Fiction

ഉള്‍വിളി

അന്‍വര്‍ അബ്ദുള്ള

ഗുലാം അലിയെ പാടിക്കില്ലെന്ന് ഇപ്പോള്‍ ആദ്യമല്ല നമ്മള്‍ കേള്‍ക്കുന്നത്. ഒരു പത്തുപതിനഞ്ചുകൊല്ലം മുന്‍പ് ഇതേ ബഹളം ഉണ്ടായത് നല്ല ഓര്‍മ്മയുണ്ട്. അക്കാലത്ത് ഞാന്‍ സ്ഥിരം കഥയെഴുതുന്ന ഒരാളായിരുന്നു. ഉള്‍വിളി അക്കാലത്തെഴുതിയതാണ്. അന്ന് അത് കൊള്ളാവുന്ന ഒരു പ്രസിദ്ധീകരണത്തിലും അച്ചടിച്ചുവന്നില്ല. പിന്നീട്, എന്റെ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍, ഗുലാം അലി വീണ്ടും വിവാദകാരണമാകുന്നതും അദ്ദേഹത്തെ പാടിക്കാനും പാടിക്കാതിരിക്കാനും ബഹളങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ ഓര്‍മ്മകള്‍ ഇരുട്ടടിയടിക്കുന്നു. ഇന്ന് കോഴിക്കോട് അദ്ദേഹം പാടുമ്പോള്‍ എനിക്ക് ഈ കഥ ആളുകള്‍ക്കു മുന്‍പാകെ വയ്ക്കാന്‍ തോന്നുന്നു. ഇതേ എനിക്കു ചെയ്യാനുള്ളൂ. പഴയ കഥയാണ്. ആരും വഴക്കിനു വരില്ലെന്നു കരുതുന്നു. പണ്ടെങ്ങാണ്ടും ആരാണ്ടും കുടിക്കാനോര്‍ത്തപ്പോള്‍ വെള്ളം കലങ്ങാനുണ്ടായ സാദ്ധ്യതയെ മുന്‍ നിര്‍ത്തി ഇപ്പോള്‍ വിചാരണ ചെയ്യപ്പെടേണ്ടിവരുന്ന ആടുകള്‍ക്ക് ഈ കഥ സമര്‍പ്പിക്കുന്നു. >>

1 year, comments


Fiction

പാമ്പിളക്കങ്ങള്‍

Sreekanth P

അസ്തിത്വം എന്ന ഇര വിഴുങ്ങി, കഠിനമായ വയറുവേദനയുമായി ഏതാനും കമ്മ്യൂണിസ്റ്റ്‌ പാമ്പുകള്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി. ശ്രീകാന്ത് പാലാട്ട് എഴുതുന്നു. >>

4 years, 2 comments


Fiction

പാലം - ലഘുനാടകം

രോഹിത് കെ ആര്‍

ഓസ്ട്രേലിയയില്‍ കാന്‍ബറ മലയാളി അസോസിയേഷന്റെ വാര്‍ഷിക കലാപരിപാടിയില്‍ അവതരിപ്പിച്ച ലഘുനാടകം - പാലം (The Bridge). കലാസൃഷ്ടിയുടെ ആസ്വാദനത്തിനു ഭാഷ ഒരു വിഘാതമല്ല എന്ന ബോധ്യത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.. >>

5 years, 5 comments


Fiction

തിരശ്ശീലയ്ക്കപ്പുറം

Deepak R.
Raghu C. V.

എന്നും അന്നന്നത്തെ ശരിക്കുവേണ്ടി നിലകൊണ്ടാവര്‍ക്കു മുന്‍പില്‍ സലജ്ജം സമര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കട്ടെ - തിരശ്ശീലയ്ക്കപ്പുറം. ഗതകാല സ്മരണകളിലും വരും കാല സ്വപ്നങ്ങളിലും കുരുങ്ങിക്കിടക്കുന്ന വര്‍ത്തമാന കാലത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയിലേക്ക് എല്ലാവരെയും സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു. ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അത് നിങ്ങളുടെ നിര്‍ണ്ണയത്തിനു വിടുന്നു. യാതൊരു അവകാശവാദങ്ങളുമില്ലാതെ ഞങ്ങള്‍ അവതരപ്പിക്കുന്നു. - 2009 ഫെബ്രുവരി മാസം, കോഴിക്കോട് എന്‍.ഐ.ടി.യിലെ സ്റ്റാഫ്‌ ക്ലബ് അംഗങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ച മലയാള നാടകം. >>

