മദനി, ഷാഹിന, സുഭാഷ് - ഭരണകൂട ഭീകരതയും മാധ്യമവിധിയെഴുത്തുകളും

Deepak R. January 29, 2013

ഏതു മനുഷ്യനേയും തരം പോലെ മാവോയിസ്റ്റോ, മതതീവ്രവാദിയോ, കൊലപാതകിയോ ആക്കാന്‍ മാധ്യമങ്ങള്‍ക്കു ഒരു പ്രഭാതം മതി. കൈകോര്‍ത്തു ചീറിപ്പാഞ്ഞ് വരുന്ന രണ്ട് ഭീമന്‍ ലോറികളുടെ മുന്നില്‍പെട്ട തവളയുടെ അവസ്ഥയാണ് ഇങ്ങനെ പോലീസും മാധ്യമങ്ങളും ചേര്‍ന്നു പ്രതിയാക്കുന്ന ഒരു സാധാരണക്കാരന്റേത്.

ചിത്രം കടപ്പാട് : ദി ഹിന്ദു. ആഗസ്റ്റ്‌ 10 2010 ഇന് മദനിയെ കരുനഗപള്ളിയില്‍ നിന്ന് അറസ്റ്റു ചെയ്യുന്ന പോലീസ് സന്നാഹവും, അത് ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്തകരും


അടുത്തിടെ നടന്ന മൂന്നു സംഭവങ്ങളെ ചേര്‍ത്തുവായിക്കുമ്പോഴുണ്ടാവുന്ന ഒരു ഭീതിയാണ് ഈ കുറിപ്പിനാധാരം.

ഒന്ന് - ബംഗ്ലൂരു സ്ഫോടനക്കേസിലെ സാക്ഷികളെ ഭീഷണിപെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചു എന്നു ആരോപിച്ച് മാധ്യമപ്രവര്‍ത്തകയായ ഷാഹിനെക്കെതിരെ കര്‍ണാടകാപ്പോലീസ് മടിക്കേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം.

രണ്ടു - കോഴിക്കോട് എന്‍ ഐ ടിയിലെ ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് തെളിയിച്ചുവെന്നും, കുറ്റം സഹയാത്രികനും സുഹൃത്തും എന്‍ ഐ ടിയിലെ അധ്യാപകനുമായ സുഭാഷ് സമ്മതിച്ചു എന്നുമുള്ള പത്രവാര്‍ത്ത.

മൂന്നു - മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തിയ മാധ്യമജീവനക്കാര്‍ക്ക് മാതൃഭൂമി മാനേജുമെന്‍റ്റ് സമ്മാനിച്ച കൂട്ടസ്ഥലംമാറ്റങ്ങള്‍.

തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാസ്പദമായ സംഭവത്തെ കുറിച്ചും, അതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെ കുറിച്ച് ഷാഹിന പീപ്പിള്‍ ടീവിക്കു നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുന്നതിന്റെ അടിസ്ഥാനത്തിലും സുഭാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് സംസാരിക്കുകയും, സുഭാഷിനെ കോഴിക്കോട് ജില്ലാ ജയിലില്‍ ചെന്ന് ഈ ലേഖകന്‍ നേരിട്ട് കണ്ടു സംസാരിക്കുകയും ചെയ്തതിന്റെയും പശ്ചാതലത്തിലാണ് ഈ ലേഖനം എഴുതപെട്ടിട്ടുള്ളത്. [സുഭാഷിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ലാത്തിനാല്‍ സുഭാഷിന്റെ നേരിട്ടുള്ള പ്രതികരണം ലിങ്ക്‌ ചെയ്യാന്‍ നിര്‍വാഹമില്ല.]

മൊഴികളുണ്ടാവുന്നത്

ഷാഹിനയുമായുള്ള അഭിമുഖം രണ്ടു തവണ കണ്ടിരിക്കേണ്ടതാണ്. പോലീസ്-ഭരണകൂട ഭീകരതയെന്താണ് എന്നു മനസ്സിലാക്കാന്‍ ഒരു തവണ, മാധ്യമഭീകരത എന്താണെന്ന് മനസ്സിലാക്കാന്‍ മറ്റൊരു തവണ. പോലീസ് കള്ളസാക്ഷികളെ ഉണ്ടാക്കുന്ന രീതി, പ്രതികളെയും സാക്ഷികളെയും ചൊദ്യം ചെയ്യുന്ന രീതി, മുന്‍കൂട്ടി അറിയിച്ച് പ്രതികാരം തീര്‍ക്കുന്ന രീതി തുടങ്ങിയതിനെക്കുറിച്ചെല്ലാം ഷാഹിന വ്യക്തമായി വിവരിക്കുന്നുണ്ട്. ബംഗ്ലൂരു സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരായുള്ള പ്രധാന കുറ്റാരോപണം അദ്ദേഹം തടിയെന്റവിട നസീറുമായി സ്ഫോടനം ആസൂത്രണം ചെയ്യാനായുള്ള ഗൂഢാലോചന നടത്തി എന്നതാണ്. മദനി കൊച്ചിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റില്‍ വെച്ച് നസീറുമായി ഗൂഢാലോചന നടത്തി എന്നതിനു പോലീസിന്റെ സാക്ഷി ഫ്ലാറ്റുടമയായ ജോസ് വര്‍ഗ്ഗീസാണ്. എന്നാല്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് കന്നടയില്‍ എഴുതിയ സാക്ഷിമൊഴി പോലീസ് ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറയുകയും ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിക്കുകയും ചെയ്തു. മദനിയുടെ സഹോദരനും തന്റെ മൊഴി വളച്ചൊടിച്ചു എന്നു കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.1. കര്‍ണാടകത്തിലുള്ള മടിക്കേരിയില്‍ വെച്ച് നസീറുമായി മദനി കൂടിക്കാഴ്ച നടത്തി എന്നതിനു പോലീസ് നല്‍കിയ രണ്ട് സാക്ഷികളാണ് തോട്ടം തൊഴിലാളിയായ റഫീക്കും ബി.ജെ.പി. പ്രവര്‍ത്തകനായ യോഗാനന്ദയും. ഈ രണ്ടു പേരുമായി ഷാഹിന നടത്തിയ അഭിമുഖമാണ് ഷാഹിനെയെ കര്‍ണാടകാപോലീസിന്റെ വേട്ടയാടലിനിരയാക്കിയത്. താന്‍ മദനിയെ കണ്ടു എന്നാണ് തന്റെ സാക്ഷിമൊഴി എന്നത് യോഗാനന്ദ അറിയുന്നതു തന്നെ ഷാഹിന അതേക്കുറിച്ച് ചോദിക്കുമ്പോഴാണ്. റഫീക്കാകട്ടെ തന്നെ പോലീസ് പീഡിപ്പിച്ച് കള്ളം പറയിപ്പിക്കുകയായിരുന്നുവെന്ന് ഷാഹിനയോടു സമ്മതിച്ചതുമാണ്. ഇതെല്ലാം ഷാഹിന രഹസ്യക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് തെഹല്‍കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെയാണ് പോലീസ് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമെന്നും ഭീഷണിപ്പെടുത്തലെന്നുമൊക്കെ വിളിക്കുന്നത്. എന്നാല്‍ മറിച്ചു പോലീസിന്റെ ചോദ്യംചെയ്യല്‍ രീതികളില്‍ അടങ്ങിയിരിക്കുന്ന സ്വാധീനശക്തിക്കും ഭീഷണിക്കുമെതിരെ ആരാണ് കേസെടുക്കുക? തങ്ങള്‍ക്കു വേണ്ട കഥ സാക്ഷികളേയും പ്രതികളേയും കൊണ്ടു പറയിപ്പിക്കാന്‍ വേണ്ടി പോലീസ് ഉപയോഗിക്കുന്ന വളരെ ആസൂത്രിയമായ ചോദ്യം ചെയ്യല്‍ രീതിയെകുറിച്ച് ഷാഹിന അഭിമുഖത്തില്‍ പറയുന്നതും പ്രസക്തമാണ്.

