സ്വത്വരാഷ്ട്രീയം എങ്ങനെ വിലയിരുത്തപ്പെടണം?

ബിരണ്‍ജിത്ത് July 27, 2010

സമൂഹികസാമ്പത്തിക അവസ്ഥാന്തരങ്ങളും, അധിനിവേശ-പാര്‍ശ്വവല്കരണ പ്രവണതകളുടെയും ഫലമായി സ്വത്വസമരങ്ങള്‍ കേവലം സ്വത്വസംസ്ഥാപനം എന്ന മുദ്രാവാക്യങ്ങളിലേക്ക് ചുരുങ്ങിപ്പോകുന്ന അവസ്ഥ ഇന്നു ഒരു പരിധി വരെ സാര്‍വത്രികമാണ്. സാമൂഹികനീതിക്കായുള്ള വിശാലസമരങ്ങളിലേക്ക് വളരുന്നതിന് പകരം കേവലം സ്വത്വസംസ്ഥാപനത്തിന് വേണ്ടി നിലകൊള്ളുന്ന തുരുത്തുകളായി മാറുന്നത് സ്വത്വസമരങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ പോലും പരാജയപ്പെടുത്തിയേക്കും. Image: Carol Mitchell


സ്വത്വം, സ്വത്വരാഷ്ട്രീയം എന്നീ ചില സംജ്ഞകള്‍ കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചാവേദികളില്‍ സജീവമായിരിക്കുന്നു. അവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമോ അഭിപ്രായപ്രകടനങ്ങളൊ അല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ചരിത്രപരമായി സ്വത്വരാഷ്ട്രീയത്തിന്റെ സ്ഥാനമെവിടെയാണ്, സമകാലികസമൂഹത്തില്‍ അതിനെ എങ്ങനെ നോക്കിക്കാണണം എന്നീ ചോദ്യങ്ങള്‍ക്കു കേരളത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു ഉത്തരം കണ്ടെത്താനുള്ള ശ്രമമാണു ഈ ലേഖനത്തില്‍ നിറ്വഹിക്കുന്നത്. സമഗ്രമായ ഉത്തരങ്ങളിലേക്കു എത്തിച്ചേര്‍ന്നില്ലെങ്കിലും അതിനുതകുന്ന ചില സൂചകങ്ങളും വിശകലനമാനദണ്ഡങ്ങളും മുന്നൊട്ടു വക്കുക എന്നതാണ് ലേഖകന്റെ ഉദ്ദേശ്യം.

സ്വത്വം

താത്വിക നിര്‍വചനങ്ങള്‍ അര്‍ഹിക്കുന്ന ഒരു പദമാണ് സ്വത്വം. ആധുനിക തത്വചിന്തയുടെ ആദ്യകാലഘട്ടത്തു നിന്നു തന്നെ മനുഷ്യസ്വത്വം എന്താണു എന്നതിനെ കുറിച്ചു പല നിരീക്ഷണങ്ങളും(ഉദാ: ദെക്കര്‍ത്തെയുടെ നിര്‍വചനം) ഉണ്ടായിട്ടുണ്ട്. നല്കപെട്ട പല നിര്‍വചനങ്ങളും പരിശോധിച്ചാല്‍ വ്യക്തമായ രണ്ടു വകഭേദങ്ങള്‍ കാണന്‍ കഴിയും. മനുഷ്യസ്വത്വത്തെ അമൂര്‍ത്ത സംകല്പങ്ങളുമായി ബന്ധപ്പെടുത്തുന്നതാണ് ഒന്ന്. രണ്ടാമത്തേതാകട്ടെ മൂര്‍ത്തമായ സംഗതികളുമായി അതിനെ ബന്ധപ്പെടുത്തുന്നു. ഇപ്പോള്‍ പ്രസക്തമായ സ്വത്വരാഷ്ട്രീയ ചര്‍ച്ചയില്‍ രണ്ടാമത്തെ നിര്‍വചനമാണു അനുയോജ്യം. ലിംഗം, വര്‍ണ്ണം, ജാതി എന്നു തുടങ്ങി ഒരുപാട് സ്വത്വങ്ങളെ ഇത്തരത്തില്‍ തിരിച്ചറിയാവുന്നതാണ്. എന്നാല്‍ ഒരു വ്യക്തിയില്‍ ആരോപിതമായ സ്വത്വത്തിന്റെ പേരില്‍ അവന്‍/അവള്‍ വിധേയമാകുന്ന അടിച്ചമര്‍ത്തലും അതില്‍ നിന്നുള്ള മോചനത്തിനായുള്ള സമരങ്ങളും, അവ സ്വത്വബോധത്തിലുണ്ടാക്കുന്ന വികാസപരിണാമങ്ങളും കൂടിച്ചേര്‍ന്ന ആകെത്തുക ആണ് സ്വത്വത്തിനെ കുറിച്ചുള്ള ഏറ്റവും നല്ല വിശേഷണം. അതു തന്നെയാണ് ഒരു സ്വത്വത്തെ മറ്റുള്ളവയില്‍ നിന്നു വേര്‍തിരിക്കുന്നത്.

