പ്രപഞ്ചത്തിന്റെ തുടക്കം ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ നിന്നായിരുന്നില്ല; ഒടുക്കവുമതിൽ ആവില്ല. പാരിസ്ഥിതികവും പ്രായോഗികവും മറ്റുമൊക്കെയായ നിരവധി കാരണങ്ങളാൽ ഭാഷയ്ക്ക് കടലാസിതര ആലേഖന, സംഭരണ ഉപാധികൾ തേടിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. വിവരസാങ്കേതിക വിദ്യയിലും, ഇലക്ട്രോണിക് മേഖലയിലും ഒക്കെയായി നടക്കുന്ന വമ്പിച്ച കുതിപ്പുകൾ അത്തരം അന്വേഷണങ്ങളുടെ വേഗത അനുനിമിഷം കൂട്ടിക്കൊണ്ടിരിക്കുകയാണ് എന്നതും സത്യം.