Articles by ബിരണ്‍ജിത്ത്

Note

അരൂരിലെ തൊഴിലാളിമരണങ്ങളും ചില ഇടതുപക്ഷ ചിന്തകളും

ബിരണ്‍ജിത്ത്, 12th April 2013, comments

അരൂരില്‍ രണ്ടു തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. പള്ളി പണിതു കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ് അതിനടിയില്‍ പെട്ടു ചതഞ്ഞാണ് ബിഹാര്‍ സ്വദേശി ബിശ്വനാഥ പ്രസാദും തിരുനെല്‍വേലി സ്വദേശി സുരേഷ് രാജും മരിച്ചത്. സുരക്ഷ എന്ന വാക്കിനു പോലും പ്രസക്തി നഷ്ടപ്പെടുന്ന സാഹസികമായ തൊഴിലിടങ്ങളിലാണ് നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ പണിയെടുക്കുന്നത്. അവരുടെ ജീവനും ജീവിതസാഹചര്യങ്ങള്‍ക്കും എന്തു ഉറപ്പുകളാണ് നമുക്കു കൊടുക്കാന്‍ കഴിയുക? പ്രസാദിന്റെയും സുരേഷിന്റെയും വീട്ടുകാരുടെ ഭാവിജീവിതത്തിനെങ്കിലും എന്തു ഉറപ്പുകളാണ് നമുക്കു കൊടുക്കാന്‍ കഴിയുക? >>

Poem

66A.

ബിരണ്‍ജിത്ത്, 4th February 2013, comments

ഇവിടെ ഞാന്‍ ഒരു കവിത കുറിച്ച് / മായ്ച് കളഞ്ഞിരിക്കുന്നു / ആഴ്ചപ്പതിപ്പുകള്‍ മടക്കി അയച്ച കവിത / / കടം കൊണ്ട വാക്കുകള്‍ പകര്‍ത്തിയെഴുതിയ കവിത/ >>

Note

ഏതന്‍സ് യുവര്‍ ഓണര്‍.

, 1st October 2012, comments

ഗ്രീസിലെ ജഡ്ജിമാരും കോടതിത്തൊഴിലാളികളും അഞ്ചു ദിവസത്തെ പണിമുടക്ക് സമരം തുടങ്ങിയിരിക്കുന്നു. സ്വന്തം ജീവിതം വഴിമുട്ടിയപ്പോള്‍ സമരം ചെയ്യാന്‍ തെരുവിലിറങ്ങിയ ഗ്രീസിലെ മജിസ്ട്രേറ്റുകളോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ട് കൈ താഴ്ത്താന്‍ വരട്ടെ. ഇവിടെ നമ്മള്‍ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. >>

Note

ജനാധിപത്യത്തെ ആര്‍ക്കാണ് ഭയം?

ബിരണ്‍ജിത്ത്, 2nd August 2012, 7 comments

2012 ഫെബ്രുവരി ഇരുപതിനു മുസ്ലിം ലീഗു പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ തളിപ്പറമ്പിലെ പാര്‍ടി പ്രവര്‍ത്തകരെ (പൊലീസിനെ അറിയിച്ച ശേഷം) സന്ദര്‍ശിച്ചു മടങ്ങി വരവെ പി. ജയരാജനും സംഘവും സഞ്ചരിച്ച കാറിനെതിരെ അക്രമമുണ്ടാവുകയും അതില്‍ പരിക്കേറ്റ ജയരാജനെ ആശുപതിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. പൊലീസിന്റെ "കണ്ടത്തലിലനുസരിച്ച്" ആശുപത്രിയില്‍ പരിക്കേറ്റ് അവശനായി കിടക്കുന്ന ഈ അവസ്ഥയിലാണ് പി. ജയരാജന്‍ കേസിനാസ്പദമായ "കുറ്റകൃത്യം" നിര്‍വ്വഹിച്ചത്. >>