ഇതേ ചോദ്യം ചെയ്യല്‍ രീതിയാണ് കഴിഞ്ഞ കുറേ നാളുകളായി സുഭാഷും സുഭാഷിന്റെ സുഹൃത്തുക്കളും നേരിടുന്നത്. പോലീസ് ഇങ്ങോട്ടൊരു കഥ പറയുക, അതു പലകുറി ആവര്‍ത്തിക്കുക, എല്ലാവര്‍ക്കും ആ കഥ അറിയാം നിങ്ങള്‍ക്കു മാത്രമെന്താ അതറിയാത്തത് എന്ന് ചോദിക്കുക, അവര്‍ക്കു വേണ്ടതുമാത്രം കുറിക്കുക, അതില്‍ തന്നെ പരമാവധി വളച്ചൊടിക്കുക, പ്രതിയുടെയും കൂടെയുള്ളവരുടെയും സ്വഭാവഹത്യ നടത്തുക ഇങ്ങനെ തുടങ്ങുന്നു മൊഴിയെടുക്കല്‍. ചെയ്യുന്നത് പോലീസായതുകൊണ്ട് ഇതൊന്നും സാക്ഷികളെ സ്വാധീനിക്കുന്ന ഗണത്തില്‍ പെടില്ല എന്നുമാത്രം.

കോടതിയിലേക്കുള്ള വഴി

പോലീസങ്ങനെയൊക്കെ ചെയ്താലും കോടതിയില്‍ നിങ്ങള്‍ക്ക് സത്യം തെളിയിച്ചുകൂടേ എന്നതാണ് പലരും ചോദിച്ചു കേട്ട ഒരു ചോദ്യം. കോടതിപ്പോരാളികള്‍ക്കു നല ഗ്ലാമറുള്ള ഒരു സമയമായതുകൊണ്ട് ആളുകള്‍ അങ്ങനെ ചോദിച്ചു പോകുന്നതില്‍ അതിശയമില്ല. ഷാഹിന അഭിമുഖത്തിന്റെ അവസാനം ഒരു ചോദ്യത്തിനുള്ള ഉത്തരമായി പറയുന്നുണ്ട് ഈ കേസു നടത്താന്‍ അഞ്ച് ലക്ഷം രൂപയുടെയെങ്കിലും ചിലവു വരുമെന്ന്. ലക്ഷപ്രഭുക്കുള്‍ക്കു മാത്രം പറഞ്ഞിട്ടുള്ള ഒരു വിനോദമാണ് കോടതിപോരാട്ടം. മറ്റുള്ളവര്‍ കടം വാങ്ങി ശ്വാസം മുട്ടിക്കിടന്നു പിടയുകയോ അല്ലെങ്കില്‍ അതിനുപോലും നിവൃത്തിയില്ലാതെ തോല്‍വി സമ്മതിച്ച് ശിക്ഷയേറ്റു വാങ്ങുകയോ ചെയുന്ന ഒരു പോരാട്ടം. പോലീസിന്റെ കഥയില്‍ പതിരുണ്ടോ എന്നന്വേഷിച്ചു ചെന്നാല്‍ ഇതായിരിക്കും നിങ്ങളുടെ അനുഭവം എന്ന താക്കീതാണ് ഷാഹിനെക്കെതിരെയുള്ള കുറ്റപത്രം. പോലീസിനു അനഭിമതനായ ഒരു പ്രതിക്കു വേണ്ടി, അയാളുടെ നിരപരാധിത്വത്തില്‍ നിങ്ങള്‍ക്കെത്ര തന്നെ വിശ്വാസമുണ്ടെങ്കിലും, പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം എത്രത്തോളമുണ്ട് എന്നതിനുള്ള വ്യക്തമായ സൂചനയാണിത്. ഇങ്ങനെ പലപ്പോഴും ഒറ്റപ്പെടുത്തപെടുന്ന പ്രതികള്‍ക്ക് കോടത്തിപോരാട്ടത്തില്‍ എത്ര സാധ്യതയുണ്ടാവും എന്നത് ചിന്തിക്കാവുന്നതാണ്. ലേഡി ജസ്റ്റിസിന്റെ തുലാസില്‍ സത്യത്തിനു മാത്രമല്ല പണത്തിനും സ്വാധീനത്തിനും ഭാരമുണ്ട് എന്ന് പറയാതെവയ്യ.