സ്വത്വരാഷ്ട്രീയത്തിന്റെ വികാസം

കഴിഞ്ഞ ഖണ്ഡികയില്‍ പറഞ്ഞു നിര്ത്തിയിടത്താണ് സ്വത്വരാഷ്ട്രീയം പ്രസക്തമാകുന്നത്. അതൊരു പ്രത്യേക സാമൂഹിക വിഭാഗം അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയും അതിന്റെ ഫലമായുണ്ടാകുന്ന സമരങ്ങാളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സാഹചര്യത്തില്‍ കീഴാളവര്‍ഗമോചനം, വനിതാവിമോചനം തുടങ്ങിയ മുദ്രാവാക്യങ്ങളെന്തിയ സ്വത്വസമരങ്ങള്‍ക്കു ദശകങ്ങളുടെ ചരിത്രമുണ്ട്. 1907 ല്‍ അയ്യങ്കാളി ദളിതരെ സംഘടിപ്പിചു തിരുവനതപുരം വെങ്ങാനൂരില്‍ പണിമുടക്കു സമരത്തിനു നേതൃത്വം നല്കി. വെങ്ങാനൂര്‍ സമരം എന്നറിയപ്പെടുന്ന ഈ സമരത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങള്‍ താഴെ പ്റയുന്നവയാണു. (1) ദളിതര്‍ക്കു ചിരട്ടയില്‍ ചായ കൊടുക്കുന്ന സംബ്രദായം മാറ്റി, പാത്രത്തില്‍ നല്കുക (2) ദളിത് കുട്ടികള്‍ക്കും സ്കൂളില്‍ പഠിക്കന്‍ അവസരം നല്കുക.

ദളിതര്‍ക്കു ക്ഷേത്രപ്രവേശത്തിനായി 1931 ല്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹവും കേരള ചരിത്ത്രതിലെ ശ്രദ്ധേയമായ ഒരു ഏടാണല്ലോ. അടുക്കളയില്‍ നിന്നു അരങ്ങത്തിറങ്ങാന്‍ നമ്പൂതിരി സ്ത്രീകളെ ആഹ്വാനം ചെയ്ത വി ടി ഭട്ടതിരിപ്പാട് വിധവകളെ സംഘടിപ്പീക്കുകയും അവരുടെ പുനര്‍വിവാഹത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. അടിച്ചമര്‍ത്തപ്പെട്ടവരും അയിത്തം കല്പ്പിക്കപ്പെട്ടവരുമായ ഈഴവ സമൂഹത്തിന്റെ വിമോചനത്തിനായി ഹിന്ദു യോഗിയായിരുന്ന ശ്രീനാരായണഗുരു സമരത്തിനിറങ്ങിയിട്ടുണ്ട്. ആത്മീയവും സാമൂഹികവുമായ നവോത്ഥാനത്തെ ഈഴവരുടെ സ്വത്വപ്രതിസന്ധിക്കുള്ള പരിഹാരമായി കണ്ട നാരയണഗുരു ഈഴവര്‍ക്കു സ്വതന്ത്രമായി ആരാധിക്കാന്‍ ഈഴവശിവനെ തന്നെ പ്രതിഷ്ഠിക്കുക ഉണ്ടായി.