Essay

പട്ടിണി വായിക്കുമ്പോള്‍

ബിരണ്‍ജിത്ത്, 6th February 2012, comments

പട്ടിണിയുടെ സൂക്ഷ്മമായ കാഴ്ചകള്‍ നമ്മെകൊണ്ടെത്തിക്കുന്നത് വ്യക്തമായ സാമ്പത്തികരാഷ്ട്രീയ അജണ്ടകളുടെ പിന്നാമ്പുറങ്ങളിലാണ്. ഭൂമിയിലെ പരിമിതമായ വിഭവങ്ങളെ എന്തുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കണം, അവ ആര്‍ക്ക് എത്ര അളവില്‍ വിതരണം ചെയ്യണം എന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തന്നെ മനുഷ്യന് പിഴവു പറ്റിയോ? അല്ലെങ്കില്‍ പിന്നെ നൂറു കോടി ജനങ്ങള്‍ പട്ടിണി കിടക്കുന്ന നമ്മുടെ ഭൂമിയില്‍ എന്തുകൊണ്ട് ഭക്ഷ്യയോഗ്യമായ ചോളം ഇന്ധനമുണ്ടാക്കാനായി മാറ്റിവെക്കുന്നു? പട്ടിണിപ്പാവങ്ങളുടെ ആഫ്രിക്കയില്‍ നിന്നും എന്തു കൊണ്ടു ഭക്ഷ്യവസ്തുക്കള്‍ അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ തീന്‍മേഷയിലും അവിടുന്നു അതില്‍ സിംഹഭാഗം കുപ്പത്തൊട്ടിയിലുമെത്തുന്നു? >>

Remembrance

കോമൺസിന്റെ കവി മുല്ലന്‍ മാഷ്

ബിരണ്‍ജിത്ത്, 23rd October 2011, 2 comments

പുഴവക്കത്തെ സായാഹ്നക്കൂട്ടങ്ങളുടെയും തെരുവോരത്തെ ചുറ്റുവട്ടങ്ങളുടെയും കവി മുല്ലനേഴി യാത്രയായി. നാടന്‍ ശീലൊത്ത ലളിതമായ കവിതകളിലൂടെ മലയാളകാവ്യശാഖയില്‍ ഒരുമയുടെയും സംഘബോധത്തിന്റെയും പുതിയ അക്ഷരദളങ്ങള്‍ വിടര്‍ത്തിയ കവിയായിരുന്നു അദ്ദേഹം. കോമ്മണ്‍സിന്റെ കവി മുല്ലനെ കുറിച്ചൊരു അനുസ്മരണം. >>

Interview

മാര്‍ക്സിസം സമകാലിക ലോകത്ത് : പി.ജീ.യുമായി ഒരു സംഭാഷണം

, 17th August 2011, comments

ഇന്നത്തെ നവ ലിബറല്‍ യുഗത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെ കുറിച്ച് പീ ജിയുമായി ഒരു സംഭാഷണം. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നവ ലിബറല്‍ നയങ്ങളിലൂടെ പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. >>

ഡബിള്‍ഡെക്കറും രണ്ടു തരം പൌരന്‍മാരും

ബിരണ്‍ജിത്ത്, 14th March 2011, 6 comments

വെള്ളയമ്പലത്തെ തണല്‍മരങ്ങളുടെ ഇടയിലൂടെയുള്ള 'ഡബിള്‍ഡെക്കര്‍' യാത്ര കുട്ടിക്കാലത്ത് കൊതിച്ച് കൊതിച്ച് കിട്ടാറുള്ള ഒരു അനുഭവമായിരുന്നു. തൊണ്ണൂറുകളില്‍ തിരുവനന്തപുരം നഗരത്തില്‍ വളര്‍ന്ന എല്ലാ കുട്ടികള്‍ക്കും അതങ്ങനെയാകാനേ തരമുള്ളൂ. ഇതാ, ഇപ്പോള്‍ കെ എസ് ആര്‍ ടി സി വീണ്ടും ഡബിള്‍ഡെക്കര്‍ സര്‍വീസ് തുടങ്ങിയിരിക്കുന്നു, തിരുവന്തപുരത്തും കൊച്ചിയിലും. ഓര്‍മ്മകളുടെ ഒരു നനുത്ത അനുഭൂതിയുമായി എത്തിയ ഈ വാര്‍ത്ത പൊതുഗതാഗതരംഗത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചുള്ള പരന്ന വായനയിലേക്കും സംവാദങ്ങളിലേക്കുമാണ് എന്നെ നയിച്ചത്. >>