പോലീസ് ഇങ്ങോട്ടൊരു കഥ പറയുക, അതു പലകുറി ആവര്‍ത്തിക്കുക, എല്ലാവര്‍ക്കും ആ കഥ അറിയാം നിങ്ങള്‍ക്കു മാത്രമെന്താ അതറിയാത്തത് എന്ന് ചോദിക്കുക, അവര്‍ക്കു വേണ്ടതുമാത്രം കുറിക്കുക, അതില്‍ തന്നെ പരമാവധി വളച്ചൊടിക്കുക, പ്രതിയുടെയും കൂടെയുള്ളവരുടെയും സ്വഭാവഹത്യ നടത്തുക ഇങ്ങനെ തുടങ്ങുന്നു മൊഴിയെടുക്കല്‍. ചെയ്യുന്നത് പോലീസായതുകൊണ്ട് ഇതൊന്നും സാക്ഷികളെ സ്വാധീനിക്കുന്ന ഗണത്തില്‍ പെടില്ല എന്നുമാത്രം.

കേസു കോടതിയില്‍ എത്തുന്നത് വരെയുള്ള വഴിയില്‍ ഇതുപോലെ വേട്ടയാടപ്പെടുന്ന പ്രതികള്‍ അനുഭവിക്കുന്ന ദുരിതത്തിനു കണക്കില്ല. ഇതുവരെ ഒരു കേസിലും കുറ്റം തെളിയിക്കപെടാത്ത മദനി വിചാരണ തടവുക്കാരനായി ജയിലില്‍ കഴിഞ്ഞ കാലം പത്തു കൊല്ലത്തിലും അധികമാണ്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ഇന്നുവരെ എല്ലാ പതിനഞ്ചു ദിവസത്തിലൊരിക്കലും ബാംഗ്ലൂരു വന്ന് പോലീസ് സ്റ്റേഷനില്‍ ഹാജര്‍ വെക്കുകയാണ് ഷാഹിന. നുണപരിശോധന അടക്കമുള്ള എല്ലാവിധ അന്വേഷണങ്ങളോടും സഹകരിക്കുകയും, നാഴികക്കു നാല്‍പതുവട്ടം കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ചോദ്യം ചെയ്യലിനെത്തിച്ചേരുകയും ചെയ്ത സുഭാഷ് ഇപ്പോള്‍ തടവിലേക്ക് റിമാന്റ് ചെയപ്പെട്ടിട്ട് ഒരു മാസം തികയുന്നു. ഇനി കോടതിപ്പോരാട്ടത്തില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചാല്‍ തന്നെ വിധിക്കു മുന്‍പേ വിധിക്കപെട്ട ഈ ശിക്ഷകള്‍ക്ക് ആര് മാപ്പ് പറയും ഇവരോട്?

മാധ്യമവിധിയെഴുത്തുകള്‍

ഷാഹിനയുമായുള്ള അഭിമുഖം രണ്ടാമതു കാണേണ്ടത് മാധ്യമങ്ങള്‍ ഇതുപോലുള്ള കേസുകളില്‍ വഹിക്കുന്ന പങ്ക് മനസിലാക്കുന്നതിനാണ്. ഏതു മനുഷ്യനേയും തരം പോലെ മാവോയിസ്റ്റോ, മതതീവ്രവാദിയോ, കൊലപാതകിയോ ആക്കാന്‍ മാധ്യമങ്ങള്‍ക്കു ഒരു പ്രഭാതം മതി. "മാധ്യമങ്ങള്‍ പച്ചക്കള്ളമെഴുതും" എന്ന് തിരിച്ചറിവിലേക്ക് ഷാഹിനയെ എത്തിച്ചത് തന്റെ തന്നെ അനുഭവങ്ങളാണ്. ഷാഹിനക്കെതിരെ കേസെടുത്തപ്പോള്‍ ഷാഹിനയെ നേരിട്ടു പരിചയമുള്ള പത്രക്കാര്‍ പോലും ഷാഹിനയെ ഒന്നു വിളിച്ചു നിജസ്ഥിതി അറിയാനുള്ള ശ്രമം നടത്താതെ കര്‍ണാടകാപ്പോലീസിന്റെ ഭാഷ്യം പ്രപഞ്ചസത്യം പോലെ അവതരിപ്പിക്കുകയായിരുന്നു എന്നു ഷാഹിന പറയുന്നുണ്ട്. ഭാവനയും സാഹിത്യാഭിരുചിയുമുള്ള പോലീസുകാരെ മാധ്യമങ്ങള്‍ക്ക് തികഞ്ഞ വിശ്വാസമാണെന്നു തോന്നുന്നു. "മാധ്യമങ്ങള്‍ക്കു വേണ്ടതും സെന്‍സേഷന്‍. കാക്കിക്കുള്ളിലെ കവിഹൃദയങ്ങളിലുള്ളതും സെന്‍സേഷന്‍." തെളിവുകളുമൊക്കെ ആര്‍ക്കു വേണം, ചില യുക്തിവാദികള്‍ക്കല്ലാതെ? "ഷാഹിന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് പോലീസ്." എന്നതല്ല മറിച്ച് "ഷാഹിന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു" എന്ന തലക്കെട്ടോടെ "വാര്‍ത്തെ"യെഴുതുന്നത് പൊതുസമൂഹത്തില്‍ പരത്തുന്ന തെറ്റിധാരണയുടെ പ്രസ്കതിയും കുറച്ചു കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഷാഹിന മദനിയെ "Prisoner of an image" എന്നു വിളിക്കുന്നത്. മദനിയെ കുറ്റക്കാരനാക്കിയത് കോടതിയല്ല - പോലീസും മാധ്യമങ്ങളും ചേര്‍ന്നു സൃഷ്ടിച്ച ഒരു പൊതുബോധമാണ്.