അക്കാലത്തു നിലവില്‍ നിന്ന സ്വത്വപ്രതിസന്ധികള്‍ മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും പുതിയവ പല തോതുകളില്‍ ഇന്നും നിലനില്കുന്നുണ്ട്. സ്ത്രീ ആയി ജനിച്ചതിന്റെ പേരില്‍ അടുക്കളയില്‍ തളച്ചിടപ്പെടുന്നവര്‍ ഇന്നും അനവധിയാണ്. ഇരുപതു വയസ്സ് തികയുമ്പോള്‍ തന്നെ ഒന്നും രണ്ടും കുട്ടികളുടെ അമ്മയാകാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. കായിക-കലാസ്വാദന-വസ്ത്രധാരണ സംസ്കാരത്തിലെ പുത്തന്‍ "ട്രെന്റുകളുമായി" പൊരുത്തപ്പെടാന്‍ കഴിയാതെ ഒറ്റപ്പെടുന്ന എത്രയോ ദളിത് വിദ്യാര്‍ത്ഥികള്‍ ഇന്നും പല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ സ്വാഭാവികമായും സാമൂഹിക അസ്വസ്ഥതകള്‍ക്ക് വിത്തു പാകുകയും വിവിധ സമര രൂപങ്ങളായി വളരുകയും തന്നെ ചെയ്യും.

സ്വത്വരാഷ്ട്രീയത്തിന്റെ പുതിയ മാനങ്ങള്‍

സ്വത്വപ്രതിസന്ധികള്‍ക്കുണ്ടായ മാറ്റങ്ങള്‍ പോലെ സ്വത്വസമരങ്ങള്‍ക്കുണ്ടായ പരിണാമങ്ങളും സവിശേഷ പരിഗണന അര്‍ഹിക്കുന്നു. ശീതസമരാനന്തരം ലോകമുതലാളിത്തം സര്‍വഭൂഖണ്ഡസീമകളേയും മറി കടന്നു എല്ലാ മേഖലകളിലും കടന്നു കയറിയല്ലോ. നവലിബറല്‍ നയങ്ങളിലൂടെ മുതലാളിത്ത അജണ്‍ഡകള്‍ ലോകത്തെമ്പാടും നടപ്പക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇത് സൃഷ്ടിച്ച സാമ്പത്തിക അസന്തുലിതാവസ്ഥയും സാമൂഹികക്രമത്തിലെ മാറ്റങ്ങളും കൂടുതല്‍ അരക്ഷിതമായ സാമൂഹികാവസ്ഥക്കാണ് വഴി തെളിച്ചത്. പാര്‍ശ്വവല്ക്കരിക്കപെട്ട വിവിധ സ്വത്വവിഭാഗങ്ങള്‍ പുതിയ പ്രതിസന്ധികളിലേക്ക് വലിച്ചെറിയപ്പെട്ടു. ഈ അവസ്ഥാന്തരങ്ങള്‍ സ്വത്വസമരങ്ങളുടെ രൂപത്തിനും മുദ്രാവാക്യങ്ങള്‍ക്കും വ്യതിയാനങ്ങള്‍ വരുത്തി കൊണ്ടിരിക്കുന്നു. ഇവയില്‍ സുപ്രധാനമായ ഒരു വ്യതിയാനം നമുക്ക് പരിശോധിക്കാം. മുന്‍കാലങ്ങളില്‍ സ്വത്വസമരങ്ങളിലൂടെ ഉയര്‍ന്നു വന്ന പല മുദ്രാവാക്യങ്ങളും സ്വത്വനിരപേക്ഷ മുദ്രാവാക്യങ്ങളിലേക്ക് സാമാന്യീകരിക്കപെടുന്ന അവസ്ഥ ഉണ്ടായിരുന്നു. ഈഴവസഭ എന്ന പ്രസ്ഥാനവുമായി മുന്നോട്ട് വന്ന ഡോ. പല്പു ശ്രീനാരായണഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി കൂടുതല്‍ വിശാലമായ ദര്‍ശനങ്ങളുമായി സ്ഥാപിക്കപെട്ട ശ്രീനാരായണധര്‍മ്മപരിപാലനയോഗത്തിന്റെ സ്ഥാപക ഭാരവാഹിയായി. ശ്രീനാരായണഗുരുവിന്റെ അനുയായിയായിരുന്ന സഹോദരന്‍ അയ്യപ്പനാകട്ടെ ഒരു പടി കൂടി മുന്നോട്ട് പോയി, വിഗ്രഹാരധനാനിരാസം, യുക്തിവാദം തുടങ്ങിയ ആശയങ്ങിളിലേക്കാണ് ചെന്നെത്തിയത്. ഇത്തരം ആശയങ്ങള്‍ സ്വത്വബോധതിന്റെ അതിര്‍വരമ്പുകള്‍ക്ക് തികച്ചും ബാഹ്യമാണ്. ഇപ്പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ ചില പ്രവണതകളാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇന്നത്തെ സ്വത്വസമരങ്ങളിലെ മുദ്രവാക്യങ്ങളില്‍ പ്രമുഖസ്ഥാനം തികച്ചും ആത്മനിഷ്ഠാപരമായ സ്വത്വസംസ്ഥാപനം എന്നതിനാണ്.