Essay

2G സ്പെക്ട്രം അഴിമതി: ഒരു അന്വേഷണം

ബിരണ്‍ജിത്ത്, 21st December 2010, 10 comments

വിവരവിനിമയവിപ്ലവം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്കെ, വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ട ഒരു പൊതുവിഭവമാണ് ഇലക്‌ട്രോമാഗ്നെറ്റിക് സ്പെക്‌ട്രം. എന്നാല്‍, ഈ വിഭവത്തെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്ത് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ത്രമന്ത്രിമാരും മറ്റ് കോര്‍പറേറ്റ് ഉപജാപകസംഘങ്ങളും ഖജനാവിനു വരുത്തി വച്ചിരിക്കുന്നു.സ്പെക്‌ട്രം അഴിമതിയില്‍ എന്താണ് സംഭവിച്ചത് ? ഈ അഴിമതിയുടെ പശ്ചാത്തലമെന്ത്? അതുയര്‍ത്തുന്ന ദൂരവ്യാപക സമസ്യകളെന്ത്? ഒരു അന്വേഷണം. >>

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ഫലം: മൌലികവിശകലനം ഇടതുപക്ഷത്തിന്റെ ചരിത്രപരമായ കടമ

ബിരണ്‍ജിത്ത്, 1st November 2010, 2 comments

ചാനലുകള്‍ അര്‍ദ്ധസത്യങ്ങളിലൂടെ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോഴിക്കോട്ടെയും കൊല്ലത്തെയും വിജയം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാടിത്തറയുടെ പ്രകടമായ ദൃഷ്ടാന്തമായി. പ്രത്യേകിച്ചും കിനാലൂരിലെ വിജയം കൃത്യമായ രാഷ്ട്രീയപ്രചരണത്തിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല. പക്ഷെ മറ്റു പലേടങ്ങളിലും സ്ഥിതി മറിച്ചായിരുന്നു. പണ്ടത്തെ പോലെ, അല്ലെങ്കില്‍ അതിലും തീവ്രമായി, മധ്യകേരളത്തിലെ പള്ളി അള്‍ത്താരകളും മലപ്പുറത്തെ വ്യവസ്ഥാപിത മുസ്ലീം മതവും വലതുപക്ഷരാഷ്ട്രീയത്തിന്റെ പ്രചരണായുധങ്ങളായി വര്‍ത്തിച്ചു. മതം രാഷ്ട്രീയപ്രചരണായുധമാകുന്നത് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടത് തന്നെ. പക്ഷെ ഒരു പുരോഗമന ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്റെ സൂക്ഷ്മദൃഷ്ടി തിരുവനന്തപുരത്തേയും പാലക്കാടിനേയും കാണാതെ പോയാല്‍ അതായിരിക്കും ഏറ്റവും വലിയ പരാജയം. അടിസ്ഥാനവര്‍ഗജനത തിങ്ങിപ്പാര്‍ക്കുന്ന പാലക്കാടിലെ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി, കണ്ണാടി ഉള്‍പെടെയുള്ള പല പഞ്ചായത്തുകളും മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരിയും ഒക്കെ ഇടതുപക്ഷത്തിനു വോട്ടു ചെയ്യാതിരുന്നതെന്തെന്ന് ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്ത് തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുള്ള ആറ്റിങ്ങല്‍ താലൂക്കില്‍ വലതുപക്ഷപാര്‍ടികള്‍ക്കു കൂടുതല്‍ വോട്ടും ഡിവിഷനുകളും നേടാനായതും മേല്‍പറഞ്ഞ ഗണത്തില്‍ പെടുത്തി പരിശോധക്കേണ്ടതാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നു വിഭിന്നമായി ഇവിടെയൊക്കെ മതത്തിന്റെ ഇടപെടലോ വിമതശല്യമോ അല്ല, മറിച്ചു അടിസ്ഥാനവര്‍ഗത്തിന്റെ വോട്ടില്‍ ഉണ്ടായ വിള്ളല്‍ ആണ് പ്രധാന പ്രശ്നം. ഇതിനെ ഗൌരവത്തോടെ നോക്കിക്കണ്ട്, വര്‍ഗാടിസ്ഥാനത്തിലും സാമ്പത്തികാടിസ്ഥാനത്തിലുമുള്ള വിശകലനങ്ങള്‍ നടത്തി പുതിയ ഉത്തരങ്ങള്‍ തേടേണ്ടത് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ചരിത്രപരമായ കടമയാണ്. >>

