പാതയോരത്തെ യോഗങ്ങളും, ബഹുമാനപ്പെട്ട കോടതി വായിച്ച ജനവികാരവും

പ്രതീഷ് പ്രകാശ് January 11, 2011

മാര്‍ക്സിയന്‍ സിദ്ധാന്തങ്ങള്‍ പ്രകാരം, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വര്‍ഗം സമൂഹത്തെയാകെ അടക്കിഭരിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ഒരു മര്‍ദ്ദനോപാധിയാണ് ഭരണകൂടം. നിയമപരിരക്ഷയ്ക്കുള്ള ഒരു നിഷ്പക്ഷ സംവിധാനമെന്ന പൊതുധാരണയ്ക്ക് വിരുദ്ധമായി, പൊലീസും, പട്ടാളവും, കോടതിയുമൊക്കെ ഉള്‍പ്പെടുന്ന ഭരണകൂടത്തിന്റെ താല്പര്യങ്ങളില്‍ വ്യക്തമായ പക്ഷമുണ്ടെന്ന മാര്‍ക്സിസിസ്റ്റ് വാദങ്ങള്‍ ശരി വയ്ക്കുന്ന രീതിയിലാണ് അടുത്തിടെ പുറത്ത് വരുന്ന കോടതിവിധികളെല്ലാം തന്നെ.

1950 ജനുവരി 26-ന് ഇന്ത്യയെ ഒരു സ്വതന്ത്ര ജനാധിപത്യ മതേതര റിപബ്ലിക്കായി പ്രഖ്യാപിച്ചയന്ന് മുതല്‍ക്ക്തന്നെ, ഏതൊരു ഇന്ത്യന്‍ പൗരനും രാഷ്ട്രീയമായി സംഘടിക്കുവാനും ഉള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. അത്തരം രാഷ്ട്രീയ സംഘടനകള്‍ക്ക് പൊതുജനങ്ങളുമായി സംവദിക്കുവാനും ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും, ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ മുന്നോടുള്ള സുഗമമായ പ്രവര്‍ത്തനത്തിനുമായുള്ള ഇതര രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള സ്വാതന്ത്ര്യമാണ് പാതയോരങ്ങളിലുള്ള രാഷ്ട്രീയ യോഗങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി സ്ഥിരപ്പെടുത്തിയതിലൂടെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇല്ലായ്മ ചെയ്തിരിക്കുന്നത്. സാധാരണക്കാരനായ മനുഷ്യന്റെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യമാണ്, സംഘടിക്കുവാനുള്ള സ്വാതന്ത്ര്യത്തിനതീതമായി നില്‍ക്കുന്നത് എന്ന നിരീക്ഷണവും കോടതി നടത്തുകയുണ്ടായി. എറണാകുളം ജില്ലയിലെ ആലുവാ റെയ്‌ല്‍വേ സ്റ്റേഷന്റെ മുന്നില്‍ നടത്തുന്ന പൊതുയോഗങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പള്ളി നല്‍കിയ ഹര്‍ജിയിന്മേലാണ്, കേരളമൊട്ടാകെയും പൊതുയോഗങ്ങള്‍ നിരോധിക്കപ്പെടണമെന്ന ഹൈക്കോടതിയുടെ വിവാദമായ വിധി വന്നത്. കേരളത്തിലെയോ ഇന്ത്യയിലെയോ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ മൗലികാവകാശ നിഷേധമാണ് സഞ്ചാരസ്വാതന്ത്ര്യം എന്ന മിഥ്യാധാരണയാണ് ഈ വിധിയിലൂടെ ഉളവായിരിക്കുന്നത്. നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കൊണ്ടും മറ്റും ആലുവ റെയ്‌ല്‍വേസ്റ്റേഷനിലേത് പോലെ ഒറ്റപ്പെട്ട ചില പ്രശ്നങ്ങളുടെ പേരില്‍ ജനങ്ങളുടെ സംഘടിക്കുവാനുള്ള അവകാശത്തെ രാജ്യമൊട്ടാകെ തന്നെയും ഇല്ലാതാക്കുന്നത് പോലെയുള്ള ഇത്തരം വിധികള്‍ ജനതയെ പടിപടിയായി അരാഷ്ട്രീയവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്ന ബൂര്‍ഷ്വാ ഭരണക്രമത്തിന്റെ ബോധപൂര്‍വ്വമായ ശ്രമമാണ്. ബന്ദും ഹര്‍ത്താലും പോലുള്ള രാഷ്ട്രീയോപകരണങ്ങളെ നിരോധിച്ച സുപ്രീംകോടതി വിധിയും ഇതേ അളവുകോലിലൂടെയാണ് അളക്കേണ്ടതും. സാധാരണക്കാരനേയും രാഷ്ട്രീയപാര്‍ട്ടികളേയും ഏറ്റവും അകലത്തില്‍ നിര്‍ത്തുന്നത് വഴി കരുത്താര്‍ജ്ജിക്കുന്നത് കോര്‍പ്പറേറ്റ് ജനാധിപത്യമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരവും ചെലവേറിയതുമാക്കുന്നത് വഴി ജനവിരുദ്ധ കോര്‍പ്പറേറ് നയങ്ങള്‍ കൂടുതലെളുപ്പത്തില്‍ ഒളിച്ചു കടത്തുവാന്‍ സാധിക്കും.

