Articles by വിശാഖ് ശങ്കർ

Essay

അഴിമതിയെ കൊല്ലാൻ അണുകുടുംബം ചുടണോ?

വിശാഖ് ശങ്കർ, 9th November 2016, comments

അഴിമതിയുടെ എല്ലാവിധ സാങ്കേതിക, ധാർമ്മിക വകഭേദങ്ങളും കൂടിച്ചേർന്ന ഒരു സമ്പൂർണ്ണ വലതുപക്ഷ ഭരണത്തിന് ശേഷം അതിനെതിരെയുള്ള ജനവിധിയിലൂടെ നിലവിൽ വന്നതെന്ന് സ്വയം വിശേഷിപ്പിക്കുന്നതും മാധ്യമങ്ങളാൽ വിശകലനം ചെയ്യപ്പെടുന്നതുമായ ഇടത് സർക്കാർ തങ്ങളുടെ കാലാവധിയായ അഞ്ച് വർഷത്തിൽ അര പോലും പൂർത്തിയാക്കുന്നതിന് മുമ്പേ നഗ്നമായ ബന്ധുജന പക്ഷപാതത്തിന് പ്രതിക്കൂട്ടിലായി എന്നത് കമ്യൂണിസ്റ്റ് അനുഭാവികളായി സ്വയം അടയാളപ്പെടുത്തുന്ന പൊതുസമൂഹത്തിലെ ഒരു വൻവിഭാഗം മനുഷ്യരിൽ ഉണ്ടാക്കിയിരിക്കുന്ന നൈതീക പ്രതിസന്ധി ചെറുതല്ല. ഇതാദ്യമല്ല ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗത്തിനെതിരെ ആരോപണമുണ്ടാകുന്നത്. ഇതിലും ഗുരുതരമായ എത്രയോ ആരോപണങ്ങളിലൂടെ കടന്ന് പോയതാണ് കമ്യൂണിസ്റ്റ് മന്ത്രിസഭകളുടെ, നേതാക്കളുടെ ചരിത്രം. തൊട്ടുമുമ്പ് കാലാവധി പൂർത്തിയാക്കിയ വലത് സർക്കാർ ബാക്കിവച്ചുപോയ നൈതിക കീഴ്വഴക്കമനുസരിച്ചാണെങ്കിൽ അഴിമതി അതല്ലാതാവാൻ സ്വന്തം മനസാക്ഷിയുടെ കോടതിയിൽ നിന്ന് ഒരു ഇടക്കാല വിധി സമ്പാദിച്ചാൽ മാത്രം മതിതാനും. എന്നിട്ടും ഇതെന്തുകൊണ്ട് ഇത്ര വലിയ ഒരു പ്രതിസന്ധി സൃഷ്ടിച്ചു? >>

Essay

സംസ്കരണമെന്ന സാംസ്കാരിക പ്രക്രിയയിലെവിടെ കാക്കി നിക്കറും കുറുവടിയും?

വിശാഖ് ശങ്കർ, 26th September 2016, comments

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആർഎസ്എസ് എന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മുമ്പോട്ട് പോകുന്നത്. അനുബന്ധമായി അക്രമ രാഷ്ട്രീയം, ആയുധ ഉപയോഗം, അക്രമാസക്തി ഒക്കെ വന്ന് പോകുന്നുണ്ട് എന്ന് മാത്രം. പ്രശ്നം കേവലമായ സായുധവൽക്കരണത്തിലും, ആയോധന പരിശീലനത്തിലും, അക്രമത്തിലും, കൊലപാതകത്തിലും മാത്രമായി ചുരുങ്ങുന്ന ഒന്നാണോ? >>

Essay

കമ്മ്യൂണിസ്റ്റ് പരിപ്പുവടയില്ല, അഥവാ ഗാന്ധിയൻ ലാളിത്യവും മർക്സിസ്റ്റ് അവകാശവും ഒന്നല്ല

