അമ്മയോട്

കമല June 20, 2012

ഒരു സ്വത്വപ്രഖ്യാപന കവിത.

ചിത്രം: മഴവില്‍ക്കൊടിയും നീലവാനവും, വിക്കിപീഡിയ


നമുക്കു സംസാരിയ്ക്കാം പ്രിയപ്പെട്ട അമ്മേ.
നമുക്കു സംസാരിയ്കാം.
നമുക്കു സംസാരിയ്ക്കാം, ഈ വെണ്ണിലാവിലിരുന്ന്.
ഈ വിണ്ണുപോലെ തെളിവുറ്റ മനസ്സുകളുമായി.
അതുവരെ ഒരല്പനേരം എന്റെ വിഷാദാര്‍ദ്രമായ
മനസ്സ് അമ്മയുടെ മടിത്തട്ടില്‍ ചായ്ക്കട്ടെ.
അവിടെ എന്റെ സമാധാനം തേടട്ടെ.
ഞാന്‍ പറയാമമ്മേ,
എനിക്കമ്മയെ എത്ര ഇഷ്ടമാണെന്നും,
ഞാന്‍ എത്രത്തോളം അമ്മയെപ്പോലെയാണെന്നും.
ഞാന്‍ പറയാമമ്മേ,
നാം ഇരുവരും കാണുന്നത് ഒരേ ചന്ദ്രനെയാണെന്ന്,
ശ്വസിക്കുന്നത് ഒരേ വായുവാണെന്ന്,
ഓര്‍ക്കുന്നത് ഒരേ കാര്യങ്ങളാണെന്ന്,
ആഗ്രഹിയ്ക്കുന്നത് ഒരുപോലെയാണെന്ന്.
നിന്നോടെനിക്ക് പറയണമമ്മേ,
എന്റെ ഈ ആണ്‍ശരീരത്തിലെ തരളങ്ങളായ
പെണ്‍വികാരങ്ങളെപ്പറ്റി.
എന്റെ നിദ്രാസ്വപ്നങ്ങളില്‍ വിരുന്നുവരുന്ന സുന്ദരന്മാരെപ്പറ്റി.
എങ്ങനെയാണ്, എന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും
എന്റെ ഉള്ളില്‍ നിന്റെ പ്രജ്ഞ തുടിയ്ക്കുന്നതെന്ന്.
ഭൂതകാലത്തില്‍ നിന്നുള്ള നിന്റെയൊരു
പ്രതിഫലനം മാത്രമാണ്‍ ഞാനെന്ന്.
എന്നിട്ട് നമുക്കു സംസാരിയ്ക്കാമമ്മേ.
വാക്കുകളുടെ ആവശ്യമേയില്ലാതെ,
കാരണം അപ്പോഴേയ്ക്കും
നാം രണ്ടല്ലാതായിക്കഴിഞ്ഞീക്കുമല്ലോ


Coming Out, LGBT, Gender, Literature, Poem, Struggles Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

ലോലവും മനോഹരവുമായ

ലോലവും മനോഹരവുമായ കവിത.എനിക്കും ഇങ്ങനെ എഴുതാന്‍ ഒത്തിരുന്നെങ്കില്‍ എന്നു ആശിച്ചു പോകുന്നു.
ബോധിക്കും കമലയ്ക്കും എന്റെ അഭിവാദ്യങ്ങള്‍....

സമാനമായ ലേഖനങ്ങള്‍

അമ്മയറിയാന്‍
സിബില്‍കുമാര്‍ ടി ബി

ഒരു കാലം..
സിബില്‍കുമാര്‍ ടി ബി

സവർക്കറിന്റെ രണ്ടാം മാപ്പപേക്ഷ
വിനായക് ദാമോദർ സവർക്കർ