Note

നോട്ടു നിരോധനത്തിൽ ബാക്കിയാവുന്നത്..

മിനേഷ് രാമനുണ്ണി

ലോക സമ്പദ്‌വ്യവസ്ഥകളിൽ അതിവേഗത്തിൽ വളരുന്ന ഒന്നായിരുന്ന ഇന്ത്യയെ സാമ്പത്തിക അരാജകത്വത്തിലേക്ക്‌ തള്ളി വിട്ടതിനു ശേഷമൊടുവിൽ പ്രധാന ലക്ഷ്യമായി ഉയർത്തിക്കാട്ടിയ കള്ളപ്പണത്തിനെതിരായ യുദ്ധം എന്ന ആശയത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാതെ ബജറ്റ്‌ പ്രസംഗം പോലെ ഏതാനും ജനക്ഷേമ പരിപാടികൾ പ്രഖ്യാപിച്ച്‌ തടി തപ്പുകയാണു മോഡി ചെയ്തത്‌. കറൻസി പിൻവലിക്കൽ വഴി എത്ര കള്ള നോട്ടുകൾ ഇല്ലാതായി, എത്ര കള്ളപ്പണം പിടിച്ചെടുത്തു, എത്ര പേർക്കെതിരെ നടപടിയെടുത്തു, തങ്ങൾ ചെയ്ത ത്യാഗം കൊണ്ട്‌ രാജ്യം നേടിയ അഭിവൃദ്ധിയെന്ത്‌ തുടങ്ങി സാധാരണക്കാരന്റെ വെറും സാധാരണ ചോദ്യങ്ങൾക്ക്‌ മറുപടിയില്ലാതെ പതിവ്‌ നാടകീയമായ പ്രസംഗവുമായി മോഡി തടിതപ്പുകയായിരുന്നു. >>

14 weeks, comments


Essay

വിദ്യാഭാസത്തിന്റെ വര്‍ഗീയവല്‍ക്കരണം ബി.ജെ.പി സർക്കാരുകളിലൂടെ

Hareesh Kavumbai

ഭാരതീയ ജനതാ പാർടി (BJP) അധികാരശ്രേണിയിൽ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേൽപ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. സവർണ ഫാസിസ്റ്റ് സംഘടനയായ രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെ (RSS) രാഷ്ട്രീയ പരിച്ഛേദമായ ബി.ജെ.പി, സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഹിന്ദുത്വ അജണ്ട തന്നെയാണ്‌ മുന്നോട്ട് വയ്ക്കുന്നത്. അധികാരത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ ബി.ജെ.പി.-യുടെ നേതൃത്വത്തില്‍ ചരിത്രത്തെയും വിദ്യാഭ്യാസ പദ്ധതികളെയും അട്ടിമറിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ശ്രമങ്ങളെ സംബന്ധിച്ച് ഹരീഷ് കാവുമ്പായി എഴുതുന്നു. >>

1 year, comments


Essay

ഈ പ്രതിരോധം ഒരിക്കലും അവസാനിപ്പിക്കരുത് - പി സായ്നാഥ്

P Sainath

2016 ഫെബ്രുവരി 19-നു്‌ പ്രശസ്ത പത്രപ്രവർത്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. സായ്നാഥ് നൽകിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധി പ്രസിദ്ധീകരിക്കുന്നു. പരിഭാഷ ചെയ്തത് ഷാരോൺ വിനോദ്, പ്രതീഷ് പ്രകാശ് >>

1 year, comments


Essay

സമകാലീന ഇന്ത്യൻ സമ്പദ് വ്യവസ്ഥയും നരേന്ദ്ര മോഡി സർക്കാരും (ഭാഗം 1)

