ദശകങ്ങൾക്ക് മുൻപ് ആർ എസ് എസ് എടുത്തിട്ടുള്ള നിലപാടുകളിൽ നിന്നു ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുത്തും ഭരണ കക്ഷിയുടെ നിയന്ത്രണം കൈയിലെടുത്തും തങ്ങളുടെ രാഷ്ട്രീയ ലാക്കിലേക്ക് എത്താനുള്ള ആർ എസ് എസിന്റെ കുടിലത മനസിലാക്കാൻ കഴിയുന്നതാണ്. ജനതാ പാർട്ടിയിലെ വിള്ളലിന് ശേഷം സോഷ്യലിസ്റ്റ് എഴുത്തുകാരനും വിപ്ലവകാരിയുമായ മഥു ലിമായ് എഴുതി, രവിവാർ എന്ന ഹിന്ദി ആഴ്ചപതിപ്പിൽ 1979 ഇൽ പ്രസിദ്ധീകരിച്ച "എന്താണ് ആർ എസ് എസ്" എന്ന ലേഖനത്തിന്റെ ലേഖനത്തിന്റെ സ്വതന്ത്ര മലയാളം പരിഭാഷ ബോധി ഈ സാഹചര്യത്തിൽ പ്രസിദ്ധീകരിക്കുകയാണ്.