മേല്പ്പറഞ വ്യതിയാനത്തെ കുറിച്ച് മറ്റൊരു വാദഗതി ഉന്നയിക്കാം. സ്വത്വസംസ്ഥാപനം ഉദ്ഘോഷിക്കുന്ന പ്രസ്ഥാനങ്ങള്‍ ചരിത്രത്തില്‍ പുതുതല്ല. ആര്യന്‍ മേധാവിത്വത്തിനായി നിലകൊണ്ട നാസി പ്രസ്ഥാനവും ഇന്ത്യന്‍ സാഹചര്യത്തില്‍ രൂപം കൊണ്ട ആര്‍ എസ് എസ്, ജമാ-അത്തെ-ഇസ്ലാമി ഹിന്ദ് പോലുള്ള പ്രസ്ഥാനങ്ങളും വിവിധ സ്വത്വങ്ങളുടെ അപ്രമാദിതത്തെ സ്വന്തം തത്വവും ലക്ഷ്യവും ആക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. കേരളത്തിലും ഇത്തരം സംഘടനകള്‍ കുറെ ദശകങ്ങളായി വേരുറപ്പിക്കന്‍ ശ്രമം നടത്തുന്നുണ്ട്, ഇവയുടെ സ്വാധീനം എല്ലാ സ്വത്വപ്രസ്ഥാനങ്ങളേയും സ്വാധീനിച്ചിട്ടുണ്ടാവില്ലേ? ഈ വാദഗതിയില്‍ കഴമ്പില്ല എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കേവലം സവര്‍ണ്ണ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ച ആര്‍ എസ് എസിനു കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന് ഒരു കാരണം അതേ സ്വത്വബോധം ഉള്‍കൊണ്ട യോഗക്ഷേമസഭയും എന്‍ എസ് എസും മറ്റും ഉയര്‍ത്തിപ്പിടിച്ച സ്വത്വബോധത്തിനു ബാഹ്യമായ പൊതുസാമൂഹിക(നവോത്ഥാന)മൂല്യങ്ങള്‍ തന്നെയാണ്. കേരളത്തിലെ ഇടതു പക്ഷ ജനകീയ പ്രസ്ഥാനങ്ങളുടെ അവിതര്‍ക്കിതമായ പങ്കും ഇവിടെ പറയാതെ തരമില്ല.

