ജനിതക മാറ്റം വരുത്തേണ്ട മാധ്യമപ്രവര്‍ത്തനം

Rajeev T. K. January 2, 2011

കൃത്രിമ വിവാദങ്ങള്‍ വഴി വാര്‍ത്ത നിര്‍മിച്ചു വായനക്കാരെയും പ്രേക്ഷകരെയും നിലനിര്‍ത്താനുള്ള തത്രപ്പാട് ഒരു ഭാഗത്ത്‌. ഇതിന്റെ കൂടെ സ്വതസിദ്ധമായ ഇടതുപക്ഷ വിരോധവും പിന്നെ ശാസ്ത്രത്തെ കുറിച്ചുള്ള അജ്ഞത കൂടി ആയാല്‍ എന്തായിരിക്കും സ്ഥിതി? അതാണ് ഇന്ന് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ അവസ്ഥ. ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള കൃത്രിമ വിവാദം ഒരു ഉദാഹരണം മാത്രം.

Manorama Screenshot

തിരുവനന്തപുരത്ത് നടക്കുന്ന കേരള പഠന കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച "ആഗോളവല്‍കരണ കാലത്തെ കൃഷി" എന്ന സിംബോസിയമാണ് രംഗം. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍ സഭ പ്രസിഡന്റുമായ എസ്.രാമചന്ദ്രന്‍ പിള്ള, ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കും രാസകീടനാശിനികള്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നും, മന്ത്രി മുല്ലക്കര രത്നാകരന്‍ അതിനെ എതിര്‍ത്ത് സംസാരിച്ചു എന്നുമാണ് റിപ്പോര്‍ട്ട്‌. സദസ്സിലെ ചര്‍ച്ച സി.പി.എം.- സി.പി.ഐ. തര്‍ക്കം എന്നതിലുപരി സി.പി.എമ്മിലെ ആഭ്യന്തര തര്‍ക്കത്തിലെ പുതിയൊരു അദ്ധ്യായമായി മാറുന്നു എന്നാണ് മാതൃഭുമിയുടെ വിലയിരുത്തല്‍. മനോരമയും കേരള കൌമുദിയും ഒട്ടും പിന്നിലല്ല.

എന്നാല്‍ സത്യത്തില്‍ സി. പി.എം. നിലപാട് മാറ്റുകയാണോ ചെയ്തത്? ഇന്ത്യയില്‍ ബി ടി ബ്രിന്ജാലിന്റെ വിപണനത്തെ ചെറുത്ത് തോല്‍പ്പിച്ചതില്‍ ഇടതുപക്ഷം മുഖ്യപങ്കാണ് വഹിച്ചത്. ഈ വിഷയത്തില്‍ സി.പി.എമ്മിന്റെയും കിസാന്‍ സഭയുടെയും നിലപാട് (ലിങ്ക് ) വ്യക്തമാണ്‌ - അതില്‍ ഒരു വ്യതിയാനവും (ലിങ്ക്) വന്നതായി കാണാനില്ല. പരിസ്ഥിതിയെയും ജനങ്ങളുടെ സുരക്ഷയും ഹനിക്കാത്ത തരത്തില്‍ മാത്രമേ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍ വരുത്താന്‍ പാടുള്ളൂ. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയെ ഒന്നടങ്കം തള്ളി കളയുകയല്ല, മറിച്ചു ഈ രംഗത്തെ മുന്നേറ്റങ്ങളെ ഭക്ഷ്യ സുരക്ഷക്കും കര്‍ഷകരുടെയും ജനങ്ങളുടെയും അഭിവൃദ്ധിക്കു വേണ്ടി പ്രയോജനപ്പെടുത്തുക തന്നെ വേണം എന്നതാണ് നിലപാട്. ഇത് യാതൊരു വളച്ചു കെട്ടുമില്ലാതെ ലളിതമായ ഭാഷയില്‍ വ്യക്തമാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക - ബഹുജന മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടാണ് മോണ്‍സാന്റോ പോലുള്ള ബഹുരാഷ്ട്ര കുത്തകകളെ ചെറുത്ത് തോല്‍പ്പിച്ചത്.