ഒരു പ്രാചീന ഫ്യൂഡല്‍ നാടുവാഴിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് നേരെ പോലും വാളോങ്ങി നില്‍ക്കുന്ന ഇന്ത്യന്‍ കോടതികള്‍, സാധാരണക്കാരായ ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കിയാണ് പ്രസ്തുത വിധി പുറപ്പെടുവിച്ചത് എന്ന നിരീക്ഷണവും പരിഹാസ്യമാണ്. അടിക്കടിയുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റവും, സ്വാതന്ത്ര്യം കിട്ടി അറുപതിലേറെ വര്‍ഷമായിട്ടും പരിഹരിക്കുവാന്‍ ഇത് വരെ സാധിക്കാത്തെ ദളിത്-ആദിവാസി പ്രശ്നങ്ങളും, 37 ശതമാനത്തിനോടടുത്ത് ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും1, അതിനെതിരെ ഒരു ചുക്കും ചെയ്യുവാന്‍ സാധിക്കാത്ത ബ്യൂറോക്രാറ്റിക് സംവിധാനങ്ങള്‍ക്ക് ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കി അതിന് വേണ്ടി രാഷ്ട്രീയ സ്വാതന്ത്ര്യം ഇല്ലാതെയാക്കുന്നു എന്ന് പറയുമ്പോള്‍, ഈ ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ചത് പോലെ, വ്യക്തമാകുന്നത് കോടതികള്‍ മുന്നോട്ട് വയ്ക്കുന്ന വര്‍ഗരാഷ്ട്രീയമാണ്, ജനാധിപത്യ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് എതിരെയുള്ള അതിന്റെ അസഹിഷ്ണുതയാണ്, അധികാരഗര്‍വ്വാണ് ഇതു കൂടി വായിക്കുക : ബഹുമാനപ്പെട്ട കോടതിയുടെ മാര്‍ക്സിസ്റ്റ് വായന

court, politics, Politics, India, Kerala, Commons Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

Dear Pradeesh commrade, Your

Dear Pradeesh commrade,

Your article is pointing out only against the Courts action against the public protest.But the left has not succeed to amend the Right to strike act in The Parliament while they are supporting the UPA.

In the parliamentary democracy the legislature and the executive is supreme. The court is only interpreting the existing law. In this context what initiation the PB has taken while your left supporting the Italian Wife?

In karala the Courts have no vision to see the que before the Liquor shop, because of the "teetotalers" presence in the chambers of courts.

The courts are not seeing the birth control methods are reaching even the hands of Nursery students through the petty shops.....

The courts are not seeing the coccus formed on the basis of cast creed and religion in the collegiate for Judges.Every religion has coccus in Our courts.

The only "unemployed proffession" in our India is the work of Advocates and the Judges. They are corrupting our society. Only solution is Decentralizing the courts and form Panjayath wise/Municipality wise /And corporation wise courts along with the existing courts. Appoint only Govt. advocates for the clients ,both for petitioner and for the respondents.