ചുരുക്കത്തില്‍, സമൂഹികസാമ്പത്തിക അവസ്ഥാന്തരങ്ങളും, അധിനിവേശ-പാര്‍ശ്വവല്കരണ പ്രവണതകളുടെയും ഫലമായി സ്വത്വസമരങ്ങള്‍ കേവലം സ്വത്വസംസ്ഥാപനം എന്ന മുദ്രാവാക്യങ്ങളിലേക്ക് ചുരുങ്ങിപ്പോകുന്ന അവസ്ഥ ഇന്നു ഒരു പരിധി വരെ സാര്‍വത്രികമാണ്. സാമൂഹികനീതിക്കായുള്ള വിശാലസമരങ്ങളിലേക്ക് വളരുന്നതിന് പകരം കേവലം സ്വത്വസംസ്ഥാപനത്തിന് വേണ്ടി നിലകൊള്ളുന്ന തുരുത്തുകളായി മാറുന്നത് സ്വത്വസമരങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ പോലും പരാജയപ്പെടുത്തിയേക്കും.

സ്വത്വരാഷ്ട്രീയത്തിന്റെ ആന്തരിക ദൌര്‍ബല്യം

പാര്‍ശ്വവല്കൃത സാമൂഹികവിഭാഗങ്ങളില്‍ സ്വത്വസമരങ്ങള്‍ ആവിര്‍ഭവിക്കുന്നതിനെപ്പറ്റി നേരത്തെ പറഞ്ഞല്ലോ. സ്വത്വപ്രതിസന്ധികളെ സ്മൂഹത്തിലെ സാമ്പത്തികബന്ധങ്ങളുമായി ചേര്‍ത്തുവായിക്കാന്‍ ഉള്ള ശ്രമം സ്വത്വസമരങ്ങളുടെ ഉള്ളടക്കത്തില്‍ പലപ്പോഴും സജീവമല്ല. ദളിതനെ ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നതു ദളിതന്റെ മേലുള്ള അധിനിവേശം മാത്രമായി കാണാന്‍ കഴിയില്ല. ഭൂമി എന്ന പൊതുസ്വത്തിന്‍ മേലുള്ള ഉല്പാദന ബന്ധങ്ങളെ ബോധപൂര്‍വമായി മാറ്റിയെഴുതാന്‍ ഉള്ള അജണ്ടയെ ഗൌരവമായി കാണണം. ഇതു ഒരു പ്രത്യേക വിഭാഗത്തിന്റെ സ്വത്വപ്രതിസന്ധിയുടെ മാത്രം പ്രശ്നമല്ല. സമ്പത്തികമായ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വിമുഖത സ്വത്വസമരങ്ങളുടെ ദൌര്‍ബല്യങ്ങളില്‍ പ്രധാനം.

മുകളില്‍ വിവരിച്ച ആശയങ്ങളെ കൂടി ഉള്‍പെടുത്തിക്കൊണ്ട് വേണം സ്വത്വരാഷ്ട്രീയചര്‍ച്ചകളെ മുന്നോട്ട് കൊണ്ട് പോകേണ്ടത്. എങ്കില്‍ മാത്രമേ അത്തരം ചര്‍ച്ചകള്‍ സമൂഹികചലനങ്ങള്‍ക്ക് ഉതകുകയുള്ളൂ.

Essay, Ideology, Kerala Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

മാര്‍ക്സിയന്‍ ചിന്തയുടെ ദൌര്‍ബല്യം?

"ദളിതനെ ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നതു ദളിതന്റെ മേലുള്ള അധിനിവേശം മാത്രമായി കാണാന്‍ കഴിയില്ല. ഭൂമി എന്ന പൊതുസ്വത്തിന്‍ മേലുള്ള ഉല്പാദന ബന്ധങ്ങളെ ബോധപൂര്‍വമായി മാറ്റിയെഴുതാന്‍ ഉള്ള അജണ്ടയെ ഗൌരവമായി കാണണം. ഇതു ഒരു പ്രത്യേക വിഭാഗത്തിന്റെ സ്വത്വപ്രതിസന്ധിയുടെ മാത്രം പ്രശ്നമല്ല. സമ്പത്തികമായ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വിമുഖത സ്വത്വസമരങ്ങളുടെ ദൌര്‍ബല്യങ്ങളില്‍ പ്രധാനം." --> ബിരണ്‍, ഇതിനെത്തന്നെ തിരിച്ചാലോചിച്ചാല്‍ സ്വത്വപരമായ എല്ലാ പ്രശ്നങ്ങളെയും "സാമ്പത്തികമായ മൂലകാരണം" എന്ന തെങ്ങിലേക്കു കെട്ടാന്‍ ശ്രമിക്കുന്നതാണ്‌ മാര്‍ക്സിയന്‍ ചിന്തയുടെ ദൌര്‍ബല്യങ്ങളില്‍ പ്രധാനം എന്ന് വേണമെങ്കില്‍ പറയാം.