ജനിതക സാങ്കേതിക വിദ്യ എന്ന് വേണ്ട ശാസ്ത്രത്തെ ഒരു "മൊത്തം കച്ചവടമായി" മൂലധനത്തിന് തീറെഴുതി കൊടുക്കാന്‍ ഇടതുപക്ഷം മാത്രമല്ല ശാസ്ത്രജ്ഞരും (ലിങ്ക് ) തയ്യാറല്ല. മെയ്‌ 15, 2010 എകനോമിക്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ വീക്ലിയില്‍ പ്രസിദ്ധീകരിച്ച സത്യജിത് രഥ്, പ്രബിര്‍ പുരകയ്സ്ത എന്നിവര്‍ രചിച്ച ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കുന്നു:

The Bt brinjal1 debate has appeared in the public eye as an ideological disagreement between two opposing camps; the anti- and pro-genetically modified (GM) crops. There is no denying that the vitriol of the debate is in part due to ideological differences. What is missing in the debate is the awareness that the o­pposition to Bt brinjal falls into two distinct categories, and that conflating those two is a grievous error in determining public policy.

Anti-GM groups have sought to brand GM technologies as intrinsically harmful and to identify GM exclusively with rapacious multinational corporations (MNCs). This brings ideologically distinct groups together in an uneasy and ill-fitting unity, in which left-oriented progressive movements find themselves in an awkward alliance with nativist and anti-modern opinion. The pro-GM argument has p­ortrayed GM technology with a patronising air of triumphalism without reference to the MNC ownership of GM technologies. This has made the Indian scientific c­ommunity sound like a handmaiden of global agribusiness.

ഒരു വശത്ത് പട്ടിണിയും മറു വശത്ത് കര്‍ഷക ആത്മഹത്യകളും പെരുകുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്രവും ജനപക്ഷത്തിന് വേണ്ടി പ്രയോഗിക്കേണ്ട ഒരു ആയുധം തന്നെ. ശാസ്ത്രത്തില്‍ അന്ധമായ വിശ്വാസപ്രമാണങ്ങള്‍ക്ക് സ്ഥാനമില്ല - പോസ്റ്റ്‌-സ്ട്രക്ച്ചരലിസ്റ്റ് / പോസ്റ്റ്‌-കോളോണിയല്‍ ചിന്താധാരകളില്‍ നിന്ന് ശക്തി ആര്‍ജിക്കുന്ന "വിശ്വാസങ്ങള്‍" ആണെങ്കില്‍ കൂടി. ഇക്കാര്യം ആര് പറഞ്ഞാലും അതെങ്ങനെ വാര്‍ത്തയാകും വിവാദമാകും? വായനക്കാരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തനത്തെ രക്ഷപ്പെടുത്താന്‍ ഒരു "ജനിതക" മാറ്റത്തിനു പോലും സാധിക്കുമെന്ന് തോന്നുന്നില്ല.

Agriculture, gmc, gmo, Kerala, media, Technology, Kerala, Note, Commons Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

A very essential and timely intervention !

Here is another link to CPIM's stand on the issue : http://www.cpim.org/documents/2010-Feb-CC-Report.pdf

Quoting from the same:

The introduction of Bt Brinjal has been opposed from various quarters, owing to the non-transparent manner in which safety assessments were carried out and the role 10 played by the MNC, Monsanto. Genetically modified crops are to be used only after adequate trials and safeguards are put in place. Our Party is opposed to the monopolisation of biotechnology by the MNCs and their domestic collaborators. The Government should try to develop biotechnology through public research institutions instead of allowing Bt Brinjal to be commercially released by the Monsanto.

Thanks for the write-up !