Subash Flash
മാധ്യമങ്ങള്‍ വിധിയെഴുതി "കുറ്റക്കാരനാക്കിയ" ഒരു പ്രതിക്കു നീതി ലഭിക്കാനായി പ്രവര്‍ത്തിക്കുന്നവരുടെ മുന്നിലെ ഒരു പ്രധാനകടമ്പയായി മാറുന്നു ഈ പൊതുബോധം. പത്തു ലക്ഷം വായനക്കാരുള്ള പത്രങ്ങള്‍ എഴുതിവിടുന്ന കള്ളങ്ങള്‍ക്കെതിരെ പൊരുതിക്കഴിഞ്ഞിട്ട് വേണം ഒരു നിവേദനം പോലും നല്‍കാന്‍.
Image credit: Kerala Kaumudi Flash / keralakaumudi.com

ഇതെ പോതുബോധനിര്‍മ്മിതിയാണ് "സുഭാഷ് കുറ്റം സമ്മതിച്ചു" എന്ന "വാര്‍ത്തെ"യെഴുത്തിനു പിന്നിലും. ഇതു തികച്ചും വാസ്തവവിരുദ്ധമാണെന്ന് സുഭാഷ് അറസ്റ്റിനു ശേഷം നേരിട്ടു വ്യക്തമാക്കിയതാണ്. എന്നാല്‍ അറസ്റ്റിന്റെ അടുത്ത ദിവസം വന്ന പല പത്രങ്ങളിലും പ്രധാന"വാര്‍ത്ത" ഈ കുറ്റസമ്മതമായിരുന്നു2. ഈ ലേഖകന്‍ നേരിട്ടു സംസാരിച്ച പലരും വിശ്വസിക്കുന്നത് ഈ കേസു പൂര്‍ണമായും തെളിയിക്കപ്പെട്ടെന്നാണ്. അതിനുള്ള പ്രധാനകാരണം അടിസ്ഥാനരഹിതമായ ഈ വാര്‍ത്തയാണുതാനും.

ഈ മാധ്യമവിധിയെഴുത്തിന്റെ ഫലം പ്രതിക്കെതിരെയുള്ള പൊതുബോധനിര്‍മ്മിതിയിലും അതു പ്രതിയിലുണ്ടാക്കുന്ന മാനസികക്ഷതത്തിലും ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണ് മറ്റൊരു വലിയ അപകടം. മാധ്യമങ്ങള്‍ വിധിയെഴുതി "കുറ്റക്കാരനാക്കിയ" ഒരു പ്രതിക്കു നീതി ലഭിക്കാനായി പ്രവര്‍ത്തിക്കുന്നവരുടെ മുന്നിലെ ഒരു പ്രധാനകടമ്പയായി മാറുന്നു ഈ പൊതുബോധം. അല്ലെങ്കില്‍ പ്രതിയെ സഹായിക്കുമായിരുന്ന പലരും ഈ "വാര്‍ത്ത"കള്‍ സൃഷ്ടിച്ച് മുന്‍വിധികാരണം ഈ കേസില്‍ ഇടപെടുന്നതില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുന്നത് പ്രതിയുടെ കോടതിയിലേക്കുള്ള വഴിയെ കൂടുതല്‍ ദുഷ്കരമാക്കുകയും ചെയ്യുന്നു. പത്തു ലക്ഷം വായനക്കാരുള്ള പത്രങ്ങള്‍ എഴുതിവിടുന്ന കള്ളങ്ങള്‍ക്കെതിരെ പൊരുതിക്കഴിഞ്ഞിട്ട് വേണം ഒരു നിവേദനം പോലും നല്‍കാന്‍.

തുല്യശക്തികള്‍?

കൈകോര്‍ത്തു ചീറിപ്പാഞ്ഞ് വരുന്ന രണ്ട് ഭീമന്‍ ലോറികളുടെ മുന്നില്‍പെട്ട തവളയുടെ അവസ്ഥയാണ് ഇങ്ങനെ പോലീസും മാധ്യമങ്ങളും ചേര്‍ന്നു പ്രതിയാക്കുന്ന ഒരു സാധാരണക്കാരന്റേത്. ഓടി അടുത്തുള്ള കോടതിവരാന്തയില്‍ക്കേറി രക്ഷപെട്ടൂടേ എന്നു മാറി നിന്നു നോക്കുന്ന പലര്‍ക്കും തോന്നിയേക്കാം. ഷാഹിന പറയുന്നതുപോലെ നേരിട്ടനുഭവിച്ചാലല്ലാതെ ആ അവസ്ഥയുടെ ഭീകരത ആരും തിരിച്ചറിയില്ലായിരിക്കാം.

പക്ഷെ ഷാഹിന മാധ്യമത്തിന്റെ ഭാഗമല്ലെ?

അതെ ഷാഹിന മാധ്യമത്തിന്റെ ഭാഗമാണ്. മാത്രമല്ല ഉപ്പു തൊടാതെ പച്ചക്കളങ്ങളെഴുതി വിടുന്ന പല മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന സാധാരണ തൊഴിലാളികള്‍ മാത്രമാണ്. സെന്‍സേഷനുള്ള ഒരു വാര്‍ത്തയിലെ പ്രതിനായികയോ പ്രതിനായകനോ ആവേണ്ടി വന്നാല്‍ ലോറിയുടെയല്ല, മറിച്ച് തവളയുടെ അവസ്ഥയിലാവും അവരും. മാധ്യമങ്ങള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്ര സ്വാധീനമുണ്ടെന്നത് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പില്‍ ആദ്യം സൂചിപ്പിച്ച മൂന്നാമത്തെ വാര്‍ത്ത. ജനാധിപത്യത്തിന്റെ നാലാം തൂണെന്നൊക്കെ ധരിച്ച് ഒരു വ്യത്യസ്തവിഭാഗമായി സ്വയം അവരോധിക്കാതെ, തങ്ങളും തൊഴിലാളികളാണെന്നും ചൂഷിതരാണെന്നും ഉള്ള തിരിച്ചറിവ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ടി ഇരിക്കുന്നു.

