Chimamanda Ngozi Adichie

March 8, 2016

ചിമമന്‍ഡ ന്‍ഗോസി അഡിചി പ്രശസ്തയായ നൈജീരിയന്‍ എഴുത്തുകാരിയും സ്ത്രീസ്വത്വവാദിയുമാണ്. 2003-ല്‍ പുറത്തിറങ്ങിയ 'പര്‍പിള്‍ ഹിബിസ്കസ്' ആണ് അഡിചിയുടെ ആദ്യ നോവല്‍. രണ്ടാമത്തെ നോവല്‍ 'ഹാഫ് ഓഫ് ഏ യെല്ലോ സണ്‍' 2006-ല്‍ പുറത്തിറങ്ങി. 'ദ തിങ്ങ് എറൗണ്ട് യുവര്‍ നെക്ക്' എന്ന അഡിചിയുടെ ചെറുകഥകളുടെ സമാഹാരം 2009-ല്‍ ഇറങ്ങി. 2013-ല്‍, അമേരിക്കാനാ എന്ന അഡിചിയുടെ നോവല്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച പത്ത് പുസ്തകങ്ങളില്‍ ഒന്നായി ന്യൂ യോര്‍ക്ക് റ്റൈംസ് തെരെഞ്ഞെടുക്കുകയൂണ്ടായി. 2014-ല്‍ പുറത്തിറങ്ങിയ 'വീ ഷുഡ് ഓള്‍ ബീ ഫെമിനിസ്റ്റ്സ്' എന്ന നോണ്‍-ഫിക്ഷന്‍ പുസ്തകം ചിമമാന്‍ഡ അഡിച്ചി 2012-ല്‍ ലണ്ടനില്‍ വച്ച് നല്‍കിയ ഒരു റ്റെഡ് റ്റോക്ക് പ്രഭാഷണത്തിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ്.

Share this Creative Commons None (All Rights Reserved)

Reactions

Add comment

Login to post comments