മനോരമ, മാതൃഭൂമി മുതല്‍

മനോരമ, മാതൃഭൂമി മുതല്‍ എന്തിനു malayal.am/doolnews പോലുള്ള പോര്ടലുകള്‍ക്ക് വരെ ഒരു പുതുവത്സര സമ്മാനം കിട്ടിയ പ്രതീതിയാണ്. വന്ദന ശിവ, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ പറയുന്നത് മനസിലാക്കാം - അവരുടെ രാഷ്ട്രീയം വളരെ വ്യക്തമാണ്‌. ശാസ്ത്രത്തെ അവര്‍ക്ക് പണ്ടേ പരമ പുച്ഛം ആണ്. അതാണല്ലോ അവര്‍ ഇടതുപക്ഷം എന്ന വ്യാജേന ആര്‍.എസ്. എസ് / പി. എഫ്. ഐ. ദള്ലാലുമാരായി പ്രവര്‍ത്തിക്കുന്നതും.

Utter non-sense in the name of journalism

The funny thing is that there is no news in Mathrubhumi on any major discussions happening around in ICKS. The Congress has addressed a large spectra of issues, and pages are being written on Mathrubhumi on a single statement by SRP, and comments on that by Chennithala, KV Thomas, and even representatives from all shadow parties.

അനാവശ്യ ചര്‍ച്ച

http://mljagadees.wordpress.com/2011/01/03/cpm-gmo-stand/

ഇത്തരം അനാവശ്യ ചര്‍ച്ചകളിലേക്ക് സിപിഎം പോകുന്നതിന് പകരം എന്തുകൊണ്ട് കമ്യൂണിസ്റ്റ് ആശയ പ്രചരണം പരാജയപ്പെടുന്നു എന്നുള്ള അടിസ്ഥാന പ്രശ്നങ്ങളിലേക്കാണ് ശ്രദ്ധ ചെലുത്തേണ്ടത്. മാത്രവുമല്ല ഈ ചര്‍ച്ചയില്‍ നിന്ന് ഒന്നും conclude ചെയ്തില്ലന്നും ഓര്‍ക്കണം.

ഇതെങ്ങനെ അനാവശ്യ ചര്‍ച്ച ആകും?

ഇതെങ്ങനെ അനാവശ്യ ചര്‍ച്ച ആകും? ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളെ കുറിച്ചു പ്രത്യേകിച്ചും, കാര്‍ഷിക വ്യാവസായിക ഉല്പാദനവുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ ശാസ്ത്രനേട്ടങ്ങളെ ഏതു രീതിയിലാണ് പ്രയോജനപ്പെടുത്തേണ്ടത്,അല്ലെങ്കില്‍ അവയില്‍ എന്തെങ്കിലും എതിര്‍ക്കപ്പെടേണ്ടതുണ്ടെങ്കില്‍ എന്താണവ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സാമാന്യമായും ചര്‍ച്ച ചെയ്യുന്നത് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ടിയുടെ അടിസ്ഥാനപരമായ ചുമതലയല്ലേ? അതെങ്ങനെ അനാവശ്യമാകുമെന്ന് മനസ്സിലാകുന്നില്ല. അതു സിപിഎം എങ്കിലും ചെയ്യുന്നണ്ടല്ലോ എന്നതില്‍ ചാരിതാര്‍ഥ്യമാണ് എനിക്കു തോന്നിയത്. പിന്നെ എല്ലാ ചര്‍ച്ചകളും നിര്‍ബന്ധമായും conclusion ലേക്കു എത്തണമെന്നു വാശി പിടിക്കണോ? അത്തരം ക്രിയാത്മകമായ ചര്‍ച്ചകളെ പ്രോത്സാഹിക്കുന്നതിനു പകരം നമ്മുടെ മാധ്യമങ്ങള്‍ ചെയ്തതോ - തനി തോന്ന്യാസമല്ലേ? സ്വന്തം നാടിനോട് അല്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ ഈ രീതിയില്‍ ആ ചര്‍ച്ചയെ വളച്ചൊടിക്കുമായിരുന്നോ?

