ഒരു ഇടതുപക്ഷാനുഭാവിയെ സംബന്ധിച്ചിടത്തോളം, 1991 എന്നത് തികച്ചും നിര്‍ഭാഗ്യകരമായ വര്‍ഷമാണ്. സോവിയറ്റ് യൂണിയന്റെയും, യൂറോപ്യന്‍ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ച സംഭവിച്ചത്ത് ആ വര്‍ഷമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെയും തകര്‍ച്ചയായിട്ടാണ്, അല്ലെങ്കില്‍ സോഷ്യലിസ്റ്റ് മാതൃകയുടെ അപ്രായോഗികമാണെന്നതിന്റെ ഒരു തെളിവായിട്ടാണ്, ബൂര്‍ഷ്വാ ശക്തികള്‍ പ്രചരിപ്പിക്കുന്നതെങ്കിലും അത് ശരിയാണോ? മാര്‍ക്സിസം എന്തെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കാതെ, ധൃതി പിടിച്ച് അത്തരമൊരു ഉപരിപ്ലവമായ നിഗമനത്തില്‍ എത്തുന്നത് എന്തായാലും ശരിയല്ല.