വിശാഖ് ശങ്കർ, 31st May 2016, comments

എം സ്വരാജും എം ബി രാജേഷും ശ്രീരാമകൃഷ്ണനും സുനിൽ കുമാറും ഒക്കെ ഉൾപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ പുതിയ തലമുറ ഒളിവിൽ കഴിഞ്ഞിട്ടുണ്ടോ, പരിപ്പുവട തിന്നിട്ടുണ്ടോ, പാൽ ചായയല്ലാതെ വേണ്ടത്ര കട്ടൻ ചായ കുടിച്ചിട്ടുണ്ടോ, പിന്നെ ഇവനൊക്കെ എന്ത് കമ്യൂണിസ്റ്റ്, അതൊക്കെ എ കെ ജിയുടെയും ഇ എം എസ്സിന്റെയും കാലം എന്ന തരം ചരിത്ര നിഷേധിയായ നെടുവീർപ്പുകൾ കമ്യൂണിസ്റ്റ് അനുഭാവികളിൽ പോലും കുത്തിവച്ചുകൊണ്ടാണ് വലത് രാഷ്ട്രീയം ഇന്ന് തങ്ങളുടെ പ്രതിരോധ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ 'യഥാർത്ഥ' ഇടത് പക്ഷം വലത് കോർപ്പറേറ്റ് മാദ്ധ്യമ പുരകളിൽ ഇരുന്ന് അവർക്കായി ചെയ്തുകൊടുക്കുന്നത് ആ പദ്ധതിയുടെ നടത്തിപ്പാണ്. >>

Essay

പുസ്തകം കത്തിച്ച് പ്രബുദ്ധരാകൂ എന്ന് ഉദ്ബോധിപ്പിക്കുന്നവരുടെ അസ്സൽ സ്വത്വം

വിശാഖ് ശങ്കർ, 24th April 2016, comments

നായന്മാർ എഴുതിയത് നായന്മാരെയും മറ്റുള്ളവരെയും കൊണ്ട് വായിപ്പിക്കാൻ വേണ്ടിയാണ് വായനശാലാസംസ്കാരം കേരളത്തിൽ നിലനിന്നിരുന്നത് തന്നെ എന്ന അർത്ഥശങ്കയ്ക്ക് ഇടമേ ഇല്ലാത്ത പൊതുപ്രസ്താവം എടുക്കുക. പക്ഷേ ചോദ്യം ഈ നായന്മാർ എല്ലാവരും തങ്ങളുടെ തൂലിക ചലിപ്പിച്ചത് ഹിന്ദുത്വഹെഗമണിയുടെ മനുവാദയുക്തികൾക്ക് വക്കീൽ പണി എടുക്കുവാനായിരുന്നുവോ എന്നതാണ്. മേൽപറഞ്ഞ സാഹിത്യകാരന്മാരുടെ രചനകൾ ഒക്കെ ഇന്നും ലഭ്യമാണ്. അൻപതുകളുടെ സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് വിശകലനം ചെയ്തുകൊണ്ട് ഇവരുടെ എഴുത്തിനെ ഒട്ടാകെ വർണ്ണവ്യവസ്ഥാസാധൂകരണത്തിന്റെ സാഹിത്യാഖ്യാനങ്ങളായി മുദ്രകുത്തുന്നത് വസ്തുതാപരമായിരിക്കുമോ? അല്പം കൂടി വ്യക്തമാക്കിയാൽ നായന്മാരുടെ ജാതീയ അധീശത്വം നിലനിർത്തുവാനുള്ള പ്രച്ഛന്ന പ്രചാരവേല ആയിരുന്നുവോ അൻപതുകളിൽ ഉണ്ടായ സാഹിത്യം മുഴുവൻ? പ്രതിനിധാനത്തിന്റെ കേവലയുക്തികൾ മാത്രം ഉപയോഗിച്ച് കല പോലെ സങ്കീർണ്ണമായ ഒരു ആവിഷ്കാര മാദ്ധ്യമത്തെ വിശകലനം ചെയ്യാൻ പറ്റില്ല എന്നിരിക്കെയാണ് അതിന്റെ ചരിത്രത്തെ തന്നെ ഒരു വാചകത്തിന്റെ ചതുരവടിവിൽ തട്ടിക്കയറ്റുവാനുള്ള ശ്രമം! >>

Essay

ശ്രീശാന്ത് വിമർശകർ ഒന്നോർക്കണം: മിണ്ടാതിരുന്നാലും ജയിക്കുന്ന ഒരു പോരാട്ടത്തെ കൂടെ നിന്ന് കൂവിത്തോല്പിക്കരുത്