ദളിതനെ ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നത് എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. കുടിയിറക്കാന്‍ എവിടെയാണ് ദളിതന് ഭൂമിയുള്ളത്? ഈ ഉത്പാദനബന്ധങ്ങളെ തിരുത്തിക്കുറിക്കാനുള്ള ഭൂപരിഷ്കരണം പോലെയുള്ള ശ്രമങ്ങളില്‍ നിന്ന് ദളിതര്‍ ഒഴിവായിപ്പോയത് ആകസ്മികതയല്ല താനും.

ദളിതന്റെ സ്വത്വപ്രശ്നം സാമ്പത്തികോന്നമനത്തോടെ തീരുന്ന ഒന്നാണെന്നും മാര്‍ക്സിയന്‍ ചിന്ത വിശ്വസിക്കുന്നു. സാമ്പത്തികം മാത്രമല്ല ആ പ്രശ്നം എന്ന സത്യം അവര്‍ മനസ്സിലാക്കുന്നില്ല. വിവാഹ വെബ്സൈറ്റില്‍ കാണപ്പെടുന്ന ചില പരസ്യങ്ങളെപ്പറ്റി ഈയിടെ പത്രത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. "Caste no bar. SC/ST please excuse" എന്നായിരുന്നു ആ പരസ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിനെ "സാമ്പത്തികമായ മൂലകാരണം" വച്ച് എങ്ങനെ വിശദീകരിക്കും? (അത് പറഞ്ഞപ്പോഴാണ് -- കോഴിക്കോടുള്ള എന്റെ ഒരു സുഹൃത്തിന്റെ അമ്മ ഞാന്‍ എം ടെക്കിനു പഠിച്ചിരുന്ന കാലത്ത് ഉപദേശിച്ചിട്ടുണ്ട് : "ഇഷ്ടമുള്ള പെണ്‍കുട്ടിയെ അങ്ങ് കെട്ടിക്കൊണ്ടു വന്നാല്‍ മതി, ജാതിയും മതവുമൊന്നും നോക്കുന്നതില്‍ കാര്യമില്ല. പട്ടികയോ കഴുക്കോലോ ആവാതിരുന്നാല്‍ മതി." അവരുടെ മകനോടും എന്നോടും കൂടിയായിരുന്നു അത് പറഞ്ഞത്.)

ഐ ഐ ടിയില്‍ അഡ്മിഷന്‍ കിട്ടിയ ശേഷവും പിന്നീട് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ ശേഷവുമൊക്കെ നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന, വിവേചനങ്ങളെപ്പറ്റി എന്റെ ഒരു സുഹൃത്ത് എഴുതിയിട്ടുണ്ട് : "..My identity is still a threat to me. It may effect my promotions, appraisals, friendships and relationships. I live every moment of my life in this fear. I feel that there will be many like me who will be leading such dual lives. In one, we are with our family; we play with them, cry with them, and support them without suffocating ourselves. In another we deceive ourselves, trying to hide our identities." (Why I don't want to puke Gandhi and Marx any more?)

മറ്റൊരു സുഹൃത്ത് ഈയിടെ പറഞ്ഞു "മാര്‍ക്സിനെ ഇറക്കുമതി ചെയ്തപ്പോള്‍ ചുരുങ്ങിയ പക്ഷം നമ്മള്‍ അതിന്റെ കൂടെ ഫനോനിനെയും (Frantz Fanon) മാല്‍ക്കം എക്സിനെയും കൂടിയെങ്കിലും ഇറക്കുമതി ചെയ്യണമായിരുന്നു" എന്ന്. സത്യം. കാരണം അവര്‍ക്കറിയാമായിരുന്നു എല്ലാ വിവേചനങ്ങളുടെയും അടിസ്ഥാനം സാമ്പത്തികം മാത്രമല്ലെന്ന്.

need for two-fold struggle

സുദീപ്,

Your comments were indeed insightful.