5 years, comments


Fiction

ഒരു യാത്രയില്‍

നിതിന്‍ വര്‍മ

NIT കോഴിക്കോടിന്റെ ഈ വര്‍ഷത്തെ കോളേജ് മാഗസീനില്‍ (പ്രജ്ഞ) പ്രസിദ്ധീകരിച്ച ഒരു ചെറുകഥ. >>

6 years, 8 comments


Fiction

ദാഹത്തിന്റെ പരിണാമ സിദ്ധാന്തം

സിബില്‍കുമാര്‍ ടി ബി

ദാഹിക്കുന്നു, ഒരു ബോട്ടില്‍ മിനറല്‍ വാട്ടറിനായി! ഇത് ഒരു കഥയല്ല. നമ്മുടെ നിത്യജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന, അസ്വാഭാവികതയെന്നോ അത്ഭുതമെന്നോ തിരിച്ചറിയപ്പെടാതെ പോകുന്ന ചില അനുഭവ പാഠങ്ങളാണ്. ദാഹം എന്ന അടിസ്ഥാന മനുഷ്യചോദനയുടെ പരിണാമത്തെ വിശകലനം ചെയ്യുന്ന ഒരു അനുഭവക്കുറിപ്പ്. അല്ലെങ്കില്‍ അതെക്കുറിച്ചുള്ള ചില ചിതറിയ ചിന്തകള്‍.വിഷയത്തിന്റെ തനതു തലം വിട്ട് നമുക്ക് അന്യം വന്നുകൊണ്ടിരിക്കുന്ന സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച്കളിലേക്ക് വായനക്കാരനെ കൈപിടിച്ചു നടത്തുകയാണ് ലേഖകന്‍. >>

6 years, 4 comments


Fiction

Kadambari

Anupa Kumar

If someone at the City Art Museum had ever casually observed a woman who frequently visited the wing that hosted the Ravi Varma art collection, they would not have made much of it except she was probably a dedicated art lover, a Varma fanatic even, and would have rarely guessed that the conclusion they deemed best plausible had little truth to it; but if the same someone had decided to make a keen >>

3 years, comments


Fiction

Krishnan_Damodaran എന്ന എന്റെ പുതിയ ഫേസ്ബുക്ക്‌ പാസ്സ്‌വേര്‍ഡിനെ പറ്റി

ഉണ്ണിക്കുട്ടന്‍

Facebook നമ്മളെ കൂടുതല്‍ കൃത്യതയുള്ള മനുഷ്യരാക്കുന്നു എന്നത് ഒരു വാദമാണ്. പരിചിതലോകങ്ങളുടെ മഴക്കാടുകള്‍ക്കപുറത്ത് ആരൊക്കെയോ നമ്മുടെ ചുവരെഴുത്തുകളെ വരയ്ക്കുന്ന, പങ്കുവെയ്ക്കുന്ന ചിത്രങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട് എന്ന വിചിത്രമായ ചിന്തയാവും കാരണം. ആ ചിന്ത നമ്മളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ നമ്മള്‍ ‘വ്യത്യസ്തം’ എന്ന തലക്കെട്ടിനു ചുവടെ എഴുതാവുന്ന എന്തിനു വേണ്ടിയും തിരച്ചില്‍ തുടങ്ങുന്നു. പറഞ്ഞു വന്നത് ‘Chasing The Monsoon’ എന്ന അത്രയൊന്നും പുതുമയില്ലാത്ത ആശയത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ച വാരാന്ത്യ യാത്രയെ കുറിച്ചാണ്. അതിലും കൂടുതല്‍ അതിലൂടെ എനിക്ക് നഷ്ടപെട്ട എന്റെ Facebook Password നെ കുറിച്ചാണ്. ഉണ്ണിക്കുട്ടന്റെ കഥ. >>

5 years, 1 comments


Fiction

തിബത്ത്.

