Note

തളരുന്ന ജനങ്ങൾ, വളരേണ്ട മുന്നേറ്റങ്ങൾ

ഡോ. ടി. എം. തോമസ് ഐസക്ക്

നാണയമൂല്യം റദ്ദു ചെയ്തതിനു ശേഷമുള്ള രണ്ടു മാസ കാലം അഭൂതപൂർവ്വമായ ബഹുജനമുന്നേറ്റത്തിനു കേരളം സാക്ഷിയാവുകയുണ്ടായി. പ്രഖ്യാപിച്ച ദിവസം മുതൽക്കു തന്നെ ഇതിനെ ഒരു കിറുക്കൻ തീരുമാനമായി വിമർശിക്കുകയും, കൂടിപ്പോയാൽ ഇതിനു കള്ളപ്പണത്തിന്റെ ഒരു ചെറുതരി ഭാഗം മാത്രം പിടിക്കാൻ സാധിച്ചേക്കുമെന്നും വിലയിരുത്തപ്പെട്ടു. ഈ പ്രഖ്യാപനം വന്നു കഴിഞ്ഞ് പത്താം ദിവസമായപ്പോഴേക്കും കാബിനറ്റ് മുഴുവനും സെക്രട്ടേറിയറ്റിൽ നിന്നും റിസർവ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തുകയും, നവംബർ 18നു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു. അന്നു മുതൽ വിവിധ ബഹുജന സംഘടനകളുടെയും, സഹകാരികളുടെയും അനവധി പ്രതിഷേധ മാർച്ചുകൾ നടത്താനുള്ള പ്രധാന സ്ഥലമായി റിസർവ് ബാങ്ക് ഓഫീസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കവാടം മാറി . >>

14 weeks, comments


Essay

നാണയമൂല്യം ഇല്ലാതാക്കല്‍: വിവേകശൂന്യവും ജനവിരുദ്ധവും

പ്രഭാത് പട്നായിക്

അടുത്ത നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ രാജ്യത്തെ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കില്ല. ഇത്രയുമാണ് 2016 നവംബര്‍ 8-ന് രാത്രി 8:00 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി റ്റെലിവിഷനിലൂടെ രാജ്യത്തെയാകെ അറിയിച്ചത്. “കള്ളപ്പണത്തെ (ബ്ലാക്ക് മണി)” ഇല്ലാതാക്കും എന്നൊരു വാദമാണ് ഇത്തരമൊരു വിചിത്രനീക്കത്തിന് ന്യായീകരണമായി മുന്നോട്ട് വെച്ചത്. തീവ്രവാദികൾ ഉപയോഗിക്കുന്ന വ്യാജ കറൻസിയെ ഈ നീക്കം പ്രയോജനരഹിതമാക്കിയെന്ന മറ്റൊരു വാദവും ഉയർത്തിയിട്ടുണ്ട്. ആവേശഭരിതരായ ചില അനുകൂലികളാകട്ടെ ഗവണ്മെന്റിന്റെ ഈ നീക്കത്തെ തീവ്രവാദത്തിനെതിരായുള്ള സർജ്ജിക്കൽ സ്ട്രൈക്ക് ആയിപ്പോലും വിശേഷിപ്പിച്ചു. >>

23 weeks, comments


Essay

നാണയവും മൂല്യവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും

Siddik Rabiyath

നാണയവും മൂല്യവും അതിന്റെ ക്രയ വിക്രയവും അങ്ങേയറ്റം ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങളാണ്. രണ്ടായിരത്തി പതിനാറ് നവംബര്‍ എട്ടിന് ഭാരത സര്‍ക്കാര്‍ രാജ്യത്ത് പ്രചാരത്തില്‍ നിലനിന്നിരുന്ന രണ്ട് പ്രധാന നാണയ മൂല്യങ്ങളായ 500, 1000 നോട്ടുകളെ അസാധുവായി പ്രഖ്യാപിക്കുകയും നവമ്പര്‍ മാസം ഒമ്പതിന് തന്നെ ഈ തീരുമാനം പ്രാബല്യത്തില്‍ കൊണ്ട് വരുകയും ചെയ്തു. അന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും പത്താം തിയതി പുതിയ നോട്ടായ 2000 രൂപ ഇറക്കുകയുമുണ്ടായി. എന്നാല്‍ രാജ്യത്തെ മൊത്തം പണമിടപാടിന്റെ 86 ശതമാനം വഹിച്ചിരുന്ന 500 ഉം 1000 വും നോട്ടുകള്‍ മൂല്യമറ്റതായതോടെ ജനം പരിഭ്രാന്തരായി. >>

17 weeks, comments