Note

തളരുന്ന ജനങ്ങൾ, വളരേണ്ട മുന്നേറ്റങ്ങൾ

ഡോ. ടി. എം. തോമസ് ഐസക്ക്

നാണയമൂല്യം റദ്ദു ചെയ്തതിനു ശേഷമുള്ള രണ്ടു മാസ കാലം അഭൂതപൂർവ്വമായ ബഹുജനമുന്നേറ്റത്തിനു കേരളം സാക്ഷിയാവുകയുണ്ടായി. പ്രഖ്യാപിച്ച ദിവസം മുതൽക്കു തന്നെ ഇതിനെ ഒരു കിറുക്കൻ തീരുമാനമായി വിമർശിക്കുകയും, കൂടിപ്പോയാൽ ഇതിനു കള്ളപ്പണത്തിന്റെ ഒരു ചെറുതരി ഭാഗം മാത്രം പിടിക്കാൻ സാധിച്ചേക്കുമെന്നും വിലയിരുത്തപ്പെട്ടു. ഈ പ്രഖ്യാപനം വന്നു കഴിഞ്ഞ് പത്താം ദിവസമായപ്പോഴേക്കും കാബിനറ്റ് മുഴുവനും സെക്രട്ടേറിയറ്റിൽ നിന്നും റിസർവ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തുകയും, നവംബർ 18നു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു. അന്നു മുതൽ വിവിധ ബഹുജന സംഘടനകളുടെയും, സഹകാരികളുടെയും അനവധി പ്രതിഷേധ മാർച്ചുകൾ നടത്താനുള്ള പ്രധാന സ്ഥലമായി റിസർവ് ബാങ്ക് ഓഫീസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കവാടം മാറി . >>

13 weeks, comments


Note

സ്വഛ് ഭാരത് അഭിയാനും ശുചിത്വ കേരളവും: "മോഡിയുടെ തന്ത്രവും ഐസക്കിന്റെ ‘തന്ത്രവും’(???) തമ്മിലുള്ള വ്യത്യാസം എന്താണ് ?”

പ്രതിഭ ഗണേശൻ

കുറച്ചു നാളുകൾക്ക് മുൻപ് കേരളത്തിൽ ശുചിത്വ കേരളം പരിപാടി തുടങ്ങിയപ്പോൾ ഫേസ് ബുക്കിൽ ചർച്ചകൾക്കിടയിൽ ഉയർന്നു വന്ന ഒരു ചോദ്യം ഇതായിരുന്നു: “What is the difference between Modi’s gimmick and Isaac’s gimmick?”(മോഡിയുടെ തന്ത്രവും ഐസക്കിന്റെ ‘തന്ത്രവും’ തമ്മിലുള്ള വ്യത്യാസം എന്താണ്?). ശുചിത്വ കേരളം പരിപാടിയെ സ്വച്ഛ് ഭാരത് മിഷനുമായി താരതമ്യം ചെയ്തു കൊണ്ട് ചോദിക്കപ്പെട്ട ഈ ചോദ്യവും അതിനുള്ള ഉത്തരവും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ വളരെ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട് എന്നതിനാൽ സ്വഛ് ഭാരത് മിഷൻ, ശുചിത്വ കേരളം ഇവ എന്താണ് എന്നും, കേരളത്തിന്‌ ഇവ നല്കുന്ന സേവനങ്ങൾ എന്താണ് എന്നും, ഇവയുടെ പ്രചാരണവുമായി ബന്ധപ്പെട്ട എന്റെ തോന്നലുകളും ഇവിടെ കുറിച്ചിടുന്നു. >>

2 years, comments