The ultimate solution for our movement is to constitute a new constituent assembly for drafting a new constitution under our constitution.

The judiciary, Executive ,The legislature and the third eye the media is biased and corrupted in India. So a revolutionary movement with quality education is needed.

A new MOVEMENT is anticipated......

ഇത് ഇന്ത്യന്‍ ജനാധിപത്യം അടിയന്തിരമായി ഏറ്റെടുക്കേണ്ട ചര്‍ച്ച

ജുഡീഷ്യറിയുടെ മേലുള്ള ജനകീയഇടപെടല്‍ ഒരുപക്ഷേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നില്നില്പിനു വേണ്ടി അടിയന്തിരമായി ഏറ്റെടുക്കേണ്ട ചര്‍ച്ചാവിഷയമാണെന്ന് തോന്നുന്നു. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളുടെ ഭരണം എന്നതാണല്ലോ ജനാധിപത്യത്തെ കുറിച്ചുള്ള പഴമൊഴി. സാമാന്യജനതയുടെ ദൈനംദിന പ്രശ്നങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ചില വരേണ്യവ്യക്തികള്‍ നിയമവ്യവസ്ഥ എന്ന കുറുക്കു വഴിയിലൂടെ ജനങ്ങള്‍ക്കെതിരെ ഫത്‌വകള്‍ പുറപ്പെടുവിക്കന്ന ഗതികേടിലെത്തി നില്ക്കുന്നു നമ്മുടെ ജനാധിപത്യം! പൊതു നിരത്തില്‍ കൂട്ടം കൂടി സമരം പാടില്ല എന്ന ഹൈക്കോടതി വിധിയെയും അതിനെ പിന്‍താങ്ങിയ സുപ്രീം കോടതി വിധിയെയും കുറിച്ചുള്ള പ്രതീഷിന്റെ മാര്‍ക്‌സിസ്റ്റ് വിശകലനം ഇവിടെ വളരെ പ്രസക്തമാണ്. പ്രസ്തുത വിധിയോടൊപ്പം കുറെ അഭിപ്രായപ്രകടനങ്ങളും ഉണ്ട് സൌജന്യമായി - കേരളത്തിലെ റോഡുകള്‍ ഇടുങ്ങിയതാണ്, ജനങ്ങളുടെ പൊതുവികാരം യോഗം നടത്തുന്നതിന് എതിരാണ് എന്നൊക്കെ. ഒന്നു ചോദിക്കട്ടെ - ജനങ്ങളുടെ പൊതു വികാരം മനസ്സിലാക്കാന്‍ എങ്ങനെയാണ് ഈ മാന്യജഡ്ജിമാര്‍ക്കു കഴിഞ്ഞത്? എന്തായാലും നിയമം പഠിച്ചാലോ പ്രയോഗിച്ചാലോ അതു കഴിയുമെന്നു എനിക്കു തോന്നുന്നില്ല. എന്തെങ്കിലും സാമൂഹ്യപ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന എത്ര ജഡ്ജിമാര്‍ ഇവിടെയുണ്ട്? സിവില്‍ കേസുകളിലൂടെ പാവപ്പെട്ടവരെ യാതൊരു ദയയില്ലാതെ പിഴിഞ്ഞും, ക്രിമിനല്‍ കേസുകളില്‍ വന്‍ ഫീസീടാക്കി ലക്ഷങ്ങള്‍ സമ്പാദിച്ചും എല്ലാ ബ്യൂറോക്രാറ്റിക് അഴുക്കുചാലുകളിലും ഇഴഞ്ഞു കേറി ഒരു ജഡ്ജിയായിക്കഴിഞ്ഞാല്‍ അതോടെ സ്വയംഭൂവായി കൈവെള്ളയില്‍ തെളിഞ്ഞു വരുന്ന ഒരു സാധനമാണോ ജനവികാരം?