സ്വയം വിമര്‍ശനം

മദനിക്കും, ഷാഹിനക്കും, സുഭാഷിനും വേണ്ടി സംസാരിക്കാന്‍ കുറച്ചു പേരങ്കിലുമുണ്ട്. അതുപോലുമില്ലാതെ പോലീസ് കസ്റ്റഡിയിലും, റിമാണ്ടിലും കഴിയുന്ന എത്രയോ പേരുള്ള ഇന്ത്യയില്‍ നിന്ന് ഇതെഴുതുന്നതില്‍ ഒരു ആത്മവഞ്ചനയില്ലാതില്ല.

  • 1. Prisoner of an Image, Openthemagazine, 26 January 2013.
  • 2. പ്രമുഖ മാധ്യമങ്ങളില്‍ മനോരമയും കേരളകൗമുദിയും അങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാതൃഭൂമി അടക്കമുള്ള മറ്റു ചില മാധ്യമങ്ങളില്‍ കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടു എന്ന സൂചന പ്രകടമായിരുന്നു.
civil liberties, media, state, India, Note, Struggles Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

am suspicious in Subhash-Indu

am suspicious in Subhash-Indu case as there was no dissident voice from the place Subhash is working, ie, NIT community, either from the part of students or from his colleagues. I think their opinion is very pivotal as it was the community who knows inside-out story of Subhash-Indu relationship. there should be, definitely, a lot of people there who know both of them. Why are they not coming out? if the confession story was merely cooked up story, then why can't atleast Subhash's parents can't come out through a press conference or something?

ഈ ലേഖനത്തില്‍ തന്നെ ഉണ്ടല്ലോ

ഈ ലേഖനത്തില്‍ തന്നെ ഉണ്ടല്ലോ താങ്കളുടെ സംശയത്തിനുള്ള മറുപടി?

I am Dr. K. Murali Krishnan,

I am Dr. K. Murali Krishnan, an Associate Professor in the Department
of Computer Science, NIT Calicut. I have been following this case
right from the beginning. I am posting this here because your comment
forced me into doing so.

I have seen the affair between Indu and Subhash going on for
years and they had a very deep relationship and used to be together
almost all the time, even after Indu's parents fixed her marriage with
someone else. I find the police story that Indu was "black-mailed" by
Subhash into a relationship totally unbelievable. If you can come
down and talk to faculty and students in Electronics, Computer Science
of Electrical Departments of NIT (who could "watch" the affair in
front of them) you can find out facts yourself.

When Indu died, her family came to know of the affair that went on
between the two for so long. I don't know whether Indu had ever told
them about her affair. A marriage between the two was impossible
with a consent from Indu's family as the two were not caste
compatible. The investigation officer has submitted to the court
thus: "The culprit who is an teacher in NIT, hails from Balaramapuram
and belongs to the Vannar (SC) community whereas the research scholar
Indu is from the Nair community and hails from a family of high
financial capacity. She inadvertently happened to yield to the
culprit's desires and he could capitalize from her weakness and force
her into a physical relationship" (English translation). The moral
of the police story is this - How is it possible for a wealthy Nair
girl to willfully fall in love with a Vannar boy!?

The case was first investigated by a team lead by Supt.of Police
(Railway) Mr. Anil Kumar and later by the Crime Branch (Supt. of
Police - Mr. P. Unnirajan). During the course of investigation from
April 2011 till July 2012, neither of these police teams found any
grounds to fix Subhash as a culprit in the case.

Indu's parents were unhappy with the situation. They filed a writ
petition challenging the police investigation with one of the leading
advocates in Kerala. This effort met with success as the court gave
an order with remarks against both the investigating officer as well
as Subhash. The prosecution failed to support the investigating
officer and did not challenge the court order to remove remarks
against him. The case was transferred to the present investigation
team.

Within months of investigation, the new investigation team fixed
Subhash for murder and the new police version of the story is spread
far and wide through all media, silencing all dissents against police
investigation so far. Subhash is spending life in jail, with a long
wait ahead for the trial. He remains suspended from his job till
court gives a verdict in the case. As expected, Indu's parents are
relieved by the this turn of events.

I consider this case as a "honor revenge within the legal framework".
The poor man is no match to a powerful aristocratic Nair family of
Trivandrum in terms of political, legal or any other battle power.
His only chance to survive is to spend all his earnings and get a good
legal team that can convince the court that he did not push Indu into
the river and that his relationship with her was one of mutual consent
(and not forced upon her by him). Even if he manages it in the High
Court, he may not be wealthy enough to fight the case in the Supreme
Court against the girl's family.

No one from NIT Calicut dares to respond because, unless Subhash is
proved innocent by the court, there is no way to convince the public
about his side of the story, given the huge media propaganda that has
already gone into this case. Anyone presenting a different view,
including me, can be easily dubbed as a "Govindachami's advocate".

we are a divded people

What is Delhi incident telling us? A people committed to a cause can make a change. We are living in a democracy; at the same time it is true that the the three organs of the parliamentary democracy connive and conspire not to protect the people but a minority. The public has to wake out of the slumber of their inaction. The article mentions about the public consciousness and that is on the wrong side due to the media influence. This is partly an excuse to me. if NIT is aware of the situation; have they made a public protest? (I believe not). Does it cost them 5 lakhs to do that?

''No one from NIT Calicut dares to respond because, unless Subhash is proved innocent by the court, there is no way to convince the public
about his side of the story, given the huge media propaganda that has
already gone into this case''. I cannot believe Dr.M.Krishan's argument.

It is through showing public support to subhash that the present public consciousness that has been created by the media be bashed and it is then the legal system and the government act otherwise.

And NIT is the only one leading institutions, topping among the Indian engineering institutions from Kerala, if I am not mistaken. And what are its leaders teaching its learners through this very incident; to keep quiet on an unjust cause and what kind of leaders are made out of them for the future.

The problem is that our society is corrupt and divided; it is on the one side, our own creation; we can only breathe through our religious and caste noses. And we get the leaders befitting to us. Just hold on; now Subhash, Shahina and the media individuals at Mathrubhoomi are all 'others', but one day we are all going to be in that position.

Realities, Responses and Reactions

A few of us, who could make some communications with Subhash before his arrest, knew that even at the time of his arrest, Subhash had no clue about the confession story which police told the news papers. But if all the mainstream media repeats the same lie, it is difficult to make others beleive the truth.