പുസ്തകം ചുട്ടെരിച്ചാല്‍ മരിക്കുമോ വാക്കുകള്‍?

ബിരണ്‍ജിത്ത്, 13th October 2010, comments

കേരള പോലീസിന്റെ പുസ്തകനിരോധന ഭ്രാന്ത് തുടര്‍ക്കഥയാകുകയാണ്. ഇസ്ലാമിനെ വിമര്‍ശിക്കുന്ന പുസ്തകമായിരുന്നു ജൂലൈ മാസത്തെ ഇര. ഓഗസ്റ്റ്‌ ആയപ്പോഴാകട്ടെ, തീവ്ര ഇസ്ലാമിക പുസ്തകങ്ങള്‍. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഒരു Book-banning wing കൂടി തുടങ്ങിയാല്‍ പൂര്‍ത്തിയായി. അങ്ങനെ തീവ്രവാദം നമുക്കു എന്നെന്നേക്കുമായി തുടച്ചുനീക്കാം. >>

നേര്‍ക്കാഴ്ചകള്‍

ബിരണ്‍ജിത്ത്, 14th August 2010, 1 comments

നേര്‍ക്കാഴ്ചകള്‍ സമൂഹത്തിന്റെ നെടുങ്ങനെയുള്ള പരിച്ഛേദങ്ങളാണ്. അവയില്‍ ഇഴ ചേര്‍ക്കപ്പെട്ട ജീവിതങ്ങളില്‍ വിയര്‍പ്പിന്റെ ഉപ്പുരസമുണ്ട്, പ്രതീക്ഷയുടെ ചിറകുകളുണ്ട്, അതിജീവനത്തിന്റെ നിലക്കാത്ത അനുസ്യൂതിയുണ്ട്. ഉപരിപ്ലവങ്ങളായ മഹത്വവല്കരണങ്ങളിലേക്കോ കാല്പനികാവേഗങ്ങളിലേക്കോ വഴിതെറ്റാതെ, ഒരു പിടി പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍. >>

Note

മതവും മതരാഹിത്യവും കൂടിക്കലരേണ്ടതിനെപ്പറ്റി

ബിരണ്‍ജിത്ത്, 14th August 2010, 2 comments

ക്ഷേമഗുണസമ്പന്നമായ സ്കാന്‍ഡിനേവിയയിലെ ഭൂരിഭാഗം ജനങ്ങളും നിരീശ്വരവാദികളാണ് എന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനായ ഫില്‍ സക്കര്‍മാന്‍ (Phil Zuckerman) തന്റെ പഠനങ്ങളിലൂടെ സമര്‍ഥിക്കുന്നു. സുക്കര്‍മാന്റെ പഠനങ്ങള്‍ ഭാരതീയ സാഹചര്യത്തില്‍ എങ്ങനെ പ്രസക്തമാകുന്നു എന്ന് ഈ ലേഖനം പരിശോധിക്കുന്നു. >>

Essay

സ്വത്വരാഷ്ട്രീയം എങ്ങനെ വിലയിരുത്തപ്പെടണം?