അനിൽ വർമ്മ ആർ
നിത്യ കെ

ഒരു സമ്പദ് വ്യവസ്ഥയിലെ ഉയർന്ന സാമ്പത്തിക വളർച്ച ഗുണം ചെയ്യേണ്ടത് ആ സമ്പദ് വ്യവസ്ഥയിലെ ജനങ്ങൾക്കാണ്. സമഗ്ര സാമൂഹിക പുരോഗതി കൈവരിക്കണമെങ്കിൽ പിന്തുടരുന്ന വളർച്ചാ നയം കൂടുത്തൽ ജനപക്ഷത്തു നില്ക്കുന്ന ഒന്നായിരിക്കണം. ഇന്ത്യ പിന്തുടരുന്ന വളർച്ചാ രീതി ആഭ്യന്തര-ആഗോള കോർപ്പറേറ്റ്കളെ പ്രീണിപ്പിക്കുന്ന മുതലാളിത്ത വികസന രീതി ആണ്. ഗുജറാത്ത് മോഡൽ വികസനം എന്ന മിത്ത് , സ്വന്തം വ്യക്തി പ്രഭാവം, ആഗോള ഫിനാൻസ് മൂലധനത്തോട് അതിർവരമ്പുകൾ പോലുമില്ലാത്ത പൊക്കിൾകൊടി ബന്ധം, അവർ നിയന്ത്രിക്കുന്ന മാധ്യമ ങ്ങളിലൂടെയുള്ള ഗീബൽസിയൻ പ്രചരണം, ഇവെന്റ്റ് മാനെജുമെന്റു ഗ്രൂപ്പുകളുടെ തിരക്കഥകൾ അനുസരിച്ചുള്ള നാടകങ്ങൾ എന്നീ പൊടിക്കൈകളിലൂടെ മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോഡിയുടെ കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക നയങ്ങളെ ഇന്ത്യ ഇന്ന് നേരിടുന്ന സാമൂഹിക പ്രതിവിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. >>

1 year, comments


Note

സ്വഛ് ഭാരത് അഭിയാനും ശുചിത്വ കേരളവും: "മോഡിയുടെ തന്ത്രവും ഐസക്കിന്റെ ‘തന്ത്രവും’(???) തമ്മിലുള്ള വ്യത്യാസം എന്താണ് ?”

പ്രതിഭ ഗണേശൻ

കുറച്ചു നാളുകൾക്ക് മുൻപ് കേരളത്തിൽ ശുചിത്വ കേരളം പരിപാടി തുടങ്ങിയപ്പോൾ ഫേസ് ബുക്കിൽ ചർച്ചകൾക്കിടയിൽ ഉയർന്നു വന്ന ഒരു ചോദ്യം ഇതായിരുന്നു: “What is the difference between Modi’s gimmick and Isaac’s gimmick?”(മോഡിയുടെ തന്ത്രവും ഐസക്കിന്റെ ‘തന്ത്രവും’ തമ്മിലുള്ള വ്യത്യാസം എന്താണ്?). ശുചിത്വ കേരളം പരിപാടിയെ സ്വച്ഛ് ഭാരത് മിഷനുമായി താരതമ്യം ചെയ്തു കൊണ്ട് ചോദിക്കപ്പെട്ട ഈ ചോദ്യവും അതിനുള്ള ഉത്തരവും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ വളരെ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട് എന്നതിനാൽ സ്വഛ് ഭാരത് മിഷൻ, ശുചിത്വ കേരളം ഇവ എന്താണ് എന്നും, കേരളത്തിന്‌ ഇവ നല്കുന്ന സേവനങ്ങൾ എന്താണ് എന്നും, ഇവയുടെ പ്രചാരണവുമായി ബന്ധപ്പെട്ട എന്റെ തോന്നലുകളും ഇവിടെ കുറിച്ചിടുന്നു. >>