വിശാഖ് ശങ്കർ, 31st March 2016, comments

ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് വരെ, അതായത് ഐ.പി.എൽ ഒത്തുകളി വിവാദത്തിൽ കുറ്റാരോപിതനായി ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങും വരെ, നമ്മുടെ മാധ്യമലോകത്തിന്റെ പ്രിയതാരമായിരുന്നു ശ്രീശാന്ത്. കളിക്കളത്തിലെ ചില എണ്ണപ്പെട്ട പ്രകടനങ്ങൾ കൂടാതെ കളിയിലും കളിക്കുപുറത്തുമായി ഉണ്ടാക്കിയ നിരവധി വിവാദങ്ങളും കൂടിയാണ് അയാളെ മാധ്യമങ്ങളുടെ ഓമനയാക്കിയതെങ്കിൽ വിലക്കിനെ തുടർന്ന് ഏതാണ്ട് വിസ്മൃതനായ ശ്രീശാന്ത് മാധ്യമശ്രദ്ധയിലേക്ക് മടങ്ങിവരുന്നത് തികച്ചും ക്രിക്കറ്റ് ഇതരമായ മറ്റൊരു പശ്ചാത്തലത്തിലാണ്. >>

Essay

കനയ്യയെ ആഘോഷിക്കാം, പക്ഷേ പൂരത്തിനിടയില്‍ വേല മറന്നുപോവരുത്

വിശാഖ് ശങ്കർ, 10th March 2016, comments

കനയ്യയെ തൊട്ട മോഡിക്ക് കൈ പൊള്ളിയോ? വര്‍ത്തമാന സാഹചര്യങ്ങളില്‍ തികച്ചും ന്യായമായ ഒരു ചോദ്യമാണത്; ഒരുപക്ഷേ ഇന്ത്യ മുഴുവന്‍ ചോദിക്കുന്ന, ചര്‍ച്ച ചെയ്യുന്ന ഒരു ചോദ്യം. പക്ഷേ അതിന് ഒറ്റവാക്കില്‍ ഒരുത്തരം സാദ്ധ്യമാണോ? മിക്കവരും ഉവ്വ്, അതേ എന്നാണ് ഉത്തരം പറയുവാന്‍ സാദ്ധ്യത. അങ്ങനെ പറയുന്ന എല്ലാവരോടും ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ഞാനും ആഗ്രഹിക്കുന്നത് അത് അങ്ങനെയായിരിക്കട്ടെ എന്ന് തന്നെയാണ്. >>

Essay

സ്വത്വവും ഹിന്ദുത്വവും: ഒരു വൈരുദ്ധ്യാത്മക ചരിത്ര പാഠം

വിശാഖ് ശങ്കർ, 23rd February 2016, comments

ഏറ്റവും ലളിതമായി പറഞ്ഞാൽ ജന്മസിദ്ധമായ ജാതി, മത, വംശ, ലിംഗ സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെട്ട് പോരുന്നവരുടെ അനുഭവങ്ങളെ അവരുടെ സ്വത്വമണ്ഡലത്തിന് പുറത്ത് നിന്നുകൊണ്ടുള്ള ഒരു സൈദ്ധാന്തിക ഇടപെടലിനും പൂർണ്ണമായി പ്രതിനിധാനം ചെയ്യാനാവില്ല എന്ന ചരിത്രാനുഭവമാണ് സ്വത്വവാദത്തിന്റെ അടിത്തറ. വിശാഖ് ശങ്കർ എഴുതുന്നു. >>

Essay

ചരിത്രത്തിലൂടെ നാം തിരിഞ്ഞ് നടക്കേണ്ട ദൂരം

വിശാഖ് ശങ്കർ, 28th December 2015, comments

ചരിത്രത്തെ അതിലെ സൂക്ഷ്മവും ആന്തരികവുമായ വൈരുദ്ധ്യങ്ങളെ മുഴുവൻ അടർത്തി മാറ്റി തങ്ങൾക്ക് അനുകൂലമാം വണ്ണം രേഖീയമായ ഒരു ആഖ്യാനമായി പുനരവതരിപ്പിക്കുക എന്നത് കാലാകാലങ്ങളായി ഇതേ ചരിത്രത്തിന്റെ ഭാഗമായ അധികാര മാറ്റങ്ങൾക്ക് സമാന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അനിവാര്യമെന്നോണം അധികാര നിർമ്മിതമായ ഒരു കല്പിതാഖ്യാനം എന്ന നിലവിട്ട് വസ്തുനിഷ്ഠമായ ചരിത്രം എന്ന ഒരു സാദ്ധ്യത തന്നെ ഉണ്ടാവുന്നത് അടുത്ത കാലത്താണ്. അത്തരം ഒരു സാദ്ധ്യത മുന്നോട്ട് വച്ചത് ശാസ്ത്രവുമാണ്. അവിടം മുതൽക്കാണ് ചരിത്രത്തിന് അധികാരനിരപേക്ഷമായ ഒരു നിലനിൽപ്പ്‌ തന്നെ സാദ്ധ്യമായത് എന്ന് പറയാം. വിമതസ്വഭാവമുള്ള ചരിത്രാഖ്യാനങ്ങൾ ഉണ്ടായിട്ടേ ഇല്ല എന്നല്ല. പക്ഷേ അവയെയും മറ്റൊരാഖ്യാനം മാത്രമായി തള്ളിക്കളയുക എന്ന സാദ്ധ്യത അധികാരത്തിന് പരിചയായി ഉണ്ടായിരുന്നു. വസ്തുനിഷ്ഠതയിൽ ഊന്നിയ ഭൗതികവാദപരവും എംപിരിക്കലുമായ (Empirical) ബദൽ ചരിത്രത്തെ കേവലം പ്രചാരണ യന്ത്രങ്ങൾകൊണ്ട് നേരിടാൻ കഴിയാത്ത ഒരവസ്ഥ ഇതിലൂടെ ഉണ്ടായി എന്ന് കാണാം. >>

