വൈവാഹിക ജീവിതത്തിൽ ബലാത്സംഗം അംഗീകൃതമോ എന്ന വിഷയം പിന്നെയും സജീവമായി ചർച്ചകളിൽ ഉയർന്നു വരുന്നത് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ പ്രസ്താവനയോടെയാണ്. വിവാഹജീവിതത്തിൽ ലൈംഗികതക്ക് വളരെ പ്രസക്തി ഉണ്ട്. ജൈവശാസ്ത്രപരമായി മാത്രമല്ല വൈകാരികമായും. ആർക്കും അതിൽ ധാരണക്കുറവുണ്ടാവാൻ സാധ്യതയില്ല. അത് വിവാഹത്തോട് ചേർന്ന് വരുന്ന ഒരു മുഖ്യ ഉത്പന്നമാണ് നമ്മുടെ കാഴ്ചപ്പാടിൽ. NSS വളണ്ടിയർ ആയി മത്സ്യ ബന്ധന മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞ 1994 കാലഘട്ടത്തിൽ ആണ് പലപ്പോഴും ലൈംഗികതയുടെ അസ്വീകാര്യത എന്ന പ്രതിഭാസത്തെക്കുറിച്ച് മനസിലാക്കാൻ സാധിച്ചത്.

കേരളത്തില്‍ 1957 മുതല്‍ രണ്ടായിരത്തി പതിനൊന്നു വരെയുള്ള പോളിംഗ് ശതമാനം​, വിവിധ മുന്നണികള്‍ക്ക്, പാർട്ടികള്‍ക്ക് കിട്ടിയ വോട്ടുകള്‍ സർക്കാർ ഏതൊക്കെ എന്നിവയെ കുറിച്ചുള്ള വിശകലനം.

വിദ്യാഭ്യാസം ജന്മാവകാശമാണ്. ഇന്ത്യയിൽ പിറന്നു വീഴുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ജനാധിപത്യവിദ്യാഭ്യാസം. നമ്മുടെ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട അനുശാസനങ്ങളിൽ ഒന്ന് അതാണ്. എന്നാൽ ലോക സാമ്പത്തിക വ്യവസ്ഥിതിയുടെ നിയന്ത്രണം സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ ഏറ്റെടുക്കുകയും ഇന്ത്യയിലെ അധികാരികൾ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസവും ആരോഗ്യവുമുൾപ്പെടെയുള്ള സർവമാന രംഗങ്ങളും ആഗോളകമ്പോളത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

ലോകമാകെ ഉറ്റുനോക്കുന്നൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് കേരളം. നവലിബറൽ - ഹിന്ദുത്വ അച്ചുതണ്ടിനെതിരെ രാജ്യമെമ്പാടും രൂപം കൊള്ളുന്ന പ്രതിരോധ സഖ്യത്തിന്റെ ഭാവിയെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്. നവലിബറൽ - ഹിന്ദുത്വത്തിനെതിരെ രാജ്യമെമ്പാടും അഭൂതപൂർവ്വമായൊരു ഐക്യനിര രൂപം കൊള്ളുന്നുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളിൽ ഭിന്നിച്ചു നിന്നിരുന്ന നിരവധി ഗ്രൂപ്പുകൾ ഈ ഐക്യനിരയുടെ ഭാഗമാകുന്നു. നവലിബറൽ - ഹിന്ദുത്വത്തിന്റെ നേരിട്ടുള്ള ഇരകളിൽ ഗണ്യമായൊരു വിഭാഗം താഴേ തട്ടിലുള്ള മുസ്ലീങ്ങളാണ്.

കേരളം എല്ലാം തികഞ്ഞ സംസ്ഥാനമാണോ? അല്ല. അത് സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിൽ വരുത്തിയ സംസ്ഥാനമാണോ? നിങ്ങൾ തമാശ പറയരുത്. ഈ സംസ്ഥാനം സാമൂഹ്യപരമായി എല്ലാ അർഥത്തിലും പുരോഗമനാത്മകമാണോ?ജാതി/വർഗ്ഗ/മത അടിസ്ഥാനത്തിലുള്ള എല്ലാ വിവേചനങ്ങളും, മുന്‍‌‌വിധികളും ഇവിടെ നിങ്ങൾക്ക് കാണാനാകും.

കേരളത്തിലെ ഐറ്റി മേഖലയിലെ വികസനത്തിൽ കെടുകാര്യസ്ഥത മാത്രം സംഭാവന ചെയ്ത ഉമ്മൻ ചാണ്ടി നാടു നീളെ ഐറ്റി വിപ്ലവത്തെക്കുറിച്ച് വാചകമടിക്കുമ്പോൾ ചില കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താതെ വയ്യ. ഇൻഫോസിസ് അടക്കമുള്ള പ്രമുഖ കമ്പനികൾ സർക്കാരിന്റെ അനാസ്ഥയിൽ മനംമടുത്ത് സംസ്ഥാനം വിടുന്ന വിവരം കഴിഞ്ഞയാഴ്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഖാവ് വി.എസ്. തന്നെ പുറത്ത് കൊണ്ടുവന്നിരുന്നല്ലോ (ഇൻഫോസിസ് സർക്കാരിന് അയച്ച ആ കത്തിന്റെ കോപ്പി താഴെ ചേർത്തിട്ടുണ്ട്).