2 years, comments


Satire

Art, Mirror and Hammer - II

Shammi

The second cartoon in the 'Art, Mirror and Hammer' series. >>

2 years, comments


Essay

രാജ്യദ്രോഹ നാടകം - കഥ ഇതു വരെ

Stanly Johny

2016 ഫെബ്രുവരി 12-ന് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നു. "ദേശ-ദ്രോഹ പ്രവര്‍ത്തികള്‍ക്കുള്ള ഏത് തരത്തിലുള്ള പ്രേരണയും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്" എന്ന് ഡല്‍ഹി പൊലീസ് റ്റ്വിറ്ററില്‍ എഴുതുകയുണ്ടായി. കനയ്യ അതാണ് ചെയ്തത് എന്ന് ദ്യോതിപ്പിക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പിന്നീട് കനയ്യയ്ക്കും ജെ.എന്‍.യു-വിനുമെതിരെ മാധ്യമങ്ങളിലെ ഒരു വിഭാഗം, പ്രത്യേകിച്ചും റ്റൈംസ് നൗവും സീ ന്യൂസും പോലെയുള്ള ചാനലുകള്‍, സംഘടിതമായ കുപ്രചരണം അഴിച്ചു വിട്ടു. ഇന്ത്യാ-വിരുദ്ധ, പാക്കിസ്ഥാന്‍-അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന കനയ്യ കുമാറിന്റെ വീഡിയോ ക്ലിപ്പുകള്‍ ഈ ചാനലുകള്‍ സംപ്രേഷണം ചെയ്തു. അര്‍ണബ് ഗോസ്വാമി തന്റെ സ്റ്റുഡിയോയില്‍ ഒരു ഭ്രാന്തനെപ്പോലെ അലറിവിളിച്ചുകൊണ്ടിരുന്നു. >>

1 year, comments


Note

ബജറ്റ് അവലോകനം: ചൂഷിതവിഭാഗങ്ങള്‍ക്ക് നേരെയുള്ള തുറന്ന ആക്രമണം

സി.പി.ഐ.(എം)

2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് 2016 ഫെബ്രുവരി 29-ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോകസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രസ്തുത ബജറ്റിനെ സംബന്ധിച്ച് സി.പി.ഐ. (എം) പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ മലയാള പരിഭാഷ കൂടുതല്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു. >>

1 year, comments


Essay

സമകാലീന ഇന്ത്യൻ സമ്പദ് വ്യവസ്ഥയും നരേന്ദ്ര മോഡി സർക്കാരും (ഭാഗം 2): മോഡി സർക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാട്

അനിൽ വർമ്മ ആർ
നിത്യ കെ

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് മൂന്നു ഘട്ടങ്ങളിലൂടെ ആണ് . ഒന്നാം ഘട്ടം 'ഗുജറാത്ത് മോഡൽ വികസനം' എന്ന ഒരു മിത്ത് സൃഷ്ടിക്കുക എന്നതായിരുന്നു. 2001 മുതൽ പത്തു വർഷക്കാലത്തോളം മോഡി ഇതിനായി ചിലവഴിച്ചു. സംസ്ഥാനത്തിന്റെ വിഭവങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുകയാണ് മോഡി ഇക്കാലത്ത് ചെയ്തത്. 2012 ഏപ്രിലിൽ ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്തു വച്ച സി എ ജി റിപ്പോര്ട്ട്, സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങൾ ആയ ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ് റിലയൻസിന് 52 കോടിയുടെയും ഗുജറാത്ത് ഊർജ്ജ വികാസ് നിഗം ലിമിറ്റഡ്, അദാനി ഗ്രൂപ്പ് കമ്പനികൾക്ക് 162 കോടിയുടെയും നേട്ടമുണ്ടാക്കാൻ നിയമവിരുദ്ധമായി ഇടപെട്ടു എന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ഖജനാവിന് കോടികളും ദരിദ്രരായ കർഷകർക്ക് ജീവിത സമ്പാദ്യം മുഴുവനും നഷ്ടപ്പെടുത്തി, ആയിരക്കണക്കിന് ഏക്കർ ഭൂമി കമ്പോളവില പോലും നല്കാതെ , എസ്സാർ സ്റ്റീൽ , ഫോർഡ് , എൽ & ടി തുടങ്ങിയ കുത്തകകൾക്ക് മറിച്ചു കൊടുത്ത ചരിത്രവും റിപ്പോർട്ടിൽ വായിക്കാം. >>

1 year, comments


Essay

Obvious Contents of Modi’s Foreign Policy: The Obama Visit

Abdul Rahman

In international politics governments are expected to represent the aspirations of citizens of the state. There are various ways one can define such ‘aspirations’ given its abstract nature. Governments are however, never abstract. They are made of people with concrete form and intent. Hence, international politics is a peculiar sphere where the ‘concrete’ represents the ‘abstract’. The most popular realist term is “national interest” which is nothing but an attempt to legitimise whatever the governments at a given point of time do in international politics. It’s a peculiar and more abstract way of defining the ‘abstract’. How can one decide what is in ‘national interest’ when there is no surety of what ‘nation’ is? >>

2 years, comments


Satire

Art, Mirror and Hammer - III

Shammi

The third cartoon in the 'Art, Mirror and Hammer' series. >>

2 years, comments