Essay

സമരങ്ങളെ തോല്പിച്ച് നമ്മൾ ജയിക്കുന്നു, പക്ഷെ ആരാണീ നാം?

വിശാഖ് ശങ്കർ, 2nd May 2015, comments

നിലവിൽ വരുന്ന ഒരോ വ്യവസ്ഥയും അതിന്റെ ഗുണഭോക്തക്കളോടൊപ്പം ഇരകളെയും സൃഷ്ടിക്കുന്നു. അതിജീവനത്തിന്റെ ചരിത്രം എന്നത് വ്യവസ്ഥയ്ക്ക് അനുകൂലമായി ജീവിച്ച അതിന്റെ ഗുണഭോക്താക്കളുടെത് മാത്രമല്ല, അതിനെതിരേ സമരം ചെയ്ത് അതിൽ തങ്ങളുടെ നിലനില്പിന്റെ ഇടം പിടിച്ച് വാങ്ങിയവരുടേത് കൂടിയാണ്. അതുകൊണ്ടുതന്നെ സമരം ചിലർക്ക് അതിജീവനത്തിന്റെ ഒരു ആദ്യപാഠമാകുന്നു; മറ്റുചിലർക്ക് വെല്ലുവിളിയുടെതും. >>

Outside Bodhi

nvdatabase: Bombay Textile Strike

The New Yorker: Unmournable Bodies

EFLU for Gender Justice: EFLU for Gender Justice

New Left Review: New Masses?

People's Democracy: The Indispensability of Marxism

The New York Times: The Drone That Killed My Grandson

The New Yorker: Requiem for a dream

The New York Times: Chasing the Higgs Boson

Climate & Capitalism: Hugo Chavez, undefeated

Monthly Review: The Planetary Emergency

Monthly Review: What is Socialist Feminism?

London Review of Books: Why Partition?

London Review of Books: Gandhi Centre Stage

The New York Review of Books: The Violent Visions of Slavoj Žižek

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

Common Dreams: Socialism Is Not Dead

Outlook Magazine: Capitalism: A Ghost Story

The New York Review of Books: Why the Global Warming Skeptics Are Wrong

Frontline: Shining Ecuador

Hindustan Times: No shortcuts, please

Monthly Review: Food as a commodity

Counter Currents: The Indian Land Grab In Africa

Frontline: Tyranny of finance

Brecht Forum: A New Economic Strategy

Hindustan Times: Shelter from the storm

Outlook Magazine: Putting Growth In Its Place

Hindustan Times: Das Capitalism

Open Magazine: Spiritual Bedfellows

The Caravan: Unnatural Selection

NewsClick: Swami and Foes

People's Democracy: “BRINGING BACK” BLACK MONEY

Personal Blog: In case you get raped...

The Fifth Estate: Standard Deviation

Open Magazine: Not as Old as You Think

Frontline: Agrarian distress

The Caravan: After the Fall

The Hindu: The Ambedkar Party

The Indian Express: The bribing game

Workers' Forum: ഊഴിയം വേല

Socialist Alternative: Libya and the left

The New Yorker: UNION BLUES

Monthly Review: Frenzy in Food Markets

The New York Times: Protests spread to Yemen

Frontline: Neoliberal illogic

The New York Times: An Assassination’s Long Shadow

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began

Monthly Review: The Ecology of Socialism

The New Yorker: The Truth Wears Off

The Economist: A village in a million

The Nation: The 'Giving' Season

Frontline: Battling On

Frontline: Road to rebellion

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: മാനവും മനുഷ്യനും

Science News Agencies: A kilogram is not a kilogram

Science News Agencies: Our solar system is not alone.

Socialist Alternative: Strike in France