ഇന്ത്യയുടെ മാരത്തണ്‍ ഓട്ടക്കാരി ഒ.പി ജെയ്ഷ ട്രാക്കിൽ തളർന്ന് കിടക്കുന്ന അത്യന്തം ദയനീയമായ കാഴ്ച കണ്ടുകൊണ്ടാണ് ഒളിമ്പിക്സിന് കൊടിയിറങ്ങുന്നത്. കായികതാരങ്ങൾ എക്കണോമി ക്ലാസ്സിലും ഒഫീഷ്യലുകൾ ബിസിനസ്സ് ക്ലാസ്സിലുമായി 36 മണിക്കൂർ യാത്രചെയ്ത വാർത്ത പങ്കു വെച്ചത് ദ്യുതി ചന്ദ് എന്ന ഇന്ത്യൻ സ്പ്രിന്ററും. എല്ലായിടത്തും തള്ളിക്കയറി സെല്ഫി എടുക്കാൻ ശ്രമിച്ച മന്ത്രിയെപ്പറ്റിയും, റേഡിയോളജിസ്റ്റ് പ്രച്ഛന്ന വേഷം കെട്ടി ഫിസിഷ്യനായതിനെക്കുറിച്ചും നർസിംഗ് യാദവിനെ പുറത്താക്കിയതിനെപ്പറ്റിയും റിയോയിൽ നിന്ന് കേട്ടു. അതിനിടയിൽ രജത രേഖയായി ഒരു കർമ്മാക്കറും സാക്ഷിയും സിന്ധുവും.