സാധാരണക്കാരായ ജനങ്ങള്‍ ഒരു ദിവസം ജീവിച്ചു തീര്‍ക്കാന്‍ പാടു പെടുകയാണ്. അവകാശങ്ങള്‍ പോട്ടെ, ഭരണകൂടത്തില്‍ നിന്നു കിട്ടേണ്ട മിനിമം സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. രാജ്യത്തു അന്‍പതു ശതമാനത്തിലധികം ജനങ്ങള്‍ക്കു നേരായ രീതിയില്‍ ഭക്ഷണമില്ല. കുടിവെള്ളമില്ല. ആശുപത്രി സൌകര്യങ്ങളില്ല. വിദ്യാഭ്യാസമില്ല. പാവപ്പെട്ടവര്‍ എന്നല്ല ഇടത്തരകാര്‍ പോലും രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ്. ഇതിനൊന്നിനും ഒരു പരിഹാരവും കാണാന്‍ ഇവിടത്തെ ഭരണവര്‍ഗത്തിനു കഴിയുന്നില്ല. മിനിമം ആവശ്യങ്ങള്‍ക്കു വേണ്ടി സംഘടിതമായി വില പേശാനുള്ള ത്രാണി പോലുമില്ല വലിയൊരു വിഭാഗം ജനതക്ക്. ഇനിയങ്ങനാരെങ്കിലും ഉണ്ടോടാ, ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ റോഡില്‍ കാലു കുത്തി പോകരത് എന്നു വിളിച്ചു പറയുന്ന വെറും മൂന്നം കിട ഗൂണ്ടായിസത്തിലേക്കു നമ്മുടെ വിധിപ്രസ്താവങ്ങള്‍ തരംതാണു പോയല്ലോ? അനീതികള്‍ക്കെതിരെ പൊതു നിരത്തുകള്‍ ഉള്‍പ്പ്ടെ എല്ലാ പൊതു ഇടങ്ങളിലും ശബ്ദമുയരണം - ഉച്ചത്തില്‍ ഉയരണം. സംഘടിത ജനകീയ ഇടപെടലുകള്‍ മാത്രമേ ഉള്ളൂ ഈ ദുര്‍ഘടസമയത്തു എന്തെങ്കിലും ആശ്വാസത്തിനുള്ള വഴി. ജനങ്ങള്‍ നടന്നു തെളിച്ചു ഉണ്ടാക്കിയതാണ് പൊതുനിരത്തുകള്‍ - അല്ലാതെ ഭരണകൂടം ടാര്‍ കൊണ്ട് സൃഷ്ടിച്ചെടുത്തതല്ല. അതേ പൊതുനിരത്തുകള്‍ ഇന്നു ജനങ്ങള്‍ സമരമുഖങ്ങളാക്കി മാറ്റിയാല്‍ അതു നിഷേധിക്കാന്‍ എന്തു ന്യായമാണ് ഉള്ളത്? അതു പാടില്ല എന്നു പറയാന്‍ ഏതു കോടതിക്കാണ് അധികാരം? ഭരണഘടനയും നിയമവ്യവസ്ഥയുമെല്ലാം ജനങ്ങള്‍ തങ്ങളുടെ ചരിത്രപശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഉണ്ടാക്കി വച്ചിരിക്കുന്ന ചില ഘടനാപരമായ സമവാക്യങ്ങള്‍ മാത്രമാണ് - അല്ലാതെ അതു കുറെ ജഡ്ജിമാര്‍ക്കു എന്തും വിളിച്ചു കൂവാനുള്ള ലൈസന്‍സ് അല്ല.

The court is right here.

The court is right in this matter. Do you sincerely believe that these so-called protests achieve anything other than disrupting the lives of ordinary people? All political parties, without any exception, by the same logic as adopted by Marx, are puppets of the ruling class. They maintain the charade of 'independence' through these protests, which are just eyewash. So that people actually do not bother to actually do something to make their lives better. Hence, instead of shedding crocodile tears about the plight of common man on the roadside and thereby snatch away even the basic right to free movement, it would be better if these parties actually do something to change the system.

Seriously, how many people would have actually turned up at these meetings if they were not paid for it? Do the travellers even bother to listen to these phony speeches? There lies the answer to 'Whether roadside protests should be allowed?'