ദളിതന്റെ സ്വത്വപ്രശ്നത്തിന്റെ തലങ്ങള്‍ കേവലം സാമ്പത്തികം മാത്രമല്ല എന്ന സുദീപിന്റെ പരാമര്‍ശത്തോട് ഞാന്‍ അങ്ങേയറ്റം യോജിക്കുന്നു. വിവാഹം സുദീപ് ചൂണ്ടികാട്ടി. അതു പോലെ, സൌഹൃദ കൂട്ടായ്മകളിലെ സ്ഥാനം, inability to leverage one's own position in many circumstances, നിറത്തിന്റെ പേരിലുള്ള വിവേചനം, കുടുംബ ബന്ധങ്ങള്‍ വഴിയുള്ള പരിചയസമ്പത്തിന്റെ അഭാവം, കുട്ടിക്കാലം തൊട്ട് തുടങ്ങി കേട്ടറിവിലൂടെയും കണ്ടറിവിലൂടെയും മറ്റും നേടിയെടുക്കുന്ന "common sense"ല്‍ ഉള്ള vertical differences ഇവയിലൊക്കെ ദളിതന്റെ സ്വത്വപ്രശ്നങ്ങള്‍ കടന്നു വരുന്നു. ഇവക്കെല്ലാം ഒരു ഒറ്റമൂലി ഇല്ല തന്നെ. ഓരോ തലത്തിലും സംഘടിതമായ ചെറുത്തു നില്പും ധീരമായ ചുവടുവയ്പുകളും നടത്തിയേ പറ്റൂ. ബ്രാഹ്മണ ആണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടു പോയി കല്യാണം നടത്താനുള്ള ആര്‍ജവം‌ പുലയപെണ്‍കുട്ടിക്കു ഉണ്ടാവുക തന്നെ വേണം - അതു നടത്തി കൊടുക്കാന്‍ വേണ്ടി നമുക്കും ഏതറ്റം വരെയും പോകാം.

Thus, while the immediate struggles can not focus on the economic front alone, I clearly see an economic aspect at macrolevel. As an evidence, I have friends whose grandfathers were benefited from Land reforms, and now their grandchildren or grandgrand children have gained socially acceptable positions. (Note that I intentionally disagreed to your claim that fruits of Land reforms never reached Dalit group.)

In short I see two clear dimensions on this struggle - one focusing on social justice and the other on economic aspect. We have carry out these two without losing focus on one for the other.

agreeing with Biran

പൊതുവില്‍ ബിരണ്‍ പറഞ്ഞതിനോട് യോജിക്കുമ്പോഴും ചില സ്ഥലങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളത് ചൂണ്ടിക്കാണിക്കട്ടെ.

(i) "ബ്രാഹ്മണ ആണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയി കല്യാണം നടത്താനുള്ള ആര്‍ജവം‌ പുലയപെണ്‍കുട്ടിക്കു ഉണ്ടാവുക തന്നെ വേണം - അതു നടത്തി കൊടുക്കാന്‍ വേണ്ടി നമുക്കും ഏതറ്റം വരെയും പോകാം." --> അങ്ങനെ ഒരു കല്യാണം നടക്കണമെങ്കില്‍ അത് "നമ്മള്‍" നടത്തിക്കൊടുക്കണം എന്ന് വരുന്നത് തന്നെ ആ കുട്ടിയ്ക്ക് ഒരു സ്വത്വപ്രതിസന്ധിയുടെ ഭാഗമാണ്. കല്യാണം കഴിഞ്ഞാലും തീരാന്‍ പോകുന്നില്ല ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമൊക്കെ അവള്‍ നേരിടേണ്ടിവരുന്ന പരിഹാസം. പുറത്തുനില്‍ക്കുന്ന "നമ്മള്‍"ക്ക് അവള്‍ക്കു അതിനുള്ള ആര്‍ജവം വേണം എന്നൊക്കെ പറയാന്‍ എളുപ്പമാണ് എങ്കിലും. അതുകൊണ്ട്‌ അങ്ങനെയൊരവസരത്തില്‍ അവള്‍ മറിച്ച് തീരുമാനിച്ചാല്‍ അത് മനസ്സിലാക്കാനുള്ള ആര്‍ജവം നമ്മളും കാണിക്കണം :-)

