കക്ഷി രാഷ്ട്രീയ-പ്രത്യയശാസ്ത്ര ഭേദമന്യേ എല്ലാ മലയാളികളും ഇത്തവണയും പരിസ്ഥിതി ദിനം ആചരിച്ചു. നാടാകെ ലക്ഷക്കണക്കിന് മരത്തൈകൾ നട്ടു. അതിൽ കുറേയെണ്ണം അതിജീവിക്കും, വരും തലമുറക്കാശ്വാസമാകും, സംശയമില്ല. പക്ഷെ പരിസ്ഥിതി പ്രശ്നമെന്നത് പ്രത്യയശാസ്ത്ര നിലപാടുകൾക്കപ്പുറം എല്ലാവർക്കും യോജിക്കാവുന്ന ഒന്നാണോ? 'വികസന'ത്തിന്റെ കാര്യത്തിൽ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും യോജിക്കണമെന്ന വലതുപക്ഷ വാദത്തിന്റെ മറുപുറം തന്നെയാണീ പരിസ്ഥിതി പ്രശ്നത്തിലെ സമന്വയവും. വർഗാതീതമായ ഈ പരിസ്ഥിതിസംരക്ഷണ പൊതുബോധത്തിൽ മുങ്ങിപ്പോകുന്നത് "എന്ത് കൊണ്ട് പരിസ്ഥിതി നാശം?" എന്ന ഏറ്റവും കാതലായ ചോദ്യമാണ്.
ലോകമാകെ ഉറ്റുനോക്കുന്നൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് കേരളം. നവലിബറൽ - ഹിന്ദുത്വ അച്ചുതണ്ടിനെതിരെ രാജ്യമെമ്പാടും രൂപം കൊള്ളുന്ന പ്രതിരോധ സഖ്യത്തിന്റെ ഭാവിയെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്. നവലിബറൽ - ഹിന്ദുത്വത്തിനെതിരെ രാജ്യമെമ്പാടും അഭൂതപൂർവ്വമായൊരു ഐക്യനിര രൂപം കൊള്ളുന്നുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളിൽ ഭിന്നിച്ചു നിന്നിരുന്ന നിരവധി ഗ്രൂപ്പുകൾ ഈ ഐക്യനിരയുടെ ഭാഗമാകുന്നു. നവലിബറൽ - ഹിന്ദുത്വത്തിന്റെ നേരിട്ടുള്ള ഇരകളിൽ ഗണ്യമായൊരു വിഭാഗം താഴേ തട്ടിലുള്ള മുസ്ലീങ്ങളാണ്.
"ഏതു ചെകുത്താന്റെ സഹായവും സ്വീകരിക്കുമെന്ന" സി. കെ. ജാനുവിന്റെ വാക്കുകൾ സത്യമാവുകയാണ്. സി. കെ. ജാനു ബി.ജെ.പി. മുന്നണി സ്ഥാനാർഥിയായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് വാർത്തകൾ. ജാനുവിനെന്നല്ല ഏതൊരാൾക്കും ഏതു മുന്നണിയുടെ ഭാഗമായും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ബ്രഹദാഖ്യാനങ്ങളുടെ ഭാരങ്ങളില്ലാത്തവർക്ക് വഴക്കവും കൂടും. പക്ഷെ ജാനു ബി.ജെ.പി.യിൽ ചേർന്നാലും കുറ്റം സി.പി.എമ്മിന് എന്ന ആ വിതണ്ഡവാദമുണ്ടല്ലൊ, അതു മാത്രമാണ് പ്രശ്നം. 1930 മുതലെങ്കിലും ആദിവാസി മേഖലകളിൽ സംഘപരിവാർ പ്രവർത്തനം സജീവമാണ്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന പ്രവണതകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ വാക്കുകള്‍. രജനി എസ്. ആനന്ദ് മുതല്‍ രോഹിത് വെമുലെ വരെയുള്ളവരെ കൊന്നിട്ടാണെങ്കിലും ആഗോള മൂലധനത്തിനു ഇന്ത്യൻ അധികാരിവർഗം വഴിയൊരുക്കും. പ്രതിഷേധത്തിന്റെ എല്ലാ ശബ്ദങ്ങളെയും തല്ലിയൊതുക്കുവാന്‍ ശ്രമിക്കുക തന്നെ ചെയ്യും. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ തെരുവിലാണ്. ജാദവ്പൂരില്‍, സിംലയില്‍, പോണ്ടിച്ചേരിയില്‍, ഡല്‍ഹിയില്‍, ഹൈദരാബാദില്‍, കാലിക്കറ്റില്‍, പൂനെയില്‍ - ഇവിടെയല്ലാം വിദ്യാര്‍ത്ഥി സമരങ്ങള്‍ ആളിക്കത്തുകയാണു.
1761-ലെ കഥയാണ്. കാറും കോളും നിറഞ്ഞ സമുദ്രം താണ്ടി വര്‍ഷങ്ങളോളം യാത്ര ചെയ്തു ഇന്ത്യയിലേക്ക് ആ ജ്യോതി ശാസ്ത്രജ്ഞന്‍ വന്നത് അത്യപൂര്‍വമായ ആ ആകാശ വിസ്മയം കാണാനാണ്. പക്ഷെ ബദ്ധ വൈരികളായ ഇംഗ്ലീഷുകാര്‍, ഇന്ത്യയില്‍ കപ്പലടുപ്പിക്കാന്‍ സമ്മതിച്ചില്ല. അപ്പോഴേക്കും അദ്ദേഹം ലക്ഷ്യമിട്ട പോണ്ടിച്ചേരി ഒരു ഇംഗ്ലീഷ് കോളനി ആയിക്കഴിഞ്ഞിരുന്നു. രണ്ടാമത്തേത് 1769-ല് സംഭവിക്കും എന്നറിയാമായിരുന്ന അദ്ദേഹം പ്രത്യാശ കൈവിടാതെ എട്ടു വര്‍ഷത്തോളം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്നെ അലഞ്ഞു. 1769-ൽ പക്ഷെ മഴമേഘങ്ങള്‍ അദ്ദേഹത്തെ ചതിച്ചു.
യാത്രകള്‍ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ രണ്ടു സുഹൃത്തുക്കള്‍. ഞങ്ങളുടെ മുന്നില്‍ മൂന്നു ദിവസം നീളുന്ന ഒരു വാരാന്ത്യം. ഒരു IT കമ്പനിയില്‍ വെച്ച് യാദൃഛികമായി കണ്ടു മുട്ടിയ രണ്ടുപേര്‍ ആണെങ്കിലും സിനിമ, മലയാള സാഹിത്യം, രാഷ്ട്രീയം, ചരിത്രം തുടങ്ങി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പൊതുവായ താത്പര്യം ഉള്ള വിഷയങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടുള്ള സാഹിത്യം അപരിചിതം ആയ ഏതോ ഭാഷയില്‍ മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുന്ന ഞങ്ങള്‍ ഓഫീസിലെ മറ്റുള്ളവര്‍ക്ക് പലപ്പോഴും അത്ഭുത ജീവികള്‍ ആയിരുന്നു.