മാര്‍ക്സിയന്‍ സിദ്ധാന്തങ്ങള്‍ പ്രകാരം, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വര്‍ഗം സമൂഹത്തെയാകെ അടക്കിഭരിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ഒരു മര്‍ദ്ദനോപാധിയാണ് ഭരണകൂടം. നിയമപരിരക്ഷയ്ക്കുള്ള ഒരു നിഷ്പക്ഷ സംവിധാനമെന്ന പൊതുധാരണയ്ക്ക് വിരുദ്ധമായി, പൊലീസും, പട്ടാളവും, കോടതിയുമൊക്കെ ഉള്‍പ്പെടുന്ന ഭരണകൂടത്തിന്റെ താല്പര്യങ്ങളില്‍ വ്യക്തമായ പക്ഷമുണ്ടെന്ന മാര്‍ക്സിസിസ്റ്റ് വാദങ്ങള്‍ ശരി വയ്ക്കുന്ന രീതിയിലാണ് അടുത്തിടെ പുറത്ത് വരുന്ന കോടതിവിധികളെല്ലാം തന്നെ.

കൃത്രിമ വിവാദങ്ങള്‍ വഴി വാര്‍ത്ത നിര്‍മിച്ചു വായനക്കാരെയും പ്രേക്ഷകരെയും നിലനിര്‍ത്താനുള്ള തത്രപ്പാട് ഒരു ഭാഗത്ത്‌. ഇതിന്റെ കൂടെ സ്വതസിദ്ധമായ ഇടതുപക്ഷ വിരോധവും പിന്നെ ശാസ്ത്രത്തെ കുറിച്ചുള്ള അജ്ഞത കൂടി ആയാല്‍ എന്തായിരിക്കും സ്ഥിതി? അതാണ് ഇന്ന് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ അവസ്ഥ. ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള കൃത്രിമ വിവാദം ഒരു ഉദാഹരണം മാത്രം.

Manorama Screenshot

പയ്യന്നൂര്‍ കോളേജിന്റെ "എന്റെ തങ്കത്തിന്.." എന്ന 2010 കോളേജ് മാഗസിനില്‍ "നാല് പെണ്ണുങ്ങള്‍" എന്ന പംക്തിയില്‍ വന്ന ലേഖനം. തയ്യാറാക്കിയത് മൂന്നാം വര്‍ഷ ബി.എ. മലയാളം വിദ്യാര്‍ത്ഥികളായ സി. എച്ച്. മനു, റഷീദ് കുമാര്‍, ഗംഗേഷ്.

ചാനലുകള്‍ അര്‍ദ്ധസത്യങ്ങളിലൂടെ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോഴിക്കോട്ടെയും കൊല്ലത്തെയും വിജയം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാടിത്തറയുടെ പ്രകടമായ ദൃഷ്ടാന്തമായി. പ്രത്യേകിച്ചും കിനാലൂരിലെ വിജയം കൃത്യമായ രാഷ്ട്രീയപ്രചരണത്തിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല. പക്ഷെ മറ്റു പലേടങ്ങളിലും സ്ഥിതി മറിച്ചായിരുന്നു. പണ്ടത്തെ പോലെ, അല്ലെങ്കില്‍ അതിലും തീവ്രമായി, മധ്യകേരളത്തിലെ പള്ളി അള്‍ത്താരകളും മലപ്പുറത്തെ വ്യവസ്ഥാപിത മുസ്ലീം മതവും വലതുപക്ഷരാഷ്ട്രീയത്തിന്റെ പ്രചരണായുധങ്ങളായി വര്‍ത്തിച്ചു.

രാഷ്ട്രീയത്തില്‍ മതം എന്തിന്‌? സംഘടിതമായ മതം രാഷ്ട്രീയത്തിലും അധികാരപദവികളിലും പിടിമുറുക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. ഉയര്‍ന്ന സാക്ഷരതയും സാമൂഹ്യബോധവും ഉള്ള കേരളത്തിലും ഈ അപകടകരമായ പ്രവണത അതിന്‍റെ തനിനിറം കാണിച്ചു തുടങ്ങിയിരിക്കുന്നു... മുളയിലെ നുള്ളേണ്ട ഈ വിഷവൃക്ഷം ആഴത്തില്‍ വേര് പടര്‍ത്തുമ്പോള്‍ അതിനെതിരെ ജനാധിപത്യസമൂഹം ഉണര്‍ന്നേ പറ്റൂ.

http://workersforum.blogspot.com/2010/10/blog-post_3431.html

Sreekumar-Sreevisakh theater complex in Trivandrum is arguably the nerve center of Malayalam cinema. It is less known for Yehudi Menuhin performing his violin there, than for the rising and falling fortunes in Malayalam film industry. Once upon a time a haven for English movies, the twin theatres were Mohanlal’s bastion by the time yours truly was of movie going age. Since then the theatres have chronicled the rise of stars notably Dileep, and many production houses. A Sreekumar release in the festival season is a sure indicator of entry into the elite club of Malayalam cinema.

കേരള പോലീസിന്റെ പുസ്തകനിരോധന ഭ്രാന്ത് തുടര്‍ക്കഥയാകുകയാണ്. ഇസ്ലാമിനെ വിമര്‍ശിക്കുന്ന പുസ്തകമായിരുന്നു ജൂലൈ മാസത്തെ ഇര. ഓഗസ്റ്റ്‌ ആയപ്പോഴാകട്ടെ ട്ടെ, തീവ്ര ഇസ്ലാമിക പുസ്തകങ്ങള്‍. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഒരു Book-banning wing കൂടി തുടങ്ങിയാല്‍ പൂര്‍ത്തിയായി. അങ്ങനെ തീവ്രവാദം നമുക്കു എന്നെന്നേക്കുമായി തുടച്ചുനീക്കാം.

പതിനെട്ടു വര്‍ഷം നീണ്ട തുലോം ഹ്രസ്വമായ രാഷ്ട്രീയജീവിതം. ഒരു പുരുഷായുസ്സുകൊണ്ടും സാധിക്കാത്ത കാര്യങ്ങള്‍ സഖാവ് ആ ചുരുങ്ങിയ കാലയളവില്‍ നിര്‍‌വഹിച്ചു. മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ കേരളരാഷ്‌ട്രീയത്തിലെ പ്രാമാണികരായ നേതാക്കന്മാരിലാരേക്കാളും, രാഷ്‌ട്രീയജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ചുതീര്‍ത്ത ഒരാളേയുള്ളൂ, കൃഷ്ണപിള്ള.
- " സഖാവ് " , പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം - റ്റി.വി.കൃഷ്ണന്‍.