മണ്ഡല പരിചയം: മട്ടന്നൂർ, ​പേരാവൂർ, ധർമ്മടം

xdfdfd

12. മട്ടന്നൂർ

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂർ ഗ്രാമപഞ്ചായത്തും, ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് മട്ടന്നൂർ. 2008ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. ഇ. പി. ജയരാജൻ ആണ് ഇവിടെ നിന്നും ആദ്യമായി നിയമസഭയിൽ എത്തിയത്. ജനതാദളിന്റെ ഒട്ടും പ്രശസ്തനല്ലാത്ത ജോസഫ്‌ ചാവറ ആയിരുന്നു എതിർ സ്ഥാനാർത്ഥി. ഇടതുപക്ഷത്തിനു വേരോട്ടമുള്ള മണ്ഡലത്തിൽ യു.ഡി.എഫിന് വിജയം എളുപ്പമല്ല. ബി.ജെ.പിക്ക് കാര്യമായ സ്വാധീനം ഇവിടെ ഇല്ല. മുപ്പതിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇ. പി. ജയരാജൻ ഇവിടെ നിന്നും ജയിച്ചത്‌. ഇത്തവണയും ഇ. പി. ജയരാജൻ തന്നെ സി.പി.ഐ(എം) സ്ഥാനാർത്ഥി ആവാനാണ് സാധ്യത. കണ്ണൂർ ലോകസഭാ മണ്ഡലത്തിലാണ് മട്ടന്നൂർ ഉൾപ്പെടുന്നത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 159815

പോൾ ചെയ്യപ്പെട്ട വോട്ട്: 132947

പോളിംഗ് ശതമാനം: 83.19

xdfdfd

2011 നിയമസഭാ തെരെഞ്ഞെടുപ്പിൽ നിന്നും 2014 ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ 9779 വോട്ടുകളുടെ കുറവ് ഇടതുപക്ഷത്തിനു വന്നതായി കാണാം, പക്ഷെ ബി.ജെ.പിക്ക് ആകെ കൂടിയത് 988 വോട്ടുകൾ മാത്രമാണ്. ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം. മട്ടന്നൂർ നഗരസഭ​യിൽ 2012ലാണ് ഇലക്ഷൻ നടന്നത്. അതുകൊണ്ട് തന്നെ 2015ൽ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. 1990 വരെ പഞ്ചായത്തായിരുന്ന മട്ടന്നൂരിനെ എൽ.ഡി.എഫ് സർക്കാർ നഗരസഭയായി ഉയർത്തിയെങ്കിലും, 1994ൽ യു.ഡി.എഫ് സർക്കാർ പഞ്ചായത്തായി തരംതാഴ്ത്തുകയായിരുന്നു. എന്നാൽ നിരന്തര സമരങ്ങളുടേയും നിയമ പോരാട്ടങ്ങളുടേയും ഒടുവിൽ 1996ൽ മട്ടന്നൂർ വീണ്ടും നഗരസഭയായി ഉയർത്തപ്പെട്ടു. തുടർന്ന് 1997ൽ ആദ്യ നഗരസഭാ തെരഞ്ഞെടുപ്പ് മട്ടന്നൂരിൽ നടന്നു. കാലാവധി പൂർത്തിയായ മുറയ്ക്ക് 2002, 2007, 2012 വർഷങ്ങളിലും തെരഞ്ഞെടുപ്പുകൾ നടന്നു. അതിനാൽ നിലവിലുളള ഭരണ സമിതിക്ക് 2017 വരെ കാലാവധിയുണ്ട്.