ദേവദാസ് വി എം

സാംറ്റന്‍, നിനക്ക് തിബത്ത് ഓര്‍‌മ്മയുണ്ടോ? നമ്മുടെ കാലടികളേല്‍ക്കേണ്ട മണ്ണ്, നമ്മള്‍ കൃഷിയിറക്കേണ്ട പുരയിടങ്ങള്‍, നമുക്കായി പൂത്തും കായ്ച്ചും നില്‍ക്കുന്ന മരങ്ങള്‍, നമുക്കായി ഒഴുകുന്ന കാട്ടരുവികള്‍. ആ രാജ്യം ഇപ്പോള്‍ എങ്ങനെയിരിക്കും എന്ന് നീ സ്വപ്നത്തിലെങ്കിലും കാണാറെങ്കിലുമുണ്ടോ? സ്വപ്നത്തില്‍ പോലും തിബത്തു കാണാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍‌ക്കു വേണ്ടിയാണ് ഞാന്‍ കവിതയെഴുതി തുടങ്ങിയത്. - പ്രമുഖ നോവലിസ്റ്റും ബ്ലോഗ്ഗറുമായ ദേവദാസ് വി.എമ്മിന്റെ കഥ - തിബത്ത്. >>

5 years, comments


Fiction

സത്യമുള്ള മരം

നിതിന്‍ വര്‍മ

അച്ഛന്‍ പറഞ്ഞു, “അല്ല അപ്പൂ. അമ്മയും ഞാനും അദ്ദേഹത്തിന്റെ ആരുമല്ല. എന്നാല്‍ അതേസമയം എല്ലാമായിരുന്നു താനും. അദ്ദേഹത്തിന്റെ മകന്‍ അദ്ദേഹത്തിനെ വിട്ട് മറ്റെവിടെയോ ആയിരുന്നു താമസം. പ്രശ്നമെന്താണെന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. അന്വേഷിച്ചിട്ടുമില്ല. നിന്റെ അമ്മയെ ഞാന്‍ കല്ല്യാണം കഴിച്ചത് രണ്ടുവീട്ടുകാരെയും വെറുപ്പിച്ചാണ്‌.(...) ജീവിതത്തില്‍ പിടിച്ചു നില്ക്കാനുള്ള നെട്ടോട്ടം. എന്തോ നല്ലകാലത്തിന്‌ ഇവിടെയെത്തി. - രക്തബന്ധങ്ങള്‍ക്കുപരിയായി നില്‍ക്കുന്ന മനുഷ്യ ബന്ധങ്ങള്‍ക്ക് സാക്ഷിയായി,ഒരായുഷ്കാലത്തിന്റെ പ്രതീക്ഷയായി നിലകൊള്ളുന്ന സത്യമുള്ള മരം. >>

6 years, 4 comments


Fiction

അമ്മയറിയാന്‍

സിബില്‍കുമാര്‍ ടി ബി

മുകളില്‍ ബൊളീവിയയുടെ നിലാവ്. താഴെ ഞാന്‍ ഒറ്റയ്ക്കാണ്. എന്നെ ഒറ്റയ്ക്കാക്കുന്നതില്‍ അമ്മയ്ക്കെന്നും ഭയയമായിരുന്നു. ഇന്ന് അമ്മ ഭയക്കേണ്ടതില്ല. ഈ കൊടുംകാട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴും എന്നോടൊപ്പം നില്‍ക്കുന്ന ശക്തി അമ്മയ്ക്കൂഹിക്കാവുന്നതിലും അപ്പുറമാണ്." ബൊളീവിയയന്‍ കാടുകളില്‍ പാറക്കൂട്ടങ്ങളുടെ ഇരുണ്ട മറവിലിരുന്ന് ചെ അമ്മയെ ഓര്‍ക്കുന്നു - സിബില്‍കുമാറിന്റെ സാന്ദ്രദീപ്തമായ ഭാവനയില്‍. >>

6 years, 3 comments