Considering the fact that Indu would have spent more time in the campus than at her home, I also beleive that the NIT community's opinion should have been taken more seriously by the police and the media too. But as said in this article, that is not the case. May be this is quite natural or may be there is something more to it. Statements and beliefs of Indu's parents and relatives are what becomes important for the mainstream.

I was a faculty in NIT earlier and still keep visiting the campus quite often, for personal reasons. I have talked about this case, to many people in the campus. Indu and Subhash were always seen together in the campus and there were many (including me) who thought that they have a very close relationship with each other. I remember getting suprised, to hear that she got engaged to someone else. After her engagement also, they were mostly together and there were some people in the campus who did not like this. Many people in the campus think that Indu had enough reasons to be under mental stress and would have committed suicide. Of course, this is a question to be resolved in court. But it is known that the psychiatrist, who assisted the police team, talked to Indu's relatives and came to the opinion that Indu was quite happy and had no reasons to commit suicide!

The police version is that Subhash was constantly blackmailing Indu. Nobody whom I could talk to, ever had thought that there was some blackmailing going on. There were many instances before their eyes to believe that, Subhash and Indu were happy in the company of each other. The police also add a strange comment to justify the blackmailing story: Subhash is from an SC community whereas Indu is from a rich Nair family!

There are many people in the campus who, if asked, will share the opinion that what is being done is unjust. Media persons never come to the campus to know the response of the campus. They expect the campus to react. Unfortunately, in recent times I have never seen the campus community of NIT coming forward together and making a public protest, whatever the circumstances are. Expect a few individuals, people prefer to remain passive, expecting that the court will “finally” provide the justice. I cannot justify the attitude; but this seems to be a fact.

Thanks for this article.Here

Thanks for this article.Here is my FB post on Subhash's case.
https://www.facebook.com/shahinanafeesa/posts/4497880642721

ഇന്ദുവി ന്‍റെ മരണവും മാധ്യമങ്ങളുടെ കാസ്റ്റ് അജണ്ടയും
----------------------------------------------------------------
മൌനം കുറ്റകരമാവും എന്നതുകൊണ്ട്‌ ഈ കേസിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.മദനി വിഷയത്തില്‍ ഉണ്ടായത് പോലെ തന്നെ ഈ കേസിലും എനിക്ക് ആശ്ചര്യകരമായി തോന്നുന്ന ഒരു കാര്യം ഈ വാര്‍ത്ത എഴുതിയവരുടെ ഒക്കെ സോഴ്സ് ആരാണ് എന്നുള്ളതാണ്.ഈ കേസ് തുടക്കം മുതല്‍ സൂക്ഷമമായി ഫോളോ അപ്പ്‌ ചെയ്യുന്ന ഒരാളാണ് ഞാന്‍. ഈ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്നവരും അല്ലാത്തവരുമായ പോലീസ്(ഐ പി എസ് ) ഉദ്യോഗസ്ഥരുമായി ഞാന്‍ വിശദമായി സംസാരിച്ചിട്ടുണ്ട് .ഇന്നും രണ്ടോ മൂന്നോ പേരോട് ഇക്കാര്യങ്ങള്‍ സംസാരിച്ചു .സുഭാഷുമായും വളരെ വിശദമായി ഈ വിഷയം ചര്‍ച്ച ചെയ്തിടുണ്ട് (ദളിതനും ,'കാമുകിയെ നിഷ്കരുണം തള്ളിയിട്ടു കൊന്നവനു'മായതിനാല്‍ എനിക്ക് അയാളോട് തൊട്ടു കൂടയ്മയോന്നുമില്ല .സംഭവം കണ്ടത് പോലെ വിവരിച്ചു തട്ടി വിടുന്ന മാതൃഭൂമി മനോരമ ലേഖകന്മാര്‍ ഒരിക്കലെങ്കിലും ഈ സുഭാഷിനു പറയാനുള്ളതെന്താണെന്ന് കേട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം ആത്മഹത്യ ആണെന്ന നിഗമനത്തിലാണ് എതിചേര്‍ന്നിരുന്നത് .എത്ര വട്ടം തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഒരേ കാര്യം ആണ് സുഭാഷ്‌ പറയുന്നത് എന്നത് - അയാള്‍ക്ക്‌ പറയാന്‍ ഒറ്റ കഥയെ ഉള്ളൂ എന്നത്- അയാള്‍ പഠിച്ച കള്ളനാണ് എന്നതിന്റെ തെളിവായാണ് ഈ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ദുവിന്റെയും സുഭാഷിന്റെയും മൊബൈല്‍ ഫോണുകളും ലാപ്‌ ടോപ്പുകളും പരിശോധിച്ചിട്ടും നിരവധി തവണ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും അയാളുടെ പങ്കു തെളിയിക്കാവുന്ന യാതൊരു തെളിവും കിട്ടിയില്ലെന്നാണ് ഒരു ഉന്നത പോലിസ് ഓഫീസര്‍ പറഞ്ഞത്.ഇന്ദുവിനെ സുഭാഷ്‌ കൊന്നതാനെന്ന ആരോപണം നിരന്തരമായി ഉന്നയിക്കുന്ന ഇന്ദുവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ഹൈകോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അവരുടെ വികാരം മനസ്സിലാക്കാവുന്നതെ ഉള്ളൂ .അവരുടെ ദുഃഖം പൂര്‍ണമായും ഉള്‍കൊള്ളു കയും ചെയ്യുന്നു .പക്ഷെ പത്രക്കാര്‍ക്ക് എല്ലിന്റെ ഇടയില്‍ കുത്തുന്നത് ജാതിയാണ് എന്നറിയാന്‍ വലിയ ഇന്‍ വെസ്ടിഗെറ്റിവ് ബുദ്ധിയൊന്നും വേണ്ട.പുനരന്വേഷണത്തിന് ഉത്തരവിട്ട കോടതിവിധി ഈ അന്വേഷനാത്മകക്കാര്‍ ഒന്നോടിച്ചു വായിക്കുക പോലും ചെയ്തിട്ടുണ്ടാവില്ല . ആത്മഹത്യ ആണെന്ന ക്രൈം ബ്രാഞ്ച് നിഗമനം തള്ളാന്‍ കോടതി കണ്ടെത്തിയ കാരണങ്ങള്‍ രസകരമാണ് . വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി സുഭാഷ് എന്തിനു യാത്ര ചെയ്തു എന്നാണു ബഹു : ജഡ്ജിയുടെ ഒരു ചോദ്യം .വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി മറ്റൊരു പുരുഷന്‍ യാത്ര ചെയ്തുകൂടെന്നു ഇന്ത്യന്‍ പീനല്‍ കോഡില്‍ എവിടെയാണ് സാര്‍ പറയുന്നത് ? അവര്‍ തമ്മില്‍ ഉണ്ടായിരുന്നത് അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ ഉണ്ടാകേണ്ട ബന്ധമായിരുന്നില്ല എന്നാണു ബഹു: കോടതിയുടെ മറ്റൊരു കണ്ടെത്തല്‍ .അതെന്തു ബന്ധമാണ് സര്‍? അതെക്കുറിച്ചും ഐ പി സീലോ സി ആര്‍ പി സീലോ എന്തെങ്കിലും പറയുന്നുണ്ടോ?