(ii) ഭൂപരിഷ്കരണത്തില്‍ ഒരു ദളിതനും ഒന്നും കിട്ടിയില്ല എന്നല്ല ഞാന്‍ പറഞ്ഞത്. പൊതുവേ ആ ഒരു കമ്മ്യൂണിറ്റി (നല്ല ഉദ്ദേശത്തോടെയുള്ള) ആ പരിഷ്കാരത്തില്‍ നിന്ന് പുറത്തായിരുന്നു എന്നാണ്.

I will try to explain this with the help of a quote from K K Kochu : "communist party held a convention at trichur in 1956 where they accepted the slogan 'കൃഷിഭൂമി കൃഷിക്കാരന്' .. and thus came the land reforms bill.

the bill intended to distribute land to the tenants who 'leased' the land (പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്ന കുടിയാന്മാര്‍) and to the dalits and others who were agricultural workers who toiled in the land.. for this there were two conditions in the bill: one, to give ownership to the tenants, with a ceiling of 15 acres per family. two, the surplus land should be given to dalits and adivasis.

if we consider the land distribution in kerala, it failed to account for the caste system that existed in that society, so the tenants and workers who could articulate better got the land.. there is no caste below ezhava which benefitted from this bill.. which meant the middlemen got the land.. they were exploiters of the dalit working class.. as a result, the dalits were naturally thrown out from the land..

when ems govt initiated the land reforms bill, the liberation struggle (വിമോചന സമരം) started.. in turn the central govt dismissed the state govt. the govts which came to power later diluted it.. the landlords approached the judiciary to protect their property.. this led to changes by the intervention of judiciary.. this process left the land reforms incomplete and majority of the population remained landless..

since majority of the lower caste communities were neglected in the land reforms, the govt introduced the right to shelter and decided to provide 10 cents in the villages, 5 cents in muncipalities and 3 cents of land in the corporations.. a large population was left out of this also..

the govt stopped this and later introduced 'lakshamveedu' (literally, a lakh houses) colony or the harijan colony, but still a significant percentage of this population was left out without any land by the end of land reforms in 1970. they are the people living in small huts as outcastes in the roadsides and on the wasteland.." [Film on Chengara by Sharat]

ഭൂമിയോ വീടോ നല്ല ജോലിയോ ഒക്കെ ഉള്ളവരുടെ കാര്യത്തിലാണെങ്കില്‍, അവര്‍ "socially acceptable positions"ല്‍ എത്തുമ്പോഴും അവര്‍ (അവരുടെ കുട്ടികളും അവരുടെ കുട്ടികളും ഒക്കെ) ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും ഒക്കെയുള്ള അവഹേളനങ്ങള്‍ക്ക് വിധേയരാവുന്നത് തുടരുന്നു. സംവരണം കൊണ്ട് ജോലി കിട്ടിയവരാണെങ്കില്‍ അതിന്‍റെ പേരിലുള്ള അവഹേളനം വേറെയും. (Quota ഡോക്ടറെക്കൊണ്ട്‌ ചികിത്സിപ്പിച്ച് ഞങ്ങളെ കൊല്ലല്ലേ എന്നൊക്കെ പറയുന്നത് വരെ).

I agree there should be two clear dimensions for any struggle for equality -- one that focuses on the social respect and the other on the economic aspect, and we have to carry out these two without losing focus on one for the other. No disagreements there :-)

പ്രതികരണങ്ങള്‍