ് മൊത്തം കേസുകളുടെ വർദ്ധനവ്. ഇതുകൂടാതെ UDF ഭരണകാലത്ത് മാത്രം കൊല്ലപ്പെട്ടത് 1796 പേരാണ്, വധശ്രമത്തിനു ഇരയായവർ 2883 പേരും. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ 886 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

മറ്റൊന്ന്, സംസ്ഥാനത്ത് ഇതുവരെ ഇല്ലാത്ത വിധം ബ്ലേഡ് മാഫിയ പിടിമുറുക്കിയിരിക്കുന്നു എന്ന സത്യമാണ്. ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വലിയ കോലാഹലങ്ങളോടെ ആഭ്യന്തര വകുപ്പ് ആരംഭിച്ച “ഓപ്പറേഷൻ കുബേര” കൊല്ലം DCC കമ്മിറ്റി അംഗം പിടിയിലായതോടെ നിന്നു. ആയിരക്കണക്കിനുള്ള ബ്ലേഡ് മാഫിയക്കാരിൽ നിന്ന് വിരലിൽ എണ്ണാവുന്നവരെ മാത്രം അറസ്റ്റ്‌ ചെയ്തു എന്നല്ലാതെ “ഓപ്പറേഷൻ കുബേര” കൊണ്ട് ബ്ലേഡ് മാഫിയക്ക് ഒന്നും സംഭവിച്ചിട്ടില്ല.

ആഭ്യന്തര വകുപ്പ് സംഘപരിവാറിൻറെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള വകുപ്പായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളേറെ ആയി. തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞ RSS ജില്ല കാര്യവാഹകിനെതിരെ കേസ് എടുക്കാഞ്ഞതും കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ പ്രവീൺ തോഗാഡിയക്കെതിരായ കേസ് പിൻവലിച്ചതുമൊക്കെ ഇതിൻറെ ഭാഗമായാണ്. നിയമനിർമ്മാണങ്ങളെ ഫാസിസം സ്വാധീനിക്കുന്ന ചരിത്രം തുടങ്ങുന്നത് ഫാസിസം പൂർണ്ണാധികാരം നേടിയതിന് ശേഷമല്ല. ഫാസിസത്തെ കണ്ണടച്ച് പിന്തുണക്കുന്ന ഒരു ഭരണകൂടത്തിന്റെ കാര്യങ്ങളിലാണ് അവർ ആദ്യം കൈകടത്തുക. കേരളത്തിൻറെ ഫാസിസ്റ്റ്വല്ക്കരണ ചരിത്രത്തിനും അത് പോലെ ഒരു വരുംകാല നിരീക്ഷണമുണ്ടാകും. ദുർഘടമായ ആ പാത വെട്ടുന്നതിൽ മുഖ്യ പങ്കു വഹിച്ച വലതു പക്ഷത്തിന്റെ കണ്ണിറുക്കലിൻറെ ചരിത്രം.