xdfdfd

13. ​പേരാവൂർ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഇരിട്ടി മുനിസിപ്പാലിറ്റിയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ എന്നീ ‍പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. 1977 മുതൽ കോൺഗ്രസ്സിലെ, മുൻമന്ത്രി കൂടിയായ, കെ. പി. നൂറുദീൻ അഞ്ചു തവണ ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. അതിനു ശേഷം കെ. ടി. കുഞ്ഞുമുഹമ്മദും പ്രൊഫസർ എ. ഡി. മുസ്തഫയും കോൺഗ്രസ്സിന് വേണ്ടി മണ്ഡലം നിലനിർത്തി. 2006ൽ സി.പി.ഐ.എമ്മിലെ കെ. കെ. ശൈലജ ടീച്ചർ മണ്ഡലം തിരിച്ചു പിടച്ചുവെങ്കിലും 2011ൽ സണ്ണി ജോസഫ് കോൺഗ്രസ്സിന് വേണ്ടി മണ്ഡലം തിരിച്ചു പിടിച്ചു. സണ്ണി ജോസഫ്‌ തന്നെ ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി ആകുവാനാണ് സാധ്യത. ഇത്തവണയും കെ.കെ. ശൈലജ ടീച്ചറെ മുൻനിർത്തി ആയിരിക്കും സി.പി.ഐ(എം) അങ്കത്തിനു ഇറങ്ങുക. ബി.ജെ.പിക്ക് ഇവിടെ കാര്യമായ വോട്ടുകൾ ഇല്ല, തികച്ചും മലയോര ഗ്രാമങ്ങൾ ആണ് ഈ മണ്ഡലത്തിൽ ഉൾപെട്ടിരിക്കുന്നത്. കണ്ണൂർ ലോകസഭാ മണ്ഡലത്തിലാണ് പേരാവൂർ ഉൾപ്പെടുന്നത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 145437

പോൾ ചെയ്യപ്പെട്ട വോട്ട്: 116813

പോളിംഗ് ശതമാനം: 80.32

xdfdfd

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

xdfdfd

14. ധർമ്മടം

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധർമ്മടം, പിണറായി, വേങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ധർമ്മടം നിയമസഭാ മണ്ഡലം. 2008ലെ നിയമസഭാ പുനർനിർണ്ണയത്തോടെ ഇടതുപക്ഷ അനുഭാവം ഉണ്ടായിരുന്ന എടക്കാട് മണ്ഡലവും തലശ്ശേരി മണ്ഡലത്തിലെ ചില ഭാഗങ്ങളും കൂട്ടി ചേർത്താണ് ഈ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. നിലവിൽ സി.പി.ഐ.എമ്മിലെ കെ. കെ. നാരായണൻ ആണ് എം.എൽ.എ. ഇടതുപക്ഷത്തിനു ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് ധർമ്മടം. വടക്കൻ കേരളത്തിലെ ഇടതുപക്ഷത്തിൻറെ സുരക്ഷിതമണ്ഡലങ്ങളിൽ ഒന്ന്. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്ന സി.പി.ഐ(എം) മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആയിരിക്കും ഇവിടെ നിന്നും ഇടതുപക്ഷത്തിനു വേണ്ടി മത്സരിക്കാൻ സാധ്യത. അതുകൊണ്ട് തന്നെ കേരളം ഉറ്റു നോക്കുന്ന ഒരു മണ്ഡലം കൂടിയാണ് ധർമ്മടം. കോൺഗ്രസ്സിൽ നിന്നും മമ്പറം ദിവാകരന് തന്നയാണ് സാധ്യത കൽപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മമ്പറം ദിവാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക സമർപ്പിച്ചത്. ബി.ജെ.പിക്ക് കാര്യമായ വോട്ടുകൾ ഈ മേഖലയിലില്ല. മൊത്തം പോൾ ചെയ്ത വോട്ടിൻറെ 3.64​ ശതമാനം മാത്രമാണ് ബി.ജെ.പിക്ക് ഇവിടെ നിന്ന് കിട്ടിയത്. കണ്ണൂർ ലോകസഭാ മണ്ഡലത്തിലാണ് ധർമ്മടം ഉൾപ്പെടുന്നത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 162161

പോൾ ചെയ്യപ്പെട്ട വോട്ട്: 136177

പോളിംഗ് ശതമാനം: 83.98

xdfdfd

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്. സി.പി.ഐ.എമ്മിന്റെ ഭൂരിപക്ഷത്തിൽ 201 വോട്ടിൻറെ കുറവ് വന്നിട്ടുണ്ട്. 1953 വോട്ടിൻറെ വർധനയാണ് 2011നെ അപേക്ഷിച്ച് 2014ൽ ബി.ജെ.പിക്ക് ഇവിടെ ഉണ്ടായിട്ടുള്ളത്. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് 3177 വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം. ധർമ്മടം മണ്ഡലത്തിൽ ആകെ രണ്ടു വാർഡുകളിലാണ് ബി.ജെ.പിക്ക് സീറ്റുള്ളത്.

xdfdfd