തെറ്റാണ് ,വലിയ തെറ്റാണ് .പട്ടിക ജാതിക്കാരനായ ഒരുത്തന്‍ മേല്ജാതിക്കരിയായ ഒരു പെണ്‍കുട്ടിയെ പ്രേമിച്ചു എന്നത് മാത്രമോ ,അവന്‍ എന്ത് അടിസ്ഥാനത്തിലാണ് എന്‍ ഐ ടി പോലെ ഒരു പ്രസ്റ്റീജിയസ് സ്ഥാപനത്തില്‍ പഠിപ്പിക്കുന്നത്‌ ? അവന്റെ ഒക്കെ ചെവിയില്‍ എന്നേ ഒഴിക്കെണ്ടാതായിരുന്നു ഈയം . "വെളുത്ത് സുന്ദരിയായ ഇന്ദു കറുത്ത് മെലിഞ്ഞ സുഭാഷിനെ പ്രേമിക്കാന്‍ ഒരു സാധ്യതയുമില്ല' എന്നെഴുതിയ കേരള കൌമുദി അടക്കമുള്ള പത്രങ്ങളുടെ Caste അജണ്ടയാണ് ഈ കേസിനെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം എന്ന് ഞാന്‍ കരുതുന്നു . 'അബ്ദുല്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ കേസില്‍ വെറുതെ വിട്ടത് അയാള്‍ കുറ്റം ചെയ്യാത്തത് കൊണ്ടല്ല ,മറിച്ചു അയാള്‍ക്കെതിരെ തെളിവ് ഇല്ലാത്തതു കൊണ്ടാണ് എന്ന് ഒരു പ്രമുഖ (ചാനല്‍) ക്രൈം ലേഖകന്‍ എന്നോട് ആധികാരികമായി പറഞ്ഞിട്ടുണ്ട് . 'റാഷണാലിറ്റി ' എന്ന് പറയുന്ന സംഗതി അയല്‍പക്കത് കൂടെ പോലും പോയിട്ടില്ലാത്ത ഇമ്മാതിരി ക്രൈം ലേഖകരെ കുറിച്ച് കേരളത്തിലെ സീനിയര്‍ ആയ ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ പുച്ഛത്തോടെ പറഞ്ഞത് ഓര്‍കുന്നു . "വൈകുന്നേരം ഫോണ്‍ എടുത്തു ഇന്ന് എന്തുണ്ട് സാര്‍ എന്ന് ചോദിക്കുന്നവ രോട് ഒരു കഥ അപ്പോള്‍ ഉണ്ടാക്കി പറഞ്ഞാല്‍ അത് അങ്ങനെ തന്നെ പിറ്റേന്നത്തെ പത്രത്തില്‍ അടിച്ചു വരും " . ഇതൊക്കെ തന്നെയാണ് ഈ അന്വേഷ നാത്മകക്കാര്‍ ഈ കേസിലും നടത്തിയത്. . പൊളിറ്റിക്കല്‍ ആവുക എന്നത് ഇമ്മാതിരി പത്രപ്രവര്തകരുടെ ഭാഗത്ത്‌ നിന്ന് പ്രതീക്ഷിക്കുന്നെയില്ല ,ഒരു സുഹൃത്തിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ അവര്‍ അത് ആവുന്ന ദിവസം നമ്മള്‍ കോ ഴിപ്പാലാവും കുടിക്കുക .ജെര്‍ണലിസതിന്റെ സാമ്പ്രദായികമായ വ്യവസ്ഥ വെച്ച് നോക്കിയാല്‍ പോലും ഏതൊരു പത്രപ്രവര്തകനും അടിസ്ഥാനപരമായി തോന്നേണ്ട ഒരു സംശയം ഉണ്ട് .എന്ത് കൊണ്ടാണ് രണ്ടു അന്വേഷണ സംഘങ്ങള്‍ക്ക് രണ്ടു തരം കണ്ടെത്തലുകള്‍ ഉണ്ടായത് .പുതിയ കണ്ടെത്തലുകള്‍ എന്തൊക്കെയാണ് ? എന്താണ് ഈ പറയുന്ന ശാസ്ത്രീയമായ തെളിവുകള്‍? (എന്ത് ശാസ്ത്രം? നാസ കണ്ടു പിടിച്ചത് കോഴിക്കോട്ടുള്ള ഒരു ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് എന്നൊക്കെ ഒന്നാം പേജില്‍ തട്ടി വിടുന്ന ശാസ്ത്ര ബോധം ആണല്ലോ ഇവരുടേത് ) സുഭാഷ്‌ തള്ളി ഇടുന്നത് കണ്ടു എന്ന് പറയുന്ന സാക്ഷികള്‍ ആരാണ് ? ആദ്യത്തെ അന്വേഷണത്തില്‍ ഈ സാക്ഷികള്‍ എവിടെ പോയിരുന്നു ? ആദ്യ അന്വേഷണ സംഘം ശരിയായ ദിശയില്‍ അല്ല കേസ് അന്വേഷിച്ചതെങ്കില്‍ അതെന്തു കൊണ്ട്? സുഭാഷിന് അനുകൂലമായി എന്തിനു അവര്‍ പ്രവര്‍ത്തിക്കണം ? സാമാന്യ യുക്തി ബോധം ഉള്ള ഏതൊരാള്‍ക്കും ഈ സംശയം ഒക്കെ തോന്നേണ്ടതാണ് .അതിനു പ്രസ്‌ അകാദമീന്നു ജേര്‍ണലിസം പഠിക്കണം എന്നൊന്നും ഇല്ല .