എനിക്കും അത് നത്തെയാണ്

എനിക്കും അത് നത്തെയാണ് പറയാനുള്ളത്. കേരളത്തിലെ മാധ്യമങ്ങളെ സിപിഎം നേതാക്കള്‍ ആദ്യമായി കാണുകയാണോ. ആടിനെ പട്ടിയാക്കുന്ന, അറിവില്ലായ്മയുടെ പ്രചാരകരായ ആ വര്‍ഗ്ഗത്തെ മുന്നില്‍ കണ്ട്, അവര്‍ എന്ത് പ്രചരിപ്പിക്കും എന്ന് നോക്കിയിട്ട് വേണം നേതാക്കള്‍ സംസാരിക്കാന്‍. ഇപ്പോള്‍ കേരള സമൂഹത്തിന് മൊത്തം സംശയമായി. നവലിബറല്‍ ആശയങ്ങളെ ആരാണിപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സുധീരന്‍ പറയുന്നത് കേട്ടൂ. നാട്ടുകാര്‍ക്ക് ജനിതകശാസ്ത്രമൊന്നുമറിയില്ല. എന്നാല്‍ ഇടതുപക്ഷത്തിലെ തമ്മിലടിയും ഗ്രൂപ്പുകളിയും മനസിലാവും. അതാണ് ഈ ചര്‍ച്ചയുടെ ഫലം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് സ്വത്വവാദമായിരുന്നു. ഇപ്പോള്‍ ഇതാ ജനിതക ശാസ്ത്രവും. ഇവന്‍മാര്‍ക്ക് എന്നെങ്കിലും തലക്ക് വെളിവ് വരുമോ?

Congrats

Dear Com ,

Well said .

Fraternally

NMK

ആര്‍. വി. ജീ. മാഷിന്റെ ലേഖനം

ഇതു കൂടി വായിക്കുക. (ഈ ലേഖനം മനസ്സിലാക്കാന്‍ ജനിതകശാസ്ത്രം അറിയേണ്ടതില്ല)

http://workersforum.blogspot.com/2011/01/blog-post_7094.html

ശാസ്ത്രത്തില്‍ ഭ്രമിക്കരുത് എന്നതുപോലെ തന്നെ പ്രധാനമാണ് ശാസ്ത്രത്തെ ഭയപ്പെടരുത് എന്നതും. അപരിചിതമായതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുക എന്നതുപോലെ തന്നെ മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ് പുതിയ സാധ്യതകള്‍ കരുതലോടെ പരീക്ഷിക്കുക എന്നതും. അതുകൊണ്ടാണ് മറ്റെല്ലാ ജന്തുക്കളും തീയെ ഭയപ്പെട്ട് ഓടിമറഞ്ഞപ്പോള്‍ മനുഷ്യന്‍ സംശയിച്ചു സംശയിച്ച്, എന്നാല്‍ കരുതലോടുകൂടി അതിനെ സമീപിക്കാനും ക്രമേണ അതിനെ മെരുക്കിയെടുക്കാനും മുതിര്‍ന്നത്. ഈ ദ്വിമുഖമായ സമീപനമാണ് മറ്റു ജന്തുക്കളെപ്പോലെ പ്രകൃതി വരച്ചിട്ട അതിരുകള്‍ക്കുള്ളില്‍ സ്വന്തം ഭാഗധേയം ഒതുക്കാതിരിക്കാന്‍ മനുഷ്യനെ സഹായിച്ചതും.

ജനിതക സാങ്കേതിക വിദ്യയെത്തന്നെ തള്ളിപ്പറയുന്നതിനു പകരം അതിനെ ജനോപകാരപ്രദമായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഉപായങ്ങളാണു നാം തേടേണ്ടത്.

Are we stalinist or Nazi?

In a discussion with Biotechnology researchers in the DDK showed that, they are not sure about the consequence of the BT.BRINJAL. In that perspective we have to see the issue.How the last budget adresses the fertility of the land?Due to the green revolution of the post Independence era , the fertility of the land is degraded.The "endosulphan" problem is here. In this context a wide discussion and research is needed before welcoming the bt Brinjals and other things....

In order to fight the corporate medias ,the state should run a channel like DDK.It is better for healthy democracy.So that the common people will get the "Govt.- NEWS" of either left or UDF ministry , there by we can regulate the media hijacking.

പ്രതികരണങ്ങള്‍