ബിരണ്‍ജിത്ത്, 27th July 2010, 3 comments

സ്വത്വം, സ്വത്വരാഷ്ട്രീയം എന്നീ ചില സംജ്ഞകള്‍ കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചാവേദികളില്‍ സജീവമായിരിക്കുന്നു. ചരിത്രപരമായി സ്വത്വരാഷ്ട്രീയത്തിന്റെ സ്ഥാനമെവിടെയാണ്, സമകാലികസമൂഹത്തില്‍ അതിനെ എങ്ങനെ നോക്കിക്കാണണം എന്നീ ചോദ്യങ്ങള്‍ക്കു കേരളത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു ഉത്തരം കണ്ടെത്താനുള്ള ശ്രമമാണു ഈ ലേഖനത്തില്‍ നിറ്വഹിക്കുന്നത്. സമഗ്രമായ ഉത്തരങ്ങളിലേക്കു എത്തിച്ചേര്‍ന്നില്ലെങ്കിലും അതിനുതകുന്ന ചില സൂചകങ്ങളും വിശകലനമാനദണ്ഡങ്ങളും മുന്നൊട്ടു വക്കുക എന്നതാണ് ലേഖകന്റെ ഉദ്ദേശ്യം. >>

Outside Bodhi

nvdatabase: Bombay Textile Strike

The New Yorker: Unmournable Bodies

EFLU for Gender Justice: EFLU for Gender Justice

New Left Review: New Masses?

People's Democracy: The Indispensability of Marxism

The New York Times: The Drone That Killed My Grandson

The New Yorker: Requiem for a dream

The New York Times: Chasing the Higgs Boson

Climate & Capitalism: Hugo Chavez, undefeated

Monthly Review: The Planetary Emergency

Monthly Review: What is Socialist Feminism?

London Review of Books: Why Partition?

London Review of Books: Gandhi Centre Stage

The New York Review of Books: The Violent Visions of Slavoj Žižek

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

Common Dreams: Socialism Is Not Dead

Outlook Magazine: Capitalism: A Ghost Story

The New York Review of Books: Why the Global Warming Skeptics Are Wrong

Frontline: Shining Ecuador

Hindustan Times: No shortcuts, please

Monthly Review: Food as a commodity

Counter Currents: The Indian Land Grab In Africa

Frontline: Tyranny of finance

Brecht Forum: A New Economic Strategy

Hindustan Times: Shelter from the storm

Outlook Magazine: Putting Growth In Its Place

Hindustan Times: Das Capitalism

Open Magazine: Spiritual Bedfellows

The Caravan: Unnatural Selection

NewsClick: Swami and Foes

People's Democracy: “BRINGING BACK” BLACK MONEY

Personal Blog: In case you get raped...

The Fifth Estate: Standard Deviation

Open Magazine: Not as Old as You Think

Frontline: Agrarian distress

The Caravan: After the Fall

The Hindu: The Ambedkar Party

The Indian Express: The bribing game

Workers' Forum: ഊഴിയം വേല

Socialist Alternative: Libya and the left

The New Yorker: UNION BLUES

Monthly Review: Frenzy in Food Markets

The New York Times: Protests spread to Yemen

Frontline: Neoliberal illogic

The New York Times: An Assassination’s Long Shadow

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began

Monthly Review: The Ecology of Socialism

The New Yorker: The Truth Wears Off

The Economist: A village in a million

The Nation: The 'Giving' Season

Frontline: Battling On

Frontline: Road to rebellion

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: മാനവും മനുഷ്യനും

Science News Agencies: A kilogram is not a kilogram

Science News Agencies: Our solar system is not alone.

Socialist Alternative: Strike in France