അന്വേഷണമൊക്കെ ക്കെ ഞങ്ങള്‍ ചില കേസിലെ നടത്തൂ സര്‍ ,പോള്‍ മുത്തൂറ്റ് കേസില്‍ പോലിസ് പറഞ്ഞ ഒരു കാര്യവും ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല .പോളിന്‍റെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്താന്‍ ഓരോ ലിറ്റര്‍ എണ്ണ വീതം രണ്ടു കണ്ണിലും ഒഴിച്ച് ഞങ്ങള്‍ ജാഗരൂകരായിരുന്നു.പോള്‍ ആരാ? അഭിജാതന്‍ ,വലിയ ബിസിനസ് കാരന്‍.അത് പോലെ മറ്റോ ആണോ ഈ ദളിതരും മൊല്ലാക്കമാരുമൊക്കെ?

ഒന്നും വേണ്ട .ഇന്നെഴുതുന്ന വാര്‍ത്ത ,നാളെ തിരുത്തേണ്ടിവരരുത് -വിഴുങ്ങേണ്ടി വരരുത് എന്ന 'സ്വയം ജാഗ്രത ' പോലും ഇല്ലാത്തവരാണ് ഇവിടത്തെ സ്റ്റാര്‍ ക്രൈം റിപ്പോര്‍ട്ടര്‍മാര്‍.തിരുത്തുന്ന പ്രശ്നം ഉദിക്കുന്നില്ലല്ലോ,വിഴുങ്ങാന്‍ യാതൊരു മടിയും ഉളുപ്പും ഇല്ല താനും. സുഭാഷിന്റെ കേസില്‍ ഇന്ന് നടപ്പിലായത് മോബ് 'ജെസ്ടിസ്' ആണ് എന്നും, കൂടുതല്‍ ഒന്നും ഫോണിലൂടെ പറയാന്‍ നിവര്തിയില്ലെന്നും ഒരു പോലീസ് ഓഫീസര്‍ എന്നോടു പറഞ്ഞു. കേസ് അന്വേഷണത്തില്‍ പങ്കു വഹിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ വ്യതസ്ത അഭിപ്രായങ്ങള്‍ നില നില്‍ക്കുന്നു.മാധ്യമങ്ങള്‍ക്കാകട്ടെ യാതൊരു സംശയവും ഇല്ല.ഒരു വര്ഷം ഇത് വെച്ച് താമസിപ്പിച്ചതെന്തിനു ,ഞങ്ങള്‍ അന്നേ പറഞ്ഞതല്ലേ എന്ന മട്ടാണ്.

രണ്ടു ദിവസം മുന്‍പ് സുഭാഷ്‌ വിളിച്ചിരുന്നു .വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു .(പത്തിലേറെ തവണ ചോദ്യം ചെയ്തതിനു ശേഷവും ).ഇങ്ങനെ ഒരു അറസ്റ്റു ഉണ്ടാകുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നുറപ്പാണ് .അന്വേഷണം തനിക്കു പ്രതികൂലമായ രീതിയിലാണ് നീങ്ങുന്നത്‌ എന്ന തോന്നല്‍ ഉണ്ടായിട്ടു പോലും .ആദ്യ അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ മുന്‍‌കൂര്‍ ജാമ്യത്തിനപെക്ഷിക്കാന്‍ പലരും പറഞ്ഞെങ്കിലും സുഭാഷ്‌ അത് ചെയ്തില്ല.യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ള സ്ഥിതിക്ക് എന്തിനു അത് ചെയ്യണം എന്നായിരുന്നു സുഭാഷിന്റെ നിലപാട് .എന്തായാലും
ഡല്‍ഹി സംഭവത്തിന്റെ ഒരു മൂഡില്‍ ഇതങ്ങു എളുപ്പത്തില്‍ (തെളിവൊന്നും ഇല്ലാതെ തന്നെ) നടത്തിയെടുക്കാം എന്ന രീതിയിലാണ് ഈ കേസ് പോകുന്നതെങ്കില്‍ നിര്‍ഭാഗ്യകരം എന്നല്ലാതെ എന്ത് പറയാന്‍..(തോന്നിവാസം എന്നും വേണമെങ്കില്‍ പറയാം )

സുഭാഷ്‌ നിരപരാധിയാണ് എന്ന് ഷാഹിനക്ക് എന്താണ് ഉറപ്പു എന്നായിരിക്കുമല്ലോ ഒരു പതിവ് ചോദ്യം.അയാള്‍ അപരാധിയാണ് എന്നെനിക്കുറപ്പില്ല എന്നാണു എന്‍റെ ഉത്തരം.മാത്രമല്ല ഈ കേസില്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം സുഭാഷിനെതിരായ ചില താല്പര്യങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും ഞാന്‍ കരുതുന്നു .മറിച്ചുള്ള തെളിവുകള്‍ വരട്ടെ.ഞാന്‍ തിരുത്താന്‍ തയ്യാറാണ്.പത്രപ്രവര്ത്തകരെ അടച്ചക്ഷേപിക്കുന്നു എന്നായിരിക്കും മറ്റൊരു വിമര്‍ശനം .അത് ഞാന്‍ തള്ളിക്കളയുന്നു.തലയ്ക്കു വെളിവുള്ള ഒരു ചെറുന്യൂനപക്ഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പറഞ്ഞ കാര്യങ്ങളില്‍ ആക്ഷേപം ഒന്നും തോന്നില്ല എന്നെനിക